മൈക്രോഗ്രാവിറ്റിയില്‍ 234 ദിവസങ്ങള്‍ ചെലവഴിച്ചതോടെ നടക്കുന്നത് എങ്ങനെ എന്ന കാര്യം പോലും താന്‍ മറന്നു പോയി; പല അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെന്നും തുറന്നു പറച്ചില്‍; സുനിത വില്യംസിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍; പ്രതീക്ഷ ട്രംപിന്റെ പുതിയ വിശദീകരണത്തില്‍

Update: 2025-02-01 02:24 GMT

ന്യുയോര്‍ക്ക്: കഴിഞ്ഞ എട്ട് മാസമായി ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന്റെ ആരോഗ്യ നില അപകടകരമെന്ന് റിപ്പോര്‍ട്ട്. പല അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈക്രോഗ്രാവിറ്റിയില്‍ 234 ദിവസങ്ങള്‍ ചെലവഴിച്ചതോടെ നടക്കുന്നത് എങ്ങനെ എന്ന കാര്യം പോലും താന്‍ മറന്നു പോയി എന്ന് അവര്‍ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദീര്‍ഘനാളായി താന്‍ ഇവിടെയാണ്, കുറേ നാളുകളായി താന്‍ നടക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ ചെയ്തിട്ടില്ലെന്നും തിങ്കളാഴ്ച മസാച്യുസെറ്റ്‌സിലെ നീദാം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി വീഡിയോ കോളിലൂടെ സംസാരിക്കവെ ആണ് അവര്‍ ഇത് പറഞ്ഞത്. ഭൂമിയിലേക്ക് മടങ്ങാനാകാതെ ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് (59) കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐ.എസ്.എസ്) പുറത്ത് നടന്നത് അഞ്ച് മണിക്കൂറും 26 മിനിറ്റുമായിരുന്നു. ആകെ 62 മണിക്കൂര്‍ ആറ് മിനിറ്റ് നടന്ന സുനിത കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക്) വനിത എന്ന റെക്കാഡും സ്വന്തമാക്കി. അതിന് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്.

59 കാരിയായ സുനിത വില്യംസും 62 കാരനായ ബാരി വില്‍മോറും കഴിഞ്ഞ ജൂണ്‍ 5 ന് യാത്ര തിരിച്ചത് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എട്ടു ദിവസം ചെലവഴിക്കുന്നതിനായിട്ടായിരുന്നു. എന്നാല്‍, അവര്‍ വന്ന ബോയിംഗ് ക്യാപ്സ്യൂളിന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനാല്‍ മടക്ക യാത്ര മുടങ്ങുകയായിരുന്നു. യാത്രികരെ സ്പേസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് ക്യാപ്സ്യൂള്‍ ഭൂമിയിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇനി തിരികെ വീടെത്താന്‍ അവര്‍ക്ക് മാര്‍ച്ച് അവസാനത്തോടെ സ്‌പേസ് എക്സിന്റെ ക്രൂ 9 ബഹിരാകാശ യാനം എത്തുന്നതുവരെ കാത്തിരിക്കെണ്ടതായി വരും.

ധീരരായ രണ്ട് ബഹിരാകാശ യാത്രികരെ കൈവിടുകയായിരുന്നു ബൈഡന്‍ ഭരണകൂടം എന്ന് ആരോപിച്ച ട്രംപ് അവരെ തിരികെ കൊണ്ടുവരാനായി എലന്‍ മസ്‌കിന്റെ സ്‌പേസ് എക്സിനോട് ആവശ്യപ്പെടുകയായിരുന്നു. എലന്‍, തന്റെ പണി തുടങ്ങി, അധികം വൈകാതെ അവര്‍ സുരക്ഷിതരായി നമ്മോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം എന്നായിരുന്നു സ്‌പേസ് എക്സ് ഈ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് പറഞ്ഞത്. എത്രയും വേഗം, ബഹിരാകാശത്ത് കുടുങ്ങിയ രണ്ടുപേരെയും തിരികെ കൊണ്ടുവരുമെന്ന് മസ്‌കും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബഹിരാകാശ നടത്തത്തില്‍ 2017ല്‍ പെഗ്ഗി വിറ്റ്‌സണ്‍ സ്ഥാപിച്ച റെക്കാഡാണ് (60 മണിക്കൂര്‍ 21 മിനിറ്റ്) മറികടന്നത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് നാസ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബച്ച് വില്‍മോറും ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, പേടകത്തിലെ ഹീലിയം ചോര്‍ച്ച മൂലം നിലയത്തില്‍ കുടുങ്ങി. നിലയത്തിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ യൂണിറ്റിലെ തകരാര്‍ സുനിതയും വില്‍മോറും പരിഹരിച്ചിരുന്നു.

Tags:    

Similar News