സ്റ്റേഷന്‍ പരിസരത്ത് ആക്രി പറുക്കി വില്‍ക്കുന്ന ഹരി; കഞ്ചാവ് വാങ്ങാന്‍ പണമില്ലാത്തതു കൊണ്ട് ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ നോക്കി; രണ്ടായി മുറിക്കാന്‍ പാളത്തില്‍ വച്ചു; അത്രമാത്രം... അത്രയേ ഉള്ളൂ; തൃശൂരിലെ പാളത്തിലെ ഇരുമ്പു ദണ്ഡിലും ദുരൂഹതയില്ലെന്ന് പോലീസ്; കുണ്ടറയിലെ പോലെ തൃശൂരിലേതും മോഷണ ശ്രമം

Update: 2025-03-06 07:08 GMT

തൃശൂര്‍: കുണ്ടറയിലേത് തന്നെ തൃശൂരും സംഭവിച്ചു. തീവണ്ടി പാളത്തിലെ ഇരുമ്പു ദണ്ഡില്‍ അട്ടിമറിയില്ലെന്ന് പോലീസ്. തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ (ഇരുമ്പ് റാഡ്) കയറ്റിവെച്ച സംഭവത്തില്‍ പ്രതി പിടിയില്‍ ആയതോടെ ദുരൂഹത മാറുന്നുവെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. പ്രതി കഞ്ചാവിന് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാന്‍ വേണ്ട പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.55ന് ചരക്ക് ട്രെയിന്‍ കടന്നു പോകുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റിവച്ചിരുന്നത്. പുലര്‍ച്ചെ കടന്നുപോയ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിനില്‍ എന്തോ തട്ടിയതായി സ്റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഇരുമ്പ് തൂണ്‍ കണ്ടെത്തുകയായിരുന്നു. വലിയ ദുരൂഹതയായി ഇതു മാറി. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

ട്രാക്കില്‍വെച്ച എന്തോ കഷ്ണത്തില്‍ ചരക്കുവണ്ടി തട്ടി ഇരുമ്പ് തെറിച്ചുപോയിട്ടുണ്ട് എന്നായിരുന്നു ലോക്കോ പൈലറ്റ് നല്‍കിയ സന്ദേശം. തുടര്‍ന്നുള്ള പരിശോധനയില്‍ ഗാര്‍ഡ് റെയിലിന്റെ കഷ്ണമാണ് ട്രാക്കില്‍ ഉണ്ടായിരുന്നതെന്നു വ്യക്തമാവുകയായിരുന്നു. പോലീസ് പിടിയിലായ ഹരി റെയില്‍വേ പരിസരത്ത് ആക്രി പെറുക്കി ജീവിക്കുന്നയാളാണ്. ഇരുമ്പ് കഷ്ണം വിറ്റാല്‍ പൈസ ലഭിക്കും എന്നാണ് ഹരി ആര്‍.പി.എഫിനോട് പറഞ്ഞത്. ഇരുമ്പ് കഷ്ണത്തിന് കനം കൂടുതലായതിനാല്‍ മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രെയിന്‍ കടന്നുപോകുന്ന പാളത്തില്‍ത്തന്നെ വെച്ചത് എന്നാണ് ഹരി പോലീസിനു നല്‍കിയ വിശദീകരണം. ഇതു തന്നെയാണ് കുണ്ടറയില്‍ കഴിഞ്ഞ ആഴ്ച സംഭവിച്ചതും.

ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്ര വലിയ തൂണ്‍ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്. കഴിഞ്ഞ ആഴ്ച കൊല്ലം കുണ്ടറയിലും ഇതുപോലെ റെയില്‍വേ ട്രാക്കില്‍ തൂണ്‍ കയറ്റിവച്ചിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനലില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് തൂണ്‍ വച്ചത്. എറണാകുളം ഭാഗത്തായിരുന്നു ഇത്. ഈ ഭാഗത്ത് സിസിടിവി ദൃശ്യങ്ങളില്ല. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു ഇടപെടല്‍. പുലര്‍ച്ചെ കടന്നു പോയ ഗുഡ തീവണ്ടിയിലെ ലോക്കോ പൈലറ്റിന് എന്തോ വണ്ടിയില്‍ തട്ടിയെന്ന് സംശയം തോന്നി. തടിയെന്ന് കരുതി അപ്പോള്‍ തന്നെ വിവരം റെയില്‍വേയെ അറിയിച്ചു. സ്റ്റേഷന് തൊട്ടു മുന്നിലായിരുന്നു ഇത്.

ഈ സാഹചര്യത്തില്‍ റെയില്‍വേ അടിയന്തര പരിശോധന നടത്തി. ഇതിലാണ് ഇരുമ്പു തൂണ്‍ കണ്ടെത്തിയത്. ഇത് മനപ്പൂര്‍വ്വം തീവണ്ടിയില്‍ വച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ വില്‍ക്കാന്‍ വേണ്ടി മുറിക്കാനാണ് ഇതെന്നാണ് പ്രതിപറയുന്നത്. വലിയ വേഗതയില്‍ യാത്രാ തീവണ്ടി പോകാത്ത സ്ഥലമാണ് ഇത്. എന്നാല്‍ സ്റ്റേഷനില്‍ നിര്‍ത്താത്ത ഗുഡ്സ് തീവണ്ടികള്‍ ചീറി പാഞ്ഞു പോകും. ചരക്ക് വണ്ടിയുടെ വരവ് തിരിച്ചറിഞ്ഞാണ് തൂണ്‍ വച്ചതെന്ന സംശയവും ഉയര്‍ന്നിരുന്നു. റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചത്.

തീവണ്ടി പാളം, തൃശൂര്‍, ഹരി

Similar News