ഫ്രാൻസിസ് മാർപ്പാപ്പ ഇനി നിത്യതയിൽ; സാന്താ മറിയ മേജർ ബസലിക്കയിൽ അന്ത്യവിശ്രമം; വിലാപയാത്രയിൽ വഴി നീളെ വെള്ളപ്പൂക്കളുമായി ജനസാഗരം; അവസാനമായി ഒരു നോക്ക് കണ്ട് രണ്ടരലക്ഷത്തോളം പേർ; എല്ലാം ആഗ്രഹം പോലെ നിറവേറ്റി മടക്കം; ആദരവോടെ മഹായിടയന് വിട ചൊല്ലി ലോകം!

Update: 2025-04-26 12:11 GMT

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സംസ്കാര ശുശ്രൂഷകൾ പൂർത്തിയായശേഷം വിലാപയാത്രയായാണ് സെന്റ് മേരി മേജർ ബസിലിക്കയിൽ ഭൗതികശരീരം എത്തിച്ചത്. ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം മാറിയിരുന്നു.

പാപ്പയുടെ ആ​ഗ്രഹം പോലെ തന്നെ സാന്താ മറിയ മേജർ ബസലിക്കയിൽ ആണ് പാപ്പയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. തന്റെ ശവമഞ്ചിരം അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി, നിലത്തായിരിക്കണം എന്നായിരുന്നു പാപ്പ തന്റെ മരണപത്രത്തിൽ ഒടുവിലായി പറഞ്ഞിരുന്നത്. പാപ്പയുടെ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിട്ടാണ് നടത്തിയത്. 50ൽ താഴെ ആളുകൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ.



  ഒടുവിലായി വിശുദ്ധ കുർബാനയിൽ പാപ്പ പങ്കെടുത്തത് ഏവരുടെയും കണ്ണ് നിറയിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എങ്ങും പ്രാർത്ഥനയിൽ മുഴുകുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം രണ്ടരലക്ഷത്തോളം പേർ ഭൗതിക ശരീരത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തി. വിലാപയാത്രയിൽ വഴി നീളെ വെള്ളപ്പൂക്കളുമായി ജനസാഗരം കാത്തിരുന്നു.ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഭൗ​തി​ക ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ബ​സി​ലി​ക്ക​യി​ൽ എ​ത്തി. 

വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ൽ വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​യോ​ടെ നി​ര​ന്നു. നേ​ര​ത്തെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക​ർ​ദി​നാ​ൾ തി​രു​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജൊ​വാ​ന്നി ബാ​ത്തി​സ്ത റെ​യാ​ണ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്.​മി​ഷ​ണ​റി തീ​ക്ഷ്ണ​ത​യോ​ടെ മാ​ര്‍​പാ​പ്പ സ​ഭ​യെ ന​യി​ച്ചെ​ന്ന് വ​ച​ന​സ​ന്ദേ​ശ​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ അ​നു​സ്മ​രി​ച്ചു. ക​രു​ണ​യാ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ ഹൃ​ദ​യ​മെ​ന്ന് പാ​പ്പ പ​ഠി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.


ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ 23 വ്യ​ക്തി​ഗ​ത സ​ഭ​ക​ളു​ടെ​യും ത​ല​വ​ന്മാ​രാ​ണ് പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കിയത്. കേ​ര​ള​ത്തി​ൽ​നി​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​രും ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ സെ​ല​ൻ​സ്കി, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു തു​ട​ങ്ങി 130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ലോ​ക​നേ​താ​ക്ക​ൾ വ​ത്തി​ക്കാ​നി​ലെ​ത്തി​യി​ട്ടു​ണ്ട്. മാ​ർ​പാ​പ്പ​യ്ക്ക് വി​ട​ചൊ​ല്ലാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വ​ത്തി​ക്കാ​നിൽ എത്തിയിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്.


അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകള്‍ക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് സംസ്‌കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അര്‍ധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്.

മാര്‍പ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ പരിഷ്‌കരിച്ച് കൂടുതല്‍ ലളിതമാക്കിയിരുന്നു. അതിനാല്‍ സാധാരണ പാപ്പമാരുടെ സംസ്‌കാര ചടങ്ങിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.


മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്‌കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരായിരുന്നു.




 


Tags:    

Similar News