വിവാഹ കേക്ക് മുറിച്ചപ്പോള്‍ വധുവിന്റെ തല ബലമായി പിടിച്ച് കേക്കിലേക്ക് താഴ്ത്തി വരന്‍; വിശ്വസിക്കാനാവാതെ നവവധു ; ഇങ്ങനൊരുത്തന്റെ കൂടെ ജീവിക്കാതെ ഉടന്‍ ബന്ധം ഒഴിയണമെന്ന് സോഷ്യല്‍ മീഡിയ: ഒരു കേക്ക് മുറി സോഷ്യല്‍ മീഡിയയെ ഇളക്കിയ കഥ
വിവാഹവേദിയില്‍ ഒരു വരന്‍ കാട്ടിയ ക്രൂരമായ തമാശ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. വിവാഹ കേക്ക് മുറിക്കുന്ന സമയത്ത് വരന്‍ വധുവിന്റെ തല ബലമായി പിടിച്ച് കേക്കിലേക്ക് താഴ്ത്തുകയായിരുന്നു. വരന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ അപ്രതീക്ഷിത നീക്കത്തില്‍ വധു അന്തംവിട്ടു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വരനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇങ്ങനെയുള്ള ഒരുത്തന്റെ കൂടെ എങ്ങനെ ജീവിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്.
എത്രയും വേഗം ബന്ധം ഒഴിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വീഡിയോയുടെ തുടക്കത്തില്‍ ദമ്പതികള്‍ ഇരുവരും ചേര്‍ന്ന് വളരെ ആഹ്ലാദഭരിതരായി കേക്ക് മുറിക്കുന്നത് കാണാം. പെട്ടെന്നാണ് വരന്‍ വധുവിന്റെ തലപിടിച്ച് കേക്കിലേക്ക് താഴ്ത്തുന്നത്. വധുവിന്റെ തലയുടെ മുകള്‍ഭാഗം കേക്കിന്റെ മുകള്‍ഭാഗത്തുള്ള ഐസിംഗില്‍ പൊതിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. ഞെട്ടിപ്പോയ വധു കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ വരന്‍ ആകട്ടെ ഭ്രാന്തമായി ചിരിച്ച് ആര്‍ത്തുല്ലസിക്കുകയാണ്. പിന്നാലെ വധു വായ്് പൊത്തിനില്‍ക്കുമ്പോള്‍ വരന്‍ അവളെ എടുത്ത് ഉയര്‍ത്തുകയാണ്.
വീണ്ടും അയാള്‍ ആര്‍ത്തട്ടഹസിക്കുകയാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങള്‍ വരന് എതിരെ തിരിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഭൂരിഭാഗം പേരും വരന്‍ വധുവിനോട് കാട്ടിയത് അനാദരവ് ആണെന്നാണ് കുറ്റപ്പെടുത്തുന്നത്. സമൂഹമാധ്യമമായ എക്സില്‍ ഒരാള്‍ കുറിച്ചത് ഈ വിവാഹം താന്‍ റദ്ദാക്കും എന്നാണ്. വിവാഹദിനത്തില്‍ തന്നെ ഭാര്യയോട് ഇത്തരത്തില്‍ അപമാനിച്ച വ്യക്തി എങ്ങനെ ഉള്ളവനാണ് എന്നാണ് പലരും ചോദിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞത് വരനെ കേക്ക് മുഴുവനായി എടുത്ത് തലയില്‍ തേയ്ക്കണം എന്നായിരുന്നു. വധു കരച്ചിലടക്കാന്‍ പാടുപെടുന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
വിഡ്ഢിത്തം നിറഞ്ഞ ബാലിശമായ പെരുമാറ്റം എന്നാണ് ചിലര്‍ ഇയാളെ വിമര്‍ശിക്കുന്നത്. വിവാഹ ചടങ്ങിന് ശേഷം ഇത്തരം തമാശകള്‍ കാട്ടാന്‍ വേറേ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് വിവാഹദിനത്തില്‍ ഇത്തരം കോപ്രായങ്ങള്‍ കാട്ടുന്നതെന്നും അവര്‍ ചോദിക്കുന്നു. അതേ സമയം മറ്റ് ചിലര്‍ ഇതിനെ ഒരു വലിയ സംഭവമായി കണക്കാക്കുന്നില്ല. വിവാഹ ദിനത്തില്‍ വധൂവരന്‍മാര്‍ കേക്ക് പൊട്ടിക്കുന്നത് സാധാരണ രീതിയാണെന്നും അവര്‍ പറയുന്നു. ഭര്‍ത്താവിന്റെ നര്‍മ്മബോധം ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയായിരിക്കും വധു വിവാഹത്തിന് സമ്മതിച്ചിരിക്കുക എന്നും അവര്‍ വാദിക്കുന്നു.
ഒരു സ്ത്രീ പറയുന്നത് തന്റെ സഹോദരന്റെ ഭാര്യ അവരുടെ വിവാഹസമയത്ത് വരന്റെ മുഖത്ത് വെച്ച് കേക്ക് പൊട്ടിച്ചു എന്നും അതൊക്കെ വിവാഹവേളയിലുള്ള തമാശയായി കണക്കാക്കിയാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വേറൊരാള്‍ പറയുന്നത് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് ആദ്യമായിട്ടല്ല എന്നാണ്. ടെന്നസി എന്ന സ്ഥലത്ത് നേരത്തേ നടന്ന ഒരു വിവാഹ ചടങ്ങില്‍ വധു മൂന്ന് തട്ടുകളുള്ള കേക്ക് വരന്റെ മുഖത്തേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2021 ല്‍ ആയിരുന്നു ഈ സംഭവം നടന്നത്.
എന്നാല്‍ ഇവിടെ നടന്നത് അങ്ങേയറ്റം വിചിത്രമായ ഒരു കാര്യമായിരുന്നു. തന്റെ മുഖത്തേക്ക് എറിഞ്ഞ കേക്ക് പിടിച്ചെടുത്ത വരന്‍ അത് പിടിച്ചെടുത്ത് ഭാര്യയുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഏറിന്റെ ആഘാതത്തില്‍ വധു ഒരു കസേരയിലേക്ക് തെന്നി വീഴുകയായിരുന്നു.