വിവാഹം കഴിച്ചത് പണത്തിന് വേണ്ടി; രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഭര്‍ത്താവിനോട് യുവതി ആവശ്യപ്പെട്ടത് 33 കോടി രൂപ; കുഞ്ഞു പിറന്നതോടെ ജി-വാഗണ്‍ കാറും ആഡംബര ബംഗ്ലാവും സമ്മാനം; പ്രസവ പരിചരണത്തിന് ചെലവിട്ടത് 70 ലക്ഷം

ണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഭര്‍ത്താവിനോട് യുവതി ആവശ്യപ്പെട്ടത് 33 കോടി രൂപ

Update: 2025-02-21 18:25 GMT

ദുബായ്: രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിനായി സമ്പന്നനായ ഭര്‍ത്താവിനോട് യുവതി ആവശ്യപ്പെട്ടതും പ്രസവശേഷം ഭര്‍ത്താവ് നല്‍കിയതുമായ സമ്മാനങ്ങളുടെയും കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് 33 കോടി രൂപയാണ് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. ഒരു തുക നല്‍കാതെ കുട്ടിക്ക് ജന്മം നല്‍കില്ലെന്ന് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. അതിശയകരമെന്ന് പറയട്ടേ അവളുടെ ഭര്‍ത്താവ് ചിരിച്ചുകൊണ്ട് അവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അസാധാരണമായ കാര്യമെന്ന് നമുക്ക് തോന്നുമെങ്കിലും കുട്ടിയെ സൗജന്യമായി ലഭിക്കുകയില്ലെന്ന് മലൈക റാസ എന്ന ആ യുവതി തന്റെ ഭര്‍ത്താവിനോട് വ്യക്തമാക്കിയിരുന്നു. ഗണ്യമായ സാമ്പത്തിക ചെലവ് വരുമെന്നും അറിയിച്ചിരുന്നു. ബ്രിട്ടീഷ് സ്വദേശിയായ മലൈക കോടീശ്വരനായ തന്റെ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. തന്റെ ആഡംബരപൂര്‍ണമായ ജീവിതം തുറന്നുകാട്ടുന്ന പോസ്റ്റുകള്‍ അവര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ രണ്ടുകുട്ടികളുടെ അമ്മ കൂടിയായ അവര്‍ താന്‍ പണത്തിനുവേണ്ടിയാണ് വിവാഹം കഴിച്ചതെന്നും തന്റെ ഭര്‍ത്താവ് നല്‍കിയ ആഡംബര ജീവിതം ആസ്വദിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും ശേഖരം അവര്‍ സോഷ്യല്‍ മീഡിയിയലൂടെ മുമ്പ് പങ്കുവെച്ചിട്ടുണ്ട്.

2017ലാണ് അവര്‍ ഭര്‍ത്താവിനെ ആദ്യമായി കണ്ടുമുട്ടിയത്. അതിന് ശേഷം വളരെ ആഡംബരപൂര്‍ണമായ ജീവിതമാണ് അവര്‍ നയിക്കുന്നത്. രണ്ടാമതൊരു കുട്ടിക്ക് ജന്മം നല്‍കണമെങ്കില്‍ താന്‍ ഭര്‍ത്താവിന് മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നുവെന്നും അത് അദ്ദേഹം സന്തോഷത്തോടെ നിറവേറ്റിയെന്നും മലൈക പറഞ്ഞു. തനിക്കും ജന്മം കൊടുത്ത രണ്ടാമത്തെ കുട്ടിക്കും മാത്രമായുള്ള ഷോപ്പിംഗിന് 33 കോടി രൂപ ചെലവഴിച്ചതായി അവര്‍ പറഞ്ഞു.

ഭര്‍ത്താവ് നല്‍കിയ തുക കൊണ്ട് പിങ്ക് നിറത്തിലുള്ള ജി-വാഗണ്‍ കാര്‍ അവര്‍ വാങ്ങി. മകളോടൊപ്പം ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞു. ഇതിന് പുറമെ തനിക്കും കുടുംബത്തിനും കഴിയുന്നതിനായി 15 കോടി വിലമതിക്കുന്ന ഒരു ആഡംബര വീട് വാങ്ങി. 86 ലക്ഷത്തിന് എട്ട് ബാഗുകളും 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും വേണം. പ്രസവാനന്തര പരിചരണത്തിനായി 70 ലക്ഷം രൂപയാണ് ചെലവിട്ടത്. ഇതെല്ലാം വാങ്ങിയതിന് ശേഷമാണ് മലൈക അവരുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

അതിസമ്പന്നനായ ഭര്‍ത്താവിനോട് യുവതി ആവശ്യങ്ങള്‍ നിരത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. പ്രതിഫലമില്ലാതെ പ്രസവിക്കില്ലെന്നാണ് യുവതി പറഞ്ഞത്. ഇത് കേട്ട ഭര്‍ത്താവ് ആദ്യം അതിശയിക്കുകയും പിന്നാലെ പണം നല്‍കാമെന്ന് ചെറിയ ചിരിയോടെ സമ്മതിക്കുകയായിരുന്നു.സൗജന്യമായി കുഞ്ഞിനെ പ്രസവിക്കില്ലെന്ന് മലൈഖ വീഡിയോയില്‍ പറയുന്നുണ്ട്.

Similar News