'ഡിയര്‍ ഷാഫിക്കാ..ഹാപ്പി ബെര്‍ത്ത് ഡേ'; വടകര എംപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റിനി ആന്‍ ജോര്‍ജ്ജ്; 'എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ... സൂക്ഷിച്ചോ' എന്ന വിധത്തില്‍ കമന്റുകളുടെ പൂരം; ഷാഫിക്ക് പിറന്നാള്‍ ആശംസ രാഹുലിന് ജാമ്യം കിട്ടിയ ദിനത്തില്‍; സൈബര്‍ ആക്രമണം ശക്തം

'ഡിയര്‍ ഷാഫിക്കാ..ഹാപ്പി ബെര്‍ത്ത് ഡേ';

Update: 2026-02-12 11:11 GMT

തിരുവനന്തപുരം: വടകര എംപി ഷാഫി പറമ്പിലിന് പിറന്നാള്‍ ആശംസകളുമായി നടി റിനി ആന്‍ ജോര്‍ജ്ജ്. ഫേസ്ബുക്കിലൂടെയാണ് റിനി ഷാഫി പറമ്പിലിന്റെ ചിത്രം സഹിതം പോസ്റ്റിട്ടത്. ഹാപ്പി ബെര്‍ത്ത് ഡേ ഡിയര്‍ ഷാഫിക്കാ എന്നാണ് റിനി കുറിച്ചത്. ഇതിന് പിന്നാലെ റിനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി.

'എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ... സൂക്ഷിച്ചോ., ഇന്ന് ഷാഫിയുടെ ബെര്‍ത്ത് ഡേ ആണെന്ന് ഷാഫി അറിഞ്ഞിരുന്നോ?, ഷാഫി സൂക്ഷിച്ചോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ച ദിനത്തിലാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടിയാണ് റിനി ആന്‍ ജോര്‍ജ്. രാഹുലിന്റെ പേര് എടുത്തുപറയാതെയായിരുന്നു റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്.

അതിജീവിതകള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കില്‍ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്. ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താന്‍ മോശം സ്ത്രീ ആണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയും പണം വാങ്ങി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുകയും ചെയ്തു. അവസരങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയില്‍ ഉള്ള ഇടപെടലുകള്‍ ഉണ്ടായി.

എന്നാല്‍ ഇതുകൊണ്ടൊന്നും തളരില്ലെന്ന് കണ്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ ഭയപ്പെടില്ല. ഓരോ വ്യക്തികള്‍ക്കും അവരവരുടെ തെറ്റുകള്‍ക്ക് കര്‍മഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല. ആരും തകരണം എന്ന് ആഗ്രഹിക്കുന്നില്ല അവര്‍ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും നിലപാട് എന്നാണ് റിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.


Full View

യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഇന്നാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മറ്റ് രണ്ട് ബലാത്സംഗ കേസുകളില്‍ നേരത്തെ കീഴ്‌കോടതികള്‍ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News