എആര്‍ റഹ്‌മാനുമായി ഒരുമിച്ചൊരു വേദിയില്‍ രാഗ വിസ്തമയം തീര്‍ത്ത് ബ്രീട്ടീഷ് പോപ്പ് ഇതിഹാസം എത്തിയത് ബംഗ്ലൂരുവില്‍; ചര്‍ച്ച് സട്രീറ്റില്‍ അരാധകര്‍ക്ക് സ്‌പ്രൈസ് കൊടുക്കാന്‍ എത്തിയ ആളിനെ പോലീസിന് മനസ്സിലായില്ല; മൈക്ക് ഊരിപ്പിച്ച് സ്ഥലം കാലിയാക്കിപ്പിച്ചവര്‍ മുന്നിലുള്ള ഇതിഹാസത്തെ തിരിച്ചറിഞ്ഞില്ല; എഡ് ഷീരന് സംഭവിച്ചത് പശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുമ്പോള്‍

Update: 2025-02-10 01:22 GMT

ബെംഗളൂരു : ബ്രിട്ടീഷ് പോപ്പ് സംഗീതജ്ഞന്‍ എഡ് ഷീരന്‍ (എേഡ്വര്‍ഡ് ക്രിസ്റ്റഫര്‍ ഷീരന്‍) ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ നടത്തിയ സംഗീതപരിപാടി പോലീസെത്തി തടഞ്ഞത് വാര്‍ത്തയാക്കി പശ്ചാത്യ മാധ്യമങ്ങള്‍. ചര്‍ച്ച് സ്ട്രീറ്റിലെ നടപ്പാതയിലായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്. എഡ് ഷീരന്‍ തന്റെ പ്രശസ്തഗാനമായ 'ഷേപ്പ് ഓഫ് യു' ആലപിക്കുന്ന സമയത്താണ് പോലീസെത്തി തടസ്സപ്പെടുത്തിയത്. അനുമതിയില്ലാതെയാണ് പരിപാടിനടത്തിയതെന്നു പറഞ്ഞായിരുന്നു പോലീസ് ഇടപെടല്‍. എന്നാല്‍, അനുമതിയുണ്ടെന്നായിരുന്നു ഗായകന്റെ വാദം. അതിനിടെ സൂപ്പര്‍ താരം ആരാണെന്ന് മനസ്സിലാകാതെയാണ് പോലീസ് ഇടപെട്ടതെന്നാണ് പശ്ചാത്യ മാധ്യമങ്ങളുടെ പരിഹാസം. മുന്നിലുള്ളത് ആരെന്ന് പോലീസിന് മനസ്സിലാകാത്തതു കൊണ്ടാണ് അപമാനിച്ചതെന്നാണ് വാദം. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് ഷീരന്‍.

പോലീസ് എഡ് ഷീരന്റെ സംഗീതോപകരണം എടുത്തുമാറ്റുകയും അദ്ദേഹത്തെ തള്ളിമാറ്റുകയുംചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രശസ്തഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്‌കാരജേതാവുമായ എഡ് ഷീരന്‍ ജനുവരി 30 മുതല്‍ ഇന്ത്യയില്‍ പര്യടനത്തിലാണ്. പുണെയില്‍നിന്നാണ് തുടങ്ങിയത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പരിപാടിക്കുശേഷമാണ് ബെംഗളൂരുവിലെത്തിയത്. ഒട്ടേറെ ആരാധകര്‍ പരിപാടി ആസ്വദിക്കാനെത്തിയിരുന്നു. തെരുവില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എഡ് ഷീരന്‍ തീരുമാനിച്ചത് ആരാധകര്‍ എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുത്തിരുന്നു. ചര്‍ച്ച് സ്ട്രീറ്റില്‍ സര്‍പ്രൈസായി പാടാനെത്തിയതായിരുന്നു ഇതിഹാസ ഗായകന്‍.

ആളറിയാതെ മൈക്കിന്റെ കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളുരു പൊലീസ് പറഞ്ഞത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇതിനിടയില്‍ എഡ് ഷീരാനെ കണ്ട് ആള് കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലില്‍ പകര്‍ത്താനും തുടങ്ങി. പ്രസിദ്ധമായ 'ഷേപ്പ് ഓഫ് യൂ' പാടുന്നതിനിടെയാണ് പൊലീസുകാരന്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ അതൊന്നും കേട്ടില്ല. വന്നയുടന്‍ മൈക്കിലേക്കുള്ള കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടര്‍ന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരാനും ടീമും മടങ്ങുകയായിരുന്നു. മിനിറ്റുകള്‍ക്ക് കോടികളുടെ വിലയുള്ള സംഗീതജ്ഞനെ ആസ്വദിക്കാന്‍ ഇതുകൊണ്ട് ചര്‍ച്ച് സ്ട്രീറ്റിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

രണ്ടു ദിവസം മുമ്പ് എഡ് ഷീരന്‍ ചെന്നൈയില്‍ സംഗീത പരിപാടി നടത്തിയിരുന്നു. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ വേദിയില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചു. ഷീരാന്‍ ഗ്ലോബല്‍ ഹിറ്റായ ഷേപ്പ് ഓഫ് യുവും, റഹ്‌മാന്റെ ക്ലാസിക് ഉര്‍വശി ഉര്‍വ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 30-ന് പൂനെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ ടൂര്‍ ആറ് നഗരങ്ങളിലാണ് നടക്കുക. ചെന്നൈയിലെ ഷോയ്ക്ക് മുന്‍പ്. ബ്രിട്ടീഷ് ഗായകന്‍ പിന്നീട് ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ ഫെബ്രുവരി 2-ന് പ്രകടനം നടത്തി. ബെംഗളുരു, ഷില്ലോങ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ അദ്ദേഹം ഷോ നടത്തും.

ഒരുമിച്ചൊരു വേദിയില്‍ രാഗവിസ്മയം തീര്‍ത്ത് വിഖ്യാതഗായകന്‍ എഡ് ഷീരനും സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാനും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരുന്നു. സംഗീതപര്യനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ് ഷീരന്റെ ചെന്നൈ കണ്‍സേര്‍ട്ടിലാണ് എ.ആര്‍.റഹ്‌മാനും ഒപ്പം ചേര്‍ന്നത്. ഗ്ലോബല്‍ ഹിറ്റായ ഷേപ്പ് ഓഫ് യു, റഹ്‌മാന്റെ ക്ലാസിക് ആയ ഊര്‍വസി ഊര്‍വസി എന്നിവയുടെ മാഷപ്പ് ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി. എഡ് ഷീരന്‍ ഷേപ്പ് ഓഫ് യു പാടിയപ്പോള്‍, എ.ആര്‍.റഹ്‌മാന്‍ കോറസിനൊപ്പം ഊര്‍വസി ഊര്‍വസി ആലപിച്ചു. അതോടെ കാണികളും ആവേശത്തിലായി. രണ്ട് ഇതിഹാസങ്ങള്‍ ഒരുമിച്ചു വേദിയിലെത്തിയ അപൂര്‍വ നിമിഷത്തിനു സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലായി ആരാധകര്‍. സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ചെന്നെയിലെ വസതിയില്‍ വച്ച് റഹ്‌മാനെയും മകന്‍ അമീനെയും കണ്ടതിന്റെ സന്തോഷം എഡ് ഷരീന്‍ പങ്കുവച്ചിരുന്നു. കൂടിക്കാഴ്ചയുടെ മനോഹര ചിത്രങ്ങളും പുറത്തുവന്നു. പക്ഷേ ഇതൊന്നും ബംഗ്ലൂരുവിലെ പോലീസ് അറിഞ്ഞിരുന്നില്ല.

Tags:    

Similar News