വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടാനൊരുങ്ങി; ഡോർ പൂട്ടിയതും രൂക്ഷ ഗന്ധം പരന്നു; വിയർപ്പ് നാറ്റത്തെ ചൊല്ലി പരസ്പ്പരം ഉടക്കി യുവതികൾ; സീറ്റ്..മാറി പോകാൻ ആവശ്യം; പൊരിഞ്ഞ തർക്കം; ഇടപെടാൻ എത്തിയ ക്യാബിൻ ക്രൂവിന് സംഭവിച്ചത്; ഒരൊറ്റ കടിയിൽ ഫ്ലൈറ്റ് വൈകി!

Update: 2025-04-04 11:22 GMT

ഷാങ്ഹായ്: പലപ്പോഴും വിമാനയാത്രകൾ തലവേദന സൃഷ്ടിക്കാറുണ്ട്. വിമാനത്തിനുള്ളിലെ ചില യാത്രക്കാരുടെ പെരുമാറ്റവും മോശം സ്വഭാവവും കാരണം ചിലപ്പോൾ വിമാനത്തിന്റെ സമയം വരെ തെറ്റാനും വഴി തെളിയിക്കാറുണ്ട്. ഇപ്പോഴിതാ,അങ്ങനെയൊരു സംഭവമാണ് ചൈനയിൽ നടന്നിരിക്കുന്നത്.

വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ ഒരു യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ ആണ് വൈകിയത്. തൊട്ട് അടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിനെ ഒരു യാത്രക്കാരി പെട്ടെന്ന് കടിക്കുകയായിരുന്നു. ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.

ഏപ്രില്‍ ഒന്നിന് വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. അടുത്തടുത്തായി ഇരുന്ന രണ്ട് സ്ത്രീ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ക്യാബിന്‍ ക്രൂ അംഗത്തിനെ അക്രമിക്കുന്നതില്‍ ഒടുവിൽ കാര്യങ്ങൾ വഷളായത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികൾ തമ്മിലായിരുന്നു തര്‍ക്കം നടന്നത്. ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പൊരിഞ്ഞ അടി തുടങ്ങിയത്.

പക്ഷെ, മറ്റേയാളുടെ പെര്‍ഫ്യൂമിന് രക്ഷഗന്ധമാണെന്നായിരുന്നു രണ്ടാമത്തെ യുവതി ആരോപിക്കുന്നത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. താമസിക്കാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കുമെത്തി. ഈ സമയം ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവരുടെയും പ്രശ്നം തീര്‍ക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്.

ഇതിൽ ഒരാളുടെ കൈയിലാണ് യുവതി കടിച്ചത്. കടിയേറ്റ് ക്യാബിന്‍ ക്രൂ അംഗത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരായ യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും സുരക്ഷ തങ്ങൾക്ക് ഒരു പോലെ പ്രധാനമാണെന്ന് അവകാശപ്പെട്ട ഷെന്‍ഷെന്‍ എയര്‍ലൈന്‍സ്, യാത്രക്കാരോട് നിയമങ്ങൾ പാലിക്കാനും മാന്യമായ രീതിയില്‍ യാത്ര ചെയ്യാനും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

അതേസമയം, മറ്റൊരു സംഭവത്തിൽ വിമാന യാത്രയ്ക്കിടെയുള്ള ബോറടി മാറ്റാനായി അഞ്ച് വയസ്സുകാരൻ തന്റെ ഐപാഡിൽ ലോക പ്രശസ്തനായ ജാക്കിച്ചാനും വിൽ സ്മിത്തിന്റെ മകൻ ജേഡൻ സ്മിത്തും തകർത്തഭിനയിച്ച 'ദി കരാട്ടെ കിഡ്' സിനിമ പ്ലേയാക്കിയത് വലിയ തർക്കത്തിലേക്ക് നീങ്ങി. അതും കാതടിപ്പിക്കുന്ന ശബ്ദത്തിലാണ് കുട്ടി സിനിമ കണ്ടുകൊണ്ട് ഇരുന്നത്. ഉടനെ ഇത് ചോദ്യം ചെയ്തെത്തിയ മറ്റൊരു കുടുംബമായിട്ടാണ് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കാര്യങ്ങൾ കൈയ്യകളിയിലേക്കും പോവുകയും ചെയ്തു.

പിന്നാലെ സഹികെട്ട് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ശേഷം രണ്ട് കുടുംബങ്ങളെ വിമാനത്തിൽ നിന്ന് അധികൃതർ പുറത്താക്കുകയും ചെയ്തു. അതുപോലെ ഇരു കുടുംബങ്ങളും നിയമനടപടിയുമായി മുൻപോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിലൊരു കുടുംബത്തിനെ വംശീയമായി അധിക്ഷേപ്പിച്ചതായും പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായും അറിയിച്ചു.

Tags:    

Similar News