ഓപ്പറേഷന്‍ സിന്ദൂര്‍.... ലക്ഷകറിന്റേയും ജെയ്ഷയുടേയും ഭീകര കേന്ദ്രങ്ങളും ആസ്ഥാനങ്ങളും കണ്ടെത്തി മിസൈല്‍ അയച്ച് തകര്‍ത്ത് ഇന്ത്യ; നീതി നടപ്പാക്കിയെന്ന് വിശീദരിച്ച് കരസേന; ഭയന്നു വിറിച്ച് പാക്കിസ്ഥാന്‍; 12 ഭീകരരെ ഇന്ത്യ കൊന്നു; കര-നാവിക-വ്യോമ സേനയുടെ സംയുക്ത ഓപ്പറേഷന്‍; രാജ്യത്തുടനീളം ജാഗ്രത; എല്ലാം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യ തിരിച്ചടിച്ചു. പഹല്‍ഗാമിലെ ക്രൂരതയ്ക്ക് ഇന്ത്യ മറുപടി നല്‍കിയത് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിലൂടെ. പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. കര-നാവിക-വ്യോമ സേനകള്‍ ഒരുമിച്ച് പാക്കിസ്ഥാനില്‍ മിസൈലിട്ടു. 12 ഭീകരരെ ഇന്ത്യ കൊന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍. അമേരിക്കയേയും റഷ്യയേയും സൗദിയേയും ഇന്ത്യ കാര്യങ്ങള്‍ അറിയിച്ചു. അതിശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. ജെയ്‌ഷെ, ലഷ്‌കര്‍ ഭീകരരുടെ താവളങ്ങളാണ് ആക്രമിച്ചത്. സര്‍ജിക്കല്‍ സട്രൈക്കിനേക്കാള്‍ വലിയ ആക്രമണമായിരുന്നു ഇത്. നീതി നടപ്പാക്കിയെന്ന് കരസേന അറിയിച്ചു. അഞ്ചൂറിലേറെ ഭീകരരെ ആക്രമിക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ തിരിച്ചടി പ്രധാനമന്ത്രി മോദി തല്‍സമയം നിരീക്ഷിച്ചു. ശ്രീനഗര്‍ അടക്കം അഞ്ചു വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സഈദ് നയിക്കുന്ന ഭീകരസംഘടന ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹര്‍ നയിക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. അതിര്‍ത്തിക്ക് ഇപ്പുറത്ത് നിന്നും മിസൈല്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നീതി നടപ്പാക്കി എന്നാണ് സൈന്യത്തിന്റെ ആദ്യ പ്രതികരണം.
ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാന്‍ സ്ഥിരീകരിച്ചു, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അതിഭീകരമായിരുന്നു. ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ അതിര്‍ത്തിക്ക് ഇപ്പുറത്ത് നിന്നും ആക്രമിക്കുകയായിരുന്നു. 9 പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതായി കരസേന അറിയിച്ചു.