വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ; പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ
വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല
ന്യൂഡല്‍ഹി: വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും. ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ മോദി നിലപാടറിയിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വിശദീകരിച്ചു. പാക്കിസ്ഥാനിലെ ബഹവല്‍പൂരിലുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകര്‍ത്തത് ഉഗ്രപ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നന്നും അത് ഇന്ത്യ നല്‍കിയ ശക്തമായ സന്ദേശം ആണെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മിലെ ചര്‍ച്ച നടന്നിട്ടുള്ളൂ. പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കി.
അവിടെനിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍ ഇവിടെനിന്ന് ഷെല്ലുകള്‍ തൊടുക്കും.ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അവര്‍ വെടിവച്ചാല്‍ തങ്ങള്‍ വെടിവയ്ക്കും. അവര്‍ ആക്രമിച്ചാല്‍ തങ്ങള്‍ ആക്രമിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിലൂടെ ഇന്ത്യ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുത്തു.തങ്ങളുടെ മണ്ണില്‍ തന്നതിനെ ബഹാവല്‍പൂര്‍, മുറിദ്കെ, മുസാഫറാബാദ് ക്യാമ്പുകളുടെ മണ്ണില്‍ തിരിച്ചു നല്‍കി എന്നും വിശദമാക്കിയിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിര്‍ത്തിവയ്ക്കും. അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രഹരമേല്‍്പിക്കുന്ന തരത്തില്‍ തങ്ങള്‍ തിരിച്ചടിച്ചു.ഓരോ ഘട്ടത്തിലും പാക്കിസ്ഥാന്റെ സ്ഥിതി കൂടുതല്‍ വഷളായി. പാക്കിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതോടെ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ആരും സുരക്ഷിതരല്ല എന്ന സന്ദേശം പാക്കിസ്ഥാന് ഇന്ത്യ നല്‍കി.
ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ - പാക് അധീന കശ്മീരിന്റര്‍ തിരിച്ചുവരവ്. ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കി. ആക്രമണങ്ങള്‍ കൃത്യതയോടെയാണ് നടത്തിയത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും നിലംപൊത്തി. പാക്കിസ്ഥാന്‍ വ്യോമസേനാ താവളമായ നൂര്‍ ഖാനും ആക്രമണത്തില്‍ തകര്‍ന്നു. പാക്കിസ്ഥാന്റെ മിക്ക ആക്രമണങ്ങളും പരാജയപ്പെടുത്തി.
അതേ സമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെതടക്കം പാക്ക് ഭീകരതയുടെ തെളിവുകള്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ടിആര്‍എഫ് അടക്കമുള്ള ലഷ്‌കറിന്റെ നിഴല്‍സംഘടനകള്‍ പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നല്‍കും. 1267 എന്ന യുഎന്‍ ഉപരോധ സമിതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തും.ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന യുഎന്‍ സമിതിയാണ് 1267 ഉപരോധസമിതി എന്നറിയപ്പെടുന്നത്. അടുത്തയാഴ്ചയാണ് യുഎന്നിന്റെ 1267 ഉപരോധസമിതി യോഗം ചേരുന്നത്.യുഎന്‍ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി
അതിനിടെ ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ പോര്‍ക്കളം തുറക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും. പഗല്‍ഗാം ആക്രമണം, ഓപറേഷന്‍ സിന്തൂര്‍,വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ഉളളടക്കംഎന്നിവ വിശദീകരിക്കണമെന്നാണ് ആവശ്യം. സിംല കരാര്‍ ഉപേക്ഷിച്ചോ, ഇന്ത്യ പാക്വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത വഹിക്കാനുളള സാധ്യതയുണ്ടോ, നയതന്ത്രബന്ധം പുനരാരംഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ചയ്ക്ക് നിക്ഷപക്ഷ വേദി എന്ന അമേരിക്കന്‍സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനയിലെ ആശങ്കയും കോണ്‍ഗ്രസ് ആയുധമാക്കി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.