പോണ്‍ വീഡിയോ കാണുന്ന ഭര്‍ത്താവ്; പ്രതികാരം തീര്‍ത്തത് ബീന്‍സ് സ്റ്റൂവുണ്ടാക്കി! ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈയ്യാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍
ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈയ്യാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ച് ബീന്‍സിന്റെ സ്്റ്റൂവില്‍ ചേര്‍ത്ത് കഴിച്ചു എന്നാണ് കേസ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പടിഞ്ഞാറന്‍ ബ്രസീലിലെ അക്രലാന്‍ഡിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് പോണ്‍വീഡിയോ നിരന്തരമായി കാണുന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.
ഇതിന് പ്രതികാരമായിട്ടാണ് ഇവര്‍ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. മുപ്പത്തി ഏഴ് വയസുള്ള സ്ത്രീയാണ് ഇവര്‍ എന്നത് മ്ാത്രമാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ദേഷ്യവും അസൂയയും കാരണമാണ് അവര്‍ ഇത് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചയാളെ കുറേ ദിവസങ്ങളായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മൃതദേഹപരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ലൈംഗിക അവയവങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ ചേര്‍ത്ത് ഇവരുണ്ടാക്കിയ ബിന്‍സ് സ്റ്റിയൂ ഇവര്‍ ഒറ്റയ്ക്കാമോ കഴിച്ചത് അതോ മറ്റുള്ളവര്‍ക്കും നല്‍കിയോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കുറേ നാളുകള്‍ക്ക് മുമ്പ് ബ്രസീലില്‍ ഒരു റിട്ടയേര്‍ഡ് ജീവനക്കാരന്‍ ഒരു മനുഷ്യനെ കൊന്ന് അയാളുടെ ഹൃദയവും ജനനേന്ദ്രിയവും പാചകം ചെയ്ത്, കഴിച്ചതിന് പോലീസ് പിടിയിലായിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് ഈ ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സാവോ പോളോയില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന പെറുയിബെയിലെ ബീച്ച് റിസോര്‍ട്ടിലെ ഒരു ടൗണ്‍ സ്‌ക്വയറിലാണ് 60 കാരനായ സെല്‍സോ മാര്‍ക്വസ് ഫെരേരയെ ജനനേന്ദ്രിയവും ഹൃദയത്തിന്റെ ഒരു ഭാഗവുമില്ലാതെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രിംഗസ എന്നറിയപ്പെടുന്ന ജോസെഫ ലിമ ഡിസൂസ എന്ന സ്ത്രീയാണ് ഈ കൊലപാതകം നടത്തിയത്. രക്തം പുരണ്ട ഒരു കുറിപ്പും രക്തം പുരണ്ട ഒരു കത്തിയും സംഭവ സ്ഥലത്ത് നിന്ന കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോസെഫ ലിമ ഡിസൂസയും അവരുടെ പങ്കാളിയും പിടിയിലായിരുന്നു. 65 വയസുകാരിയാണ് ഇവര്‍. താന്‍ കൊല വ്യക്തി ബാലപീഡകനാണന്നത് കാരണമാണ് അയാളെ കൊന്നതെന്നാണ് ഇവര്‍ പോലീസിനോട് സമ്മതിച്ചത്. ഇയാളുടെ ലിംഗവും ഹൃദയവും താന്‍ പാചകം ചെയ്ത് ഭക്ഷിച്ചതായും ഇവര്‍ പോലീസിനോട് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ കുറേ നാള്‍ മുമ്പ് ഒരു സ്ത്രീ ഭര്‍ത്താവും ഒത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് പറഞ്ഞതിന് ഭാര്യ അയാളുടെ ലിംഗം ഛേദിച്ചിരുന്നു.
ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഡോക്ടര്‍മാര്‍ക്ക് ലിംഗം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയെ പിന്നീട് പോലീസ് പിടികൂടിയിരുന്നു. ഭര്‍ത്താവ് തികഞ്ഞ സ്ത്രീലംബടനാണ് എന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.