ലാലും കപിലും ധോണിയും അഭിനവ് ബിന്ദ്രയും റാഥോഡും; സച്ചിന്‍ പൈലറ്റും അനുരാഗ് ഠാക്കൂറും; ഈ പ്രമുഖര്‍ യുദ്ധത്തിന് പട്ടാള യൂണിഫോമില്‍ പോകേണ്ടി വന്നേക്കും; ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേന്ദ്ര നീക്കം; യുദ്ധം വന്നാല്‍ രാജ്യത്തെ കാക്കാന്‍ സൈനിക റിസര്‍വ്വും
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കരസേനാ മേധാവിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 1948-ലെ ടെറിട്ടോറിയല്‍ ആര്‍മി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിന്റെ ഉത്തരവ് മേയ് ആറിന് പുറത്തിറങ്ങി. മോഹന്‍ലാല്‍, കപില്‍ ദേവ്, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവര്‍ ലെഫ്റ്റനന്റ് കേണല്‍മാരാണ്. ഒളിമ്പിക്‌സ് മെഡല്‍ നേതാവായ അഭിനവ് ബിന്ദ്ര, രാജ് വര്‍ദ്ധന്‍ സിംഗ് റാഥോഡും ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപികളെ യുദ്ധത്തിന് വിളിക്കുമോ എന്ന വ്യക്തമാല്ല.
32 ബറ്റാലിയനുകളാണ് ടെറിട്ടോറിയല്‍ ആര്‍മിക്കുള്ളത്. ഇതില്‍ 14 ബറ്റാലിയനുകളില്‍ നിന്ന് ആവശ്യമെങ്കില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഓഫീസര്‍മാരെ വിനിയോഗിക്കാനാണ് അനുമതി. സതേണ്‍, ഇസ്റ്റേണ്‍, വെസ്റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിങ് കമാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാകും ഉദ്യോഗസ്ഥരെ സേവനത്തിനായി വിളിക്കുക. മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഭാഗമാണ്. രാഷ്ട്രീയ നേതാക്കളായ സച്ചിന്‍ പൈലറ്റും അനുരാഗ് ഠാക്കൂറും ടെറിറ്റോറിയല്‍ ആര്‍മിയില്‍ അംഗമാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് ഇന്ത്യന്‍ പട്ടാളത്തെ സഹായിക്കാനായി പട്ടാളപരിശീലനം ലഭിച്ച പട്ടാളക്കാരല്ലാത്ത വ്യക്തികളുടെ സേനയാണ് ടെറിറ്റോറിയല്‍ ആര്‍മി. ഇന്ത്യന്‍ സേനയുടെ സമാന്തരസേനയായി ഇതിനെ കണക്കാക്കാം. ടെറിറ്റോറിയല്‍ ആര്‍മി ഒരു പ്രൊഫഷണല്‍ സേനയല്ല. ഇതില്‍ ജോലി ചെയ്യുന്നവര്‍ സ്ഥിരം സൈനികസേവനം നടത്തുന്നവരുമല്ല. സൈനികക്യാമ്പിനു പുറത്ത് മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് ടെറിറ്റോറിയല്‍ ആര്‍മിയിലെ അംഗങ്ങള്‍. യഥാര്‍ത്ഥത്തില്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍തന്നെ പ്രാഥമിക മാനദണ്ഡം മറ്റ് ജോലിയുണ്ടായിരിക്കണം എന്നതാണ്.
അതേസമയം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാമേധാവികളുടെ ഉന്നതതലയോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യവും സായുധസേനയുടെ ഒരുക്കങ്ങളെ കുറിച്ചും വിലയിരുത്താനായിരുന്നു യോഗം. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവശ്യ ചുമതലകള്‍ക്കും വിന്യാസത്തിനുമായി മുഴുവന്‍ ടെറിട്ടോറിയല്‍ ആര്‍മിയെയും അണിനിരത്തുന്നതിന് കരസേനാ മേധാവിയുടെ അധികാരങ്ങള്‍ വിപുലീകരിച്ചാണ് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കിയത്. 1948-ലെ ടെറിട്ടോറിയല്‍ ആര്‍മി നിയമങ്ങളിലെ റൂള്‍ 33 അനുസരിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ടെറിട്ടോറിയല്‍ ആര്‍മിയിലെ എല്ലാ ഉദ്യോഗസ്ഥരെയും എന്റോള്‍ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാര്‍ഡ് ഡ്യൂട്ടിക്കോ അല്ലെങ്കില്‍ സാധാരണ സായുധ സേനയെ പിന്തുണയ്ക്കുന്നതിനും വിളിക്കാന്‍ കരസേനാ മേധാവിയെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മോഹന്‍ലാല്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ക്ക് ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ്.
ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ട് ടൈം വളണ്ടിയര്‍മാരടങ്ങുന്ന സൈനിക റിസര്‍വ് സേനയാണ് ടെറിട്ടോറിയല്‍ ആര്‍മി. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സമാനമായ റാങ്കുകള്‍ നല്‍കി പ്രമുഖരെ ആദരിക്കുന്നത് ടെറിട്ടോറിയല്‍ ആര്‍മി മുഖേനയാണ്. ഇന്ത്യന്‍ സേന പ്രത്യേക പദവി നല്‍കി ആദരിച്ച പ്രധാന വ്യക്തികളാണ് ടെറിറ്റോറിയില്‍ ആര്‍മിയിലുള്ളത്.