ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച സൗരകാറ്റ് വീണ്ടും ആഞ്ഞ് വീശുമോ? വിമാന സർവീസുകളും ഇന്റർനെറ്റും വൈദ്യുതിയും ഒക്കെ മുടങ്ങുന്ന ആ മഹാദുരന്തം സംഭവിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ: സൗരക്കാറ്റ് ആഞ്ഞ് വീശുമ്പോൾ സംഭവിക്കുന്നത്

Update: 2025-04-14 04:10 GMT

ന്യൂയോർക്ക്: ഭൂമിയിലെ ഓരോ പ്രതിഭാസവും വളരെ നിഗുഢതകൾ നിറഞ്ഞതാണ്. അതുപോലൊരു അത്ഭുതമാണ് സൗരക്കാറ്റ്. ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് സൗര കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. രേഖകൾ പ്രകാരം ഏകദേശം 14,300 വർഷങ്ങൾക്ക് മുമ്പ് ആണ് ഭൂമിയിൽ ഏറ്റവും വലിയ സൗരകാറ്റ് പതിച്ചത്. ഇന്നും ഗവേഷകർ അതിനെകുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. ഒരു ഫ്രഞ്ച് നദിയുടെ തീരത്ത് നിരവധി മരങ്ങൾ നിന്നിരുന്ന പാടുകൾ ഇപ്പോഴും കാണാം അതുതന്നെയാണ് ഭൂമിയിൽ സൗരക്കാറ്റ് പതിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം.

സൂര്യനിൽ നിന്ന് പുറന്തള്ളപ്പെടുന്ന ചാർജ്ജ് കണികകൾ, കാന്തിക പ്ലാസ്മ, ഗാമാ കിരണങ്ങളാണ് സൗര കൊടുങ്കാറ്റുകളായി മാറുന്നത്. ചരിത്രം പരിശോധിക്കുമ്പോൾ കുറഞ്ഞത് ഒമ്പത് സാധ്യതയുള്ള പുരാതന സൗര കൊടുങ്കാറ്റുകളെങ്കിലും ഈ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് സമാനമായ ഒരു കൊടുങ്കാറ്റ് ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന് പൂർണ്ണമായും അറിയില്ല.ചിലർ പറയുന്നത് സൗരക്കാറ്റ് അടിച്ചാൽ ഭൂമി തന്നെ അവസാനിക്കുമെന്നും മറ്റു ചിലർ അവകാശപ്പെടുന്നത് ഇന്റർനെറ്റ് പോലുള്ള സംവിധാനങ്ങളിൽ ചെറിയ തകരാറുകൾ സംഭവിക്കും മറ്റ് പ്രശ്നങ്ങൾ ഒന്നും വരില്ലെന്ന്.

എന്നാൽ, ഇപ്പോൾ കണക്കുകൂട്ടലുകൾ അകെ തെറ്റിച്ചിരിക്കുകയാണ്. ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് ആഞ്ഞുവീശിയ ആ സൗരകാറ്റ് വീണ്ടും വീശുമോ എന്ന പേടിയിലാണ് ലോകം. വിമാന സർവീസുകളും ഇന്റർനെറ്റും വൈദ്യുതിയും ഒക്കെ മുടങ്ങുന്ന ആ മഹാദുരന്തം സംഭവിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു.ഇതോടെ, ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പിൽ ലോകം മുഴുവൻ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഒരു സോളാർ കാറ്റ് ഭൂമിയിൽ പതിക്കുമ്പോൾ അകെ കിട്ടുന്ന നല്ല കാഴ്ച എന്ന്‌ പറയുന്നത് ലോകമെമ്പാടും ആകാശത്ത് ദൃശ്യമാകുന്ന മനോഹരമായ വെട്ടം ആയിരിക്കും. ബാക്കി ദുരന്തങ്ങൾ മാത്രമായിരിക്കും മനുഷ്യർക്ക് ലഭിക്കുക. വൈദ്യതി ബന്ധങ്ങൾ പൂർണമായും നഷ്ടപ്പെടുകയും വിമാന സർവീസുകൾ മുടങ്ങുകയും ജല വിതരണത്തിൽ തകർച്ച പറ്റുകയും ഇതോടെ ലോകം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകയും ചെയ്യുന്നു.

സൂര്യനിലെ വലിയ പൊട്ടിത്തെറികളാണ് അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ നിന്നും ശബ്‌ദാതിവേഗത്തിൽ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. സൗരക്കാറ്റുകള്‍ അവയുടെ യാത്രയ്ക്കിടെ വാൽനക്ഷത്രങ്ങളിൽ നിന്നുള്ള ബാഷ്‌പീകൃത വാതകങ്ങളെയും ഉൽക്കകളിലെ പൊടിയെയും ഒപ്പം കൂട്ടാറുണ്ട്. ഇങ്ങനെ വരുന്ന സൗരവാതം ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തികള്‍ക്ക് കാരണമാകുന്നു.

സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കാന്തികമണ്ഡലങ്ങള്‍ സംയോജിക്കുന്ന ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. സൗരക്കാറ്റുകളുടെ ശക്തിക്കും ഭൂമിയുടെ കറക്കത്തിനും അനുസരിച്ച് ധ്രുവദീപ്തി ദൃശ്യമാകുന്നതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. സൗരക്കാറ്റ് ഭൂമിയിൽ പതിക്കുന്നത് വഴി നമ്മുടെ സംരക്ഷിത ഓസോൺ പാളിയിലും കേടുപാടുകൾ സംഭവിക്കാം. മൊത്തത്തിൽ നോക്കുമ്പോൾ സോളാർ കൊടുക്കാറ്റ് ഭൂമിയിൽ ആഞ്ഞുവീശിയാൽ മനുഷ്യന്റെ സാധാരണ ജീവിതത്തെ വളരെ മാരകമായി തന്നെ ബാധിക്കും. വെള്ളവും ഭക്ഷണവും ഒന്നുമില്ലാതെ ആളുകൾ വലയും.

അതുപോലെ വ്യോമയാന ആശയവിനിമയ സംവിധാനങ്ങൾ ഓഫ്‌ലൈനായി മാറുന്നതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. നേരായ സിഗ്നൽ ഒന്നും ലഭിക്കാതെ വിമാനം ആകാശത്ത് തന്നെ പറന്ന് നടക്കേണ്ടി വരും. അവസാനം ഇന്ധനം തീരുമ്പോൾ വലിയ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ ഉയരത്തിൽ പറക്കുന്ന വിമാന യാത്രക്കാർക്കും ജീവനക്കാർക്കും ഇത് മാരകമായി ബാധിക്കും.

Tags:    

Similar News