യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല; ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം; കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം; 'ജീവന്റെ തെളിവ്' എന്ന തലക്കെട്ട് നല്‍കി ജോ ഇല്ലിസ്സിന്റെ പ്രതികരണവും

യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല

Update: 2025-02-02 13:08 GMT

വാഷിംടണ്‍: വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രാ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുതകര്‍ന്നുണ്ടായ അപകടത്തില്‍ 67 പേര്‍ മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. മരിച്ചവരില്‍ മൂന്ന് യുഎസ് സൈനികരും ഉള്‍പ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു. അപകടത്തില്‍ കൂട്ടിയിടിച്ച ഹെലികോപ്ടറില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ദുരന്തമുണ്ടായിട്ട് അമേരിക്കന്‍ സൈന്യം ഇതിലെ രണ്ട് പേരുടെ വിവരങ്ങള്‍ മാത്രമായിരുന്നു പുറത്തുവിട്ടിരുന്നത്. ഒരാളുടെ പേര് മറച്ചുവെച്ചതില്‍ വിവാദങ്ങളുയര്‍ന്നു. എന്തിന് ഇങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് കുടുംബത്തിന്റെ ആവശ്യപ്രകാരമെന്നായിരുന്നു വിശദീകരണം. എങ്കിലും വിവാദം കെട്ടടങ്ങാന്‍ ആ വിശദീകരണം മതിയായിരുന്നില്ല.

ഇതിനിടയില്‍ ട്രാന്‍സ്ജെന്‍ഡറാണ് ആ മൂന്നാമത്തെ വ്യക്തിയെന്ന് പോലും അഭ്യൂഹങ്ങളുണ്ടായി. ഇത്തരത്തില്‍ വിവാദം ശക്തമാകുന്നിതിടെ മൂന്നാമത്തെ പൈലറ്റിന്റെ പേരും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. നോര്‍ത്ത് കരോലിനയിലെ ഡര്‍ഹാമില്‍ നിന്നുള്ള ക്യാപ്റ്റന്‍ 28 കാരിയായ

റെബേക്ക എം. ലോബാച്ചാണ് ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റ്. കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പേര് വെളിപ്പെടുത്താതിരുന്നതെങ്കിലും ഇപ്പോള്‍ പേര് പുറത്തുവിടുന്നത് കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ബൈഡന്‍ ഭരണകാലത്ത് വൈറ്റ് ഹൗസ് സഹായിയായും 2019 ജൂലൈ മുതല്‍ 2025 ജനുവരി വരെ സൈന്യത്തില്‍ വ്യോമയാന ഉദ്യോഗസ്ഥനായും ലോബാച്ച് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിര്‍ജീനിയയിലെ ഫോര്‍ട്ട് ബെല്‍വോയറിലെ ഡേവിസണ്‍ ആര്‍മി എയര്‍ഫീല്‍ഡിലെ 12-ആം ഏവിയേഷന്‍ ബറ്റാലിയനില്‍ രണ്ട് തവണ പ്ലാറ്റൂണ്‍ ലീഡറായും കമ്പനി എക്സിക്യൂട്ടീവ് ഓഫീസറായും റെബേക്ക സേവനമുഷ്ടിച്ചിട്ടുണ്ട്. പൈലറ്റെന്ന് നിലയില്‍ 450 മണിക്കൂറിലധികം പറക്കല്‍ പരിചയമുള്ള വ്യക്തിയാണ് അവര്‍. ആര്‍മി കമന്‍ഡേഷന്‍ മെഡല്‍, ആര്‍മി അച്ചീവ്മെന്റ് മെഡല്‍, നാഷനല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍, ആര്‍മി സര്‍വീസ് റിബണ്‍ എന്നിവ ലോബാച്ചിന് ലഭിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ പദവി നേടിയ ലോബാച്ച്, 12-ാമത് ഏവിയേഷന്‍ ബറ്റാലിയനില്‍ രണ്ട് തവണ പ്ലാറ്റൂണ്‍ ലീഡറായും കമ്പനി എക്‌സിക്യൂട്ടീവ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല റെബോക്കയുടെ ബറ്റാലിയനിലെ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ പൈലറ്റുമാരുടെ പരിശീലനത്തില്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് വ്യക്തി കൂടിയാണ്. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് സൈനികരുടെ പേരുവിവരങ്ങള്‍ സൈന്യം വെള്ളിയാഴ്ചയാണ് പുറത്തുവിട്ടു. സ്റ്റാഫ് സര്‍ജന്റ് റയാന്‍ ഓസ്റ്റിന്‍ ഒ'ഹാര ആന്‍ഡ്രൂ ലോയ്ഡ് ഈവ്സ് എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍

ഇതിനിടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ പറത്തിയ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പഴികേട്ട് ജോ ഇല്ലിസ്സ് പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ജീവന്റെ തെളിവ് എന്ന തലക്കെട്ട് നല്‍കി പ്രതികരണം വീഡിയോയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'നല്ല പ്രഭാതം. ഇതാണ് ജോ എല്ലിസ്. ഞാന്‍ 15 വര്‍ഷമായി വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിനൊപ്പം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പൈലറ്റാണ്. വിമാന ദുരന്തവുമായി ബന്ധപ്പെടുത്തി ചിലര്‍ എന്റെ പേര് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണ്. മാത്രമല്ല ഇതിനെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇരകളുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണെന്ന് ജോ എല്ലിസ് കൂട്ടിച്ചേര്‍ത്തു. അവരോ, ഞാനോ അത് അര്‍ഹിക്കുന്നില്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ജോ വീഡിയോയില്‍ പറയുന്നു.

Tags:    

Similar News