മനസ് നിറഞ്ഞ് ആഘോഷിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; മേൽക്കൂര ഇടിഞ്ഞ് ആളുകളുടെ തലയിൽ വീണു; ഭിത്തിയുടെ കൂറ്റൻ പാളികൾ ശരീരത്തിൽ വന്നിടിച്ചു; പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി;എങ്ങും ദയനീയ കാഴ്ചകൾ; നിശാ ക്ലബ്ബിലെ അപകടത്തിൽ മരണസംഖ്യ 184 ആയി ഉയർന്നു; തിരച്ചിൽ തുടരുന്നു; വേദനയോടെ ഉറ്റവർ!
സാന്റോ ഡൊമനിഗോ: കഴിഞ്ഞ ദിവസമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ഞെട്ടിച്ച് ദുരന്തം നടന്നത്. നൈറ്റ് ക്ലബിൽ എല്ലാം മറന്ന് ജനങ്ങൾ ആഘോഷിക്കുന്നതിനിടെ ആയിരന്നു അപകടം നടന്നത്. കെട്ടിടത്തിന്റെ വമ്പൻ മേൽക്കൂര ഇടിഞ്ഞ് നേരെ ആളുകളുടെ തലയിൽ വീഴുകയായിരുന്നു.പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം മാറി. എങ്ങും ദയനീയ കാഴ്ചകൾ ആയിരന്നു.
ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 184ആയി ഉയർന്നു. 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടുകിടക്കുന്നുണ്ടോ എന്നറിയാൻ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീണത്. ജെറ്റ് സെറ്റ് നിശാ ക്ലബിന്റെ മേൽക്കൂര തകർന്ന് വീഴാനുള്ള കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു. തിരച്ചിലിന്റെ രണ്ടാ ദിവസവും വലിയ ക്രെയിനുകളുടെ സഹായത്തോടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നത് തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൌരന്മാരും ഉൾപ്പെട്ടതായാണ് സ്റ്റേറ്റ് സെക്രട്ടറി വിശദമാക്കിയിട്ടുള്ളത്.
അതുപോലെ, അപകടത്തിൽ ബാധിച്ചവരുടെ കുടുംബത്തിനൊപ്പം അവരുടെ ദുഖത്തിൽ പങ്കു ചേരുന്നതായാണ് സ്റ്റേറ്റ് സെക്രട്ടറി. ഡൊമിനിക്കൻ മെറൻഗു ഗായകൻ റൂബി പെരസിന്റെ നിരവധി ആരാധകരാണ് അപകടമുണ്ടായ ദിവസം നിശാ ക്ലബ്ബിലുണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രമുഖ ഗായകൻ 69ാം വയസിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ എംഎൽബി താരങ്ങളും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് റൂബി പെരസിന്റെ മൃതദേഹം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിച്ചത്. 24 മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ 145 പേരെയാണ് രക്ഷിക്കാൻ സാധിച്ചത്.
ആയിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന സംഗീതരാത്രി അക്ഷരാര്‍ത്ഥത്തില്‍ മരണവിരുന്നായിത്തീര്‍ന്നു. മുന്‍ എം.എല്‍.ബി പിച്ചറായ ഡൊറ്റെല്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണപ്പെടുന്നത്. തന്റെ സുഹൃത്തിനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തപ്പോള്‍ ടോണി ബ്ലാങ്കോയുടെ ജീവനും നഷ്ടപ്പെട്ടു.
അതേസമയം, അല്‍പ്പം മാത്രം അകലെയുണ്ടായിരുന്ന മറ്റ് ചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച പ്രസിഡന്റ് ലൂയിസ് അബിനാഡര്‍, ദുരന്ത സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. നിരവധി ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയ രക്ഷകപ്രവര്‍ത്തന ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ആളുകള്‍ നിരന്തരം സ്വന്തം ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ദുരന്തത്തില്‍ പല കുടുംബങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. ജെറ്റ് സെറ്റ് ക്ലബ്ബ് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ സംഭവത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അധികൃതര്‍ക്ക് എല്ലാ സഹായവും നല്‍കി വരികയാണെന്ന് അറിയിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ സംഗീതവും കായിക ലോകവും ഒരേപോലെ ഈ ദുരന്തത്തില്‍ വീണുപോയത് ഒരു കാലഘട്ടത്തിന്റെ നഷ്ടമായി മാറിയിരിക്കുകയാണ്.