എനിക്ക് അവനെ വേണ്ട..; എന്റെ കിടക്കയ്ക്കരികിൽ പോലും വരരുത്; സ്വന്തം പെറ്റമ്മയെ മകൻ ലൈംഗിക അടിമയാക്കി മാറ്റി കൊടും ക്രൂരത; ദിവസവും ബലാത്സംഗത്തിന് ഇരയാക്കും; 47-കാരനെ ശിക്ഷിച്ച് കോടതി; കേസിൽ തുമ്പായത് അടിവസ്ത്രത്തിലെ രക്തക്കറ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് ജഡ്ജി!
മാഡ്രിഡ്: സ്വന്തം പെറ്റമ്മയെ ലൈംഗിക അടിമയാക്കി അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ മകനെ ശിക്ഷിച്ച് കോടതി. പ്രതി ലൈംഗികവൈകൃതത്തിന് അടിമയെന്നും കോടതി പറഞ്ഞു. കേസിൽ പ്രതിയെ 19 വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. കണ്ണില്ല ക്രൂരതയാണ് 47-കാരൻ സ്വന്തം മാതാവിനോട് കാണിച്ചത്. അസുഖ ബാധിതയായി കിടപ്പിലായി പോയ അമ്മയെ എല്ലാ ദിവസവും ബലാത്സംഗത്തിന് ഇരയാക്കുമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ആദ്യം സംശയം തോന്നിയത് ഇവരെ പരിചരിക്കുന്നവർക്കാണ് പിന്നാലെ ആരോഗ്യ നില വഷളാവുകയും എല്ലാം ചെയ്തതോടെ ആശുപത്രി പരിശോധനയിലാണ് ഇവർ ക്രൂര പീഡനത്തിന് ഇരയാവുന്നതായി അറിയുന്നത്. അങ്ങനെ പോലീസിൽ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മകനാണ് ക്രൂര സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുന്നത്.ഉടനെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ലൈംഗിക വൈകൃതത്തിന് അടിമയെന്നും കണ്ടെത്തി. 83 വയസുള്ള വയോധികയായ അമ്മയോടാണ് ഈ വൈകൃത പ്രവൃത്തി ചെയ്തത്. പിന്നീട് ഇവർ മരിക്കുകയും ചെയ്തു.
2023 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വയോധികയെ പരിചരിക്കാൻ എത്തിയ രണ്ടുപേർ അവരുടെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചത്.അങ്ങനെ നടന്ന അന്വേഷണത്തിലാണ് മകനാണ് കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് തിരിച്ചറിയുന്നത്. നിരന്തരമായി ബലാത്സംഗത്തിന് ഇരയാക്കുകയും ഇടയ്ക്ക് എതിർക്കാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അവർ പറയുന്നു.
ഇടയ്ക്ക് പരിചരക്കാരോടെ എനിക്ക് അവനെ വേണ്ടെന്നും. അവനെ കാണുന്നത് പേടിയെന്നും. എന്റെ കിടക്കയ്ക്കരികിൽ പോലും വരരരുത് എന്ന് പറഞ്ഞതും വലിയ സങ്കട കാഴ്ചയായിരുന്നു. ശരീരത്തിൽ നിരവധി ചതവുകൾ കണ്ടെത്തിയതായും പറയുന്നു. അങ്ങനെ നിരന്തര പീഡനങ്ങൾക്കൊടുവിൽ അവർ മരിക്കുകയും ചെയ്തു. കേസിൽ പ്രതിയെ പത്തൊൻപത് വർഷം കഠിന തടവിന് ശിക്ഷിച്ച ശേഷം അവൻ ദയ ഒട്ടും അർഹിക്കുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.