ശാന്തമായൊരു ഞായറാഴ്ച കുർബാന; ജനങ്ങൾക്ക് ആശീർവാദം നൽകിയും പ്രാർത്ഥന ചൊല്ലിയും വൈദികൻ; പെട്ടെന്ന് മഞ്ഞ ഹൂഡി ധരിച്ചയാളുടെ അപ്രതീക്ഷിത എൻട്രി; അൾത്താരയിലേക്ക് ഓടിക്കയറിയ യുവാവ് ചെയ്തത്; അലറിവിളിച്ച് വിശ്വാസികൾ; വൈദികൻ കുതറിയോടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; 'ഹെൽ നോട്ട് ടുഡേ' എന്ന് ആക്രമി; വിന്നിപെഗ് ചർച്ചിൽ നടന്നത്!
ഒട്ടാവ: സമീപകാലത്ത് വൈദികർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. വിശുദ്ധമായി നടത്തുന്ന കുർബാനയുടെ ഇടയ്ക്ക് പോലും വൈദികർക്കെതിരെ ചിലർ ആക്രമണം നടത്തുന്നു. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ കാനഡയിൽ നടന്നിരിക്കുന്നത്. ഒരു ശാന്തമായ ഞായറാഴ്ച കുർബാന സമയത്താണ് പള്ളിയിൽ നാടകീയ സംഭവങ്ങൾ അരങേറിയത്.
ജനങ്ങൾക്ക് അഭിമുഖമായി നിന്നുകൊണ്ട് വൈദികൻ ആശീർവാദം നൽകിയും പ്രാർത്ഥനകൾ ചൊല്ലി കൊണ്ട് നിൽക്കുമ്പോഴായിരിന്നു അക്രമിയുടെ എൻട്രി. പെട്ടെന്ന് മഞ്ഞ ഹൂഡി ധരിച്ചയാളുടെ അപ്രതീക്ഷിത മൂവ് കണ്ട് അച്ഛൻ അൾത്താരയിൽ നിന്നും കുതറിയോടി. അങ്ങനെ തടുത്തത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടു കൂടിയാണ് ഇത് ചർച്ച വിഷയം ആകുന്നത്.
'കുർബാന'ക്കിടെ വൈദികന് നേരെ കത്തിവീശി യുവാവ്. അൾത്താരയിൽ പ്രവേശിച്ച അക്രമി അപ്രതീക്ഷിതമായി കത്തിയെടുത്ത് വൈദികന് നേരെ ആഞ്ഞ് വീശുകയായിരുന്നു. കുതറിയോടിയത് കൊണ്ടുമാത്രം തലനാരിഴയ്ക്കാണ് വൈദികൻ രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്തു വന്നു. കാനഡയിലെ വിന്നിപെഗ് ചർച്ചിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരത്തെ പ്രാർത്ഥനക്കിടെയാണ് വൈദികന് നേരെ വധശ്രമം നടന്നത്. സെൽകിർക്ക് അവന്യൂവിലെ ഹോളി ഗോസ്റ്റ് ഇടവകയിൽ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പ്രാർത്ഥനാ ശുശ്രൂഷക്കിടെ അൾത്താരയിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു യുവാവ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അക്രമി വൈദികനെ കത്തിയെടുത്ത് കുത്താനൊരുങ്ങി. പരിഭ്രാന്തനായി കുതറിയോടിയ വൈദികനെ അക്രമി പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ 38 കാരനായ പാസ്റ്റർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ വിശദാംശങ്ങളോ എന്തിനാണ് ഇയാൾ വൈദികനെ ആക്രമിക്കാൻ ശ്രമിച്ചതെന്നോ ഇപ്പോൾ വ്യക്തമല്ല. "ഇത് തികച്ചും അപൂർവമായ സംഭവമാണ്. പള്ളിയിൽ പോകുമ്പോൾ ആയുധമുണ്ടാകുമെന്ന് ആരും കരുതില്ലല്ലോ. എല്ലാവരെയും ഞെട്ടിച്ച സംഭവമാണിത്"- വിന്നിപെഗ് പൊലീസ് വക്താവ് സ്റ്റീഫൻ സ്പെൻസർ സംഭവത്തെ തുടർന്ന്പറഞ്ഞു. വൈദികനെ ആക്രമിക്കാൻ മുതിരുന്ന അക്രമിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ വൈറലാണ്.
https://www.instagram.com/reel/DF6PGzOR3td/?utm_source=ig_embed&utm_campaign=loading