ഇതുപോലെ ദുഷ്ടനായ ഒരു മനുഷ്യന്‍ ഭൂമുഖത്ത് വേറെ കാണുമോ? അമ്മ നാപ്പി വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ ഒരാഴ്ച്ച മാത്രം പ്രായമായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു തള്ളി സ്വന്തം പിതാവ്
ലോകത്ത് ഇത് പോലെ ദുഷ്ടനായ ഒരു മനുഷ്യന്‍ ഭൂമിയില്‍ വേറേ കാണുമോ എന്ന് ആരും ചോദിച്ചു പോകും ദക്ഷിണാഫ്രക്കയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഈ സംഭവം കേട്ടാല്‍. ജനിച്ച് ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു തള്ളിയത് മറ്റാരുമല്ല സ്വന്തം പിതാവ് തന്നെയാണ്. അമ്മ കുഞ്ഞിനായി നാപ്പി വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.
ഹ്യൂഗോ ഫെരേരാ എന്നാണ് ഇയാളുടെ പേര്. 2023 ജൂണ്‍ എട്ടിനാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച കേസ് ഇപ്പോള്‍ പ്രിട്ടോറിയയിലെ ഹൈക്കോടതിയില്‍ തുടരുകയാണ്. കുഞ്ഞിന്റെ അമ്മയായ മൗറിന്‍ ബ്രാന്‍ഡ് തുണി വിററതിന് ശേഷം കുഞ്ഞിന് നാപ്പി വാങ്ങാനാണ് അച്ഛനെ ഏല്‍പ്പിച്ചതിന് ശേഷം പുറത്തേക്ക് പോയത്. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയ മൗറിന്‍ കുഞ്ഞിനെ അവശനിലയിലാണ് കണ്ടെത്തിയത്. കുഞ്ഞ് ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതായി അവര്‍ക്ക് പെട്ടെന്ന് തന്നെ മനസിലായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് അന്ന് തന്നെ മരിക്കുകയായിരുന്നു.
കുട്ടിയുടെ തലയ്ക്കും മാരകമായ തോതിലുള്ള പരിക്കുകള്‍ ഏറ്റിരുന്നു. എന്നാല്‍ ഹ്യൂഗോ ഫെരേരാ പറഞ്ഞത് അഞ്ച് മിനിട്ടിനകം വരാമെന്ന് പറഞ്ഞ അമ്മ വളരെ വൈകിയാണ് എത്തിയത് എന്നാണ്. ഇക്കാര്യം തന്നെ പ്രകോപിപ്പിച്ചു എന്നും ഇയാള്‍ വിശദീകരിച്ചു. അമ്മ വരാന്‍ വൈകിയപ്പോള്‍ വിശന്ന് കുഞ്ഞ് കരയാന്‍ തുടങ്ങിയെന്നും ദേഷ്യം വന്ന താന്‍ കുഞ്ഞിനെ ഉപദ്രവിച്ചു എന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ കഴുത്തില്‍ തൂക്കിയെടുത്താണ് ആദ്യം മര്‍്ദ്ദിക്കാന്‍ തുടങ്ങിയത്.തുടര്‍ന്ന് കുഞ്ഞിന്റെ തലപിടിച്ച് ഇയാള്‍ ചുവരില്‍ ഇടിക്കുകയും ചെയ്തു.
താന്‍ ചെയ്യുന്നത് തെറ്റാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് ഹ്യൂഗോ പറയുന്നത്. തുടര്‍ന്നാണ് കുഞ്ഞിനെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതായി മനസിലാക്കിയ ഇയാള്‍ അമ്മ മടങ്ങിയെത്തിയപ്പോള്‍ കുറേ നേരം അതിനെ അമ്മയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
താന്‍ കവിച്ച മെത്താംഫിറ്റമിന്‍ എന്ന മരുന്നിന്റെ സ്വാധിനത്തിലാണ് ഇക്കാര്യം ചെയ്തത് എന്നാണ് ഇയാള്‍ കോടതിയെ ബോധിപ്പിച്ചത്. കോടതി തന്നെ വെറുതേ വി്ട്ടാല്‍ തന്റെ മുന്‍ ഭാര്യെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇയാള്‍ക്കുള്ള ശിക്ഷ കോടതി അടുത്തയാഴ്ചയാണ് വിധിക്കുന്നത്.