'ടെററിസ്റ്റുകളെ കൊന്നത് മോശമായെന്ന് എവിടെയും പറഞ്ഞിട്ടില്ല; നമ്മുടെ രാജ്യം തിരിച്ച് അറ്റാക്ക് ചെയ്തത് വളരെ നല്ല കാര്യമാണ്; നമ്മുടെ രാജ്യം യുദ്ധത്തിലേക്ക് പോകരുത്.. യുദ്ധം അത്ര ഈസിയല്ല'; വിവാദങ്ങളില്‍ വിശദീകരണവുമായി നടി മെറീന മൈക്കിള്‍
വിവാദങ്ങളില്‍ വിശദീകരണവുമായി നടി മെറീന മൈക്കിള്‍
കൊച്ചി: മെറീന മൈക്കിള്‍ എന്ന നടിയെ മലയാളികള്‍ക്കെല്ലാം തന്നെ അറിയാം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പേര്‍ളി മാണിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിലകപ്പെട്ട മെറീന മൈക്കിള്‍ ഇപ്പോഴിതാ, കഴിഞ്ഞ രണ്ടു ദിവസമായി മറ്റൊരു വിഷയത്തിന്റെ പേരിലാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. തൃപ്രയാര്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധത്തെ കുറിച്ച് നടിയോട് അഭിപ്രായം ചോദിച്ചത്. അപ്പോഴുള്ള നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഒരുപാട് പാക്കിസ്ഥാനി, കാശ്മീരി ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്. നല്ല സുഹൃത്തുക്കളാണ് നല്ല മനുഷ്യന്മാരാണ്. നമ്മളെ കുറച്ച് ആള്‍ക്കാര്‍ അറ്റാക്ക് ചെയ്തു വന്നു, പക്ഷെ മൊത്തത്തില്‍ ആ രാജ്യത്തോട് ഒരു എതിര്‍പ്പ് ഉള്ളത് പോലെയല്ലേ നമ്മള്‍ നില്‍ക്കുന്നത് എന്നായിരുന്നു ആ വീഡിയോയില്‍ നടിയുടെ പ്രതികരണം. പിന്നാലെ നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയത്.
ഇപ്പോഴിതാ, തന്റെ വാക്കുകള്‍ വിമര്‍ശനത്തിന് ഇടയാക്കാന്‍ കാരണമായെങ്കില്‍ അതിനു പിന്നാല്‍ ചില ക്ലാരിറ്റി കുറവുകളാണെന്ന് പറഞ്ഞുകൊണ്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മെറീന. ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് സിവിലിയന്‍സിനെയാണ്. അപ്പോള്‍ ചിലര്‍ പറയുന്നു അവിടെ പത്തുപേരെ കൊന്നത് ടെററിസ്റ്റിനെ അല്ലേ എന്ന്. അതെ ടെററിസ്റ്റിനെയാണ്. ഞാനീ ടെററിസ്റ്റിനെ കൊന്നത് ശരിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നിങ്ങളാ വീഡിയോ കാണുമ്പോള്‍ മൂന്നു കാര്യങ്ങളാണ് നിങ്ങളോടെനിക്ക് ചോദിക്കാനുള്ളത്. ഒന്ന്, ടെററിസ്റ്റിനെ അറ്റാക്ക് ചെയ്തത് മോശമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രണ്ട്. ഇന്ത്യ ചെയ്തത് മോശമാണെന്നും ഞാന്‍ ഇന്ത്യയ്ക്കെതിരാണെന്നും എവിടെയും പറഞ്ഞിട്ടില്ല. മൂന്നാമത്തേത് എനിക്ക് പാക്കിസ്ഥാനി സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞു.. സീ.. ഞാനൊരാളോട് സംസാരിക്കുമ്പോള്‍.. പരിചയപ്പെടുമ്പോള്‍.. അവരുടെ മതവും രാജ്യവും ഒന്നും നോക്കിയല്ല സംസാരിക്കുന്നത്.. അതൊരു ഹ്യുമാനിറ്റേറിയന്‍ ഗ്രൗണ്ടില്‍ നിന്നും വരുന്ന സാധനമാണ്.
എനിക്കൊരു പാക്കിസ്ഥാനി സുഹൃത്തുണ്ടാകുമ്പോള്‍ ഞാനെന്തു ചെയ്യണം.. അവരെ കാണുമ്പോള്‍ മുഖം തിരിച്ചു നടക്കണോ.. അല്ലെങ്കില്‍ വെടിവച്ച് കൊല്ലണോ... ഐ ഡോണ്ട് നോ.. പിന്നെ.. ഞാന്‍ ടെററിസ്റ്റുകളെ കൊന്നത് മോശമായെന്ന് എവിടെയും പറഞ്ഞിട്ടില്ല. നമ്മുടെ രാജ്യം തിരിച്ച് അറ്റാക്ക് ചെയ്തത് വളരെ നല്ല കാര്യമാണ്. നമ്മുടെ രാജ്യം പവര്‍ഫുളാണെന്ന് മറ്റു രാജ്യങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ.. ഞാന്‍ ചോദിക്കുന്നത് എന്താണെന്നു വച്ചാല്‍, നമ്മള്‍ അവരെ അറ്റാക്ക് ചെയ്തു.. അവരത് തിരിച്ചു ചെയ്യുമ്പോള്‍ കാഷ്വാലിറ്റീസ് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് സിവിലിയന്‍സിനാണ്. നമ്മുടെ സിവിലിയന്‍സിനെ ഫോക്കസ് ചെയ്താണ് അവര്‍ അറ്റാക്ക് ചെയ്യുന്നത്. ഇന്നലെ തന്നെ ഷെല്‍ അറ്റാക്കില്‍ രണ്ടു കുട്ടികളാണ് മരിച്ചത്.. ഇനി നമ്മുടെ രാജ്യം തുടര്‍ന്ന് വാറിലേക്ക് പോകുന്ന സമയത്ത് കാഷ്വാലിറ്റീവ് കൂടുതലുണ്ടാകും. അതു സമാധാനപരമായി തീര്‍ത്തല്ലേ പറ്റുള്ളൂ.. നമ്മുടെ രാജ്യം യുദ്ധത്തിലേക്ക് പോകരുത്.. യുദ്ധം അത്ര ഈസിയല്ല എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നടി പറഞ്ഞുവെക്കുന്നത്.
അതേ സമയം ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി മെറീന മൈക്കിളിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയത്. സൈന്യത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കേണ്ട സമയമാണ് ഇത്. പാക്കിസ്ഥാന്‍ ഇന്ത്യന്‍ പൗരന്മാരെ വകവരുത്തുന്നു. പഹല്‍ഗാമിലെ ഭീകരത അതിരുവിട്ടതായിരുന്നു. രണ്ട് തന്തക്ക് പിറന്ന ആള്‍ക്കാര്‍ക്കൊക്കെ പാകിസ്ഥാനില്‍ ഫ്രണ്ട്സ് ഉണ്ടെന്ന് വിചാരിച്ച് ഇന്ത്യയും, ഇന്ത്യന്‍ ആര്‍മിയും എന്ത് ചെയ്യണം എന്നാണ് ഇവര്‍ വിചാരിച്ചിരിക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇന്ത്യയില്‍ 10 പേരെ കൊന്നതിന് തിരിച്ച് 10 പേരെ കൊല്ലണമോ എന്നൊക്കെ ഇവള്‍ ഇത്രയും കോണ്‍ഫിഡന്‍സോടെ ചോദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരിച്ച് വീണ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ ആളുകളോട് ഒരു സഹാനുഭൂതിയും ഇല്ലാതെ ഒരു കൂസലില്ലാതെ ഇത്രയും മിടുക്കോടെ വന്നിരുന്ന സംസാരിക്കുന്നത്. ഇവള്‍ക്കൊക്കെ ഈ പാക്കിസ്ഥാനില്‍ ഉള്ള ഫ്രണ്ട്സ് ആരൊക്കെയാണ്, ഇവരുമായി ഇവള്‍ക്കൊക്കെയുള്ള ബന്ധമെന്താണ് എന്നൊക്കെ വളരെ കൃത്യമായിട്ട് അന്വേഷിച്ച് അറിയേണ്ട കാര്യമാണ്.
ഇന്ത്യയില്‍ കയറി വന്ന് ഒരു പത്ത് പേരെ കൊന്നാല്‍ തിരിച്ച് ഒരു പത്ത് പേരുടെ കൊന്നാല്‍ ശരിയാകുമോ ഒരു ഉളുപ്പിമില്ലാതെ നവമാധ്യമങ്ങള്‍ക്ക് മിന്നല്‍ വന്നിരുന്ന് ചോദിക്കുന്ന മണ്ടന്മാരോടും മണ്ടികളോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളു. ഇന്ത്യ തീര്‍ത്തത് പാക്കിസ്ഥാനിലെ ഏതെങ്കിലും പത്ത് സിവിലയന്‍സിനെയല്ല, ഇന്ത്യയില്‍ എല്ലാ കാലത്തും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അഴിച്ച് വിടുകയും ഇന്ത്യയുടെ സമാധാനത്തെ എല്ലാ കാലത്തും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പാക്കിസ്ഥാന്‍ ചോറ് കൊടുത്ത് വളര്‍ത്തുകയും ചെയ്ത ഒരുപാട് ഭീകരവാദികളുടെ ക്യാമ്പുകളെയാണ് ഇന്ത്യ ഇന്ന് തകര്‍ത്തിരിക്കുന്നത്-മറീനയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പിലെ പ്രസക്ത ഭാഗം ഇതായിരുന്നു.
ഇന്ന് നടക്കുന്ന ഈ ഓപ്പറേഷന്‍ സിന്ദൂരിനെ എതിര്‍ക്കുന്നവരോട് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. ഇന്ത്യ എന്ന ഈ രാജ്യം ഒറ്റ കാലത്തും പ്രോത്സാഹിപ്പിക്കുകയും യുദ്ധം ആഗ്രഹിക്കുകയോ ചെയ്യുന്ന ഒരു രാജ്യമല്ല. നമ്മുക്ക് ആര്‍ക്കും ആഗ്രഹമില്ല ഇന്ത്യ യുദ്ധം ചെയ്യണമെന്ന്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന് ഇന്ത്യയുടെ സൈന്യത്തിന് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന്. യുദ്ധം എല്ലാ കാലത്തും വിനാശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന പൂര്‍ണ ബോധ്യം നമ്മുക്കുണ്ട്. പക്ഷെ ഇന്ത്യ മഹാരാജ്യത്ത് എല്ലാ കാലത്തും യുദ്ധം അഴിച്ചു വിടുകയും ചെയ്യുമ്പോള്‍ തിരിച്ച് അടിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇന്ത്യയുടെ തിരിച്ചടിക്ക് എതിരെ സംസാരിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു. നിങ്ങളുടെ കുടുംബത്തില്‍, നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ ബന്ധുക്കള്‍, സുഹൃത്ത് ജനങ്ങള്‍ ആയിട്ടുള്ള ആരെങ്കിലും ഒരാള്‍ മരിച്ച് വീഴുന്നത് വരെ, ഈ മരണപ്പെടുന്ന വ്യക്തികള്‍ ഒക്കെ ഏതോ ഒരു വ്യക്തി ആയിരിക്കും.
പക്ഷെ ഇതെന്റെ രാജ്യമാണ് ഇവിടെയുള്ള ഓരോ പൗരന്മാരും എന്റെ സഹോദരന്മാരാണ്, സഹോദരിയാണ് എന്ന പൂര്‍ണ ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ കൊന്ന് തള്ളുന്ന ഓരോ വ്യക്തിയും നിങ്ങളുടെ സ്വന്തം വീട്ടുകാരാണെന്ന് നിങ്ങള്‍ക്ക് തോന്നും തിരിച്ചടിക്കണം എന്ന പൂര്‍ണ ബോധം നിങ്ങള്‍ക്ക് തോന്നും. ഇതിനെതിരെ സംസാരിക്കുന്നവര്‍ ഒന്ന് ആലോചിക്കണം നിങ്ങള്‍ ഇന്ന് കാലിന്മേല്‍ കാല്‍ വെച്ച് പുട്ട് അടിക്കുന്നത് അതിര്‍ത്തിയില്‍ പാവം സൈനികര്‍ ആഹാരമില്ലാതെ ഉറക്കം ഒഴിച്ചിരുന്ന് നിങ്ങള്‍ക്ക് നിരന്തരം പ്രതിരോധം തീര്‍ത്തത് കൊണ്ടാണ്. ഇവിടെ ദക്ഷിണേന്ത്യയില്‍ ഇരുന്ന് കൊണ്ട് ഉത്തരേന്ത്യയിലേക്ക് നോക്കി കുറ്റം പറയാനും എളുപ്പമായിരിക്കും. ഈ സമയം പാക്കിസ്ഥാനില്‍ മരിച്ച് വീഴുന്നവര്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാതെ നമ്മുടെ സൈന്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും മറീനയെ ഉപദേശിക്കുകയാണ് ഈ സോഷ്യല്‍ കുറിപ്പ്.