അമേരിക്കയില്‍ ക്രിസ്ത്യന്‍പള്ളിയില്‍ വെടിവെപ്പ് നടത്തിയത് ഫ്രീ ഫലസ്തീന്‍ മൂവ്മെന്റിന്റെ ഭാഗമായ ഇടതുപക്ഷക്കാരന്‍; രണ്ടുപേരുടെ ജീവനെടുത്ത പ്രതി എത്തിയത് ഫലസ്തീന്‍ പ്രതീകമായ കഫിയ ചുറ്റി; ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ കശ്മീരും; ഫലസ്തീന്‍ പ്രതിഷേധങ്ങള്‍ തീവ്രവാദത്തിലേക്കോ?

ഫലസ്തീന്‍ പ്രതിഷേധങ്ങള്‍ തീവ്രവാദത്തിലേക്കോ?

Update: 2025-07-14 17:40 GMT

ഭീകരവാദികളായ ഹമാസിനെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമവുമായി ഇസ്രയേല്‍ മുന്നോട്ടുപോവുമ്പോള്‍ തന്നെ ലോകവ്യാപകമായി ഫലസ്തീനുവേണ്ടിയുള്ള പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. 'ഫ്രീ ഫലസ്തീന്‍' എന്ന ബാനറിലുള്ള പ്രതിഷേധങ്ങളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലും നടക്കാറുള്ളത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് പലതിനും നേതൃത്വം കൊടുക്കാറുള്ളത്, മനുഷ്യസ്നേഹികളാണ്. എന്നാല്‍ അതിലും ഇസ്ലാമിക മതമൗലികവാദികള്‍ പലപ്പോഴും തങ്ങളുടെ അജണ്ട നടപ്പാക്കാറുണ്ട്. മാത്രമല്ല അന്ധമായ അമേരിക്കന്‍ -ഇസ്രയേല്‍ വെറി, ഇവരില്‍ പലരെയും തീവ്രവാദികള്‍ ആക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു ആക്രമണമണോ അമേരിക്കയിലെ കെന്റക്കിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഉണ്ടായിരിക്കുന്നത്, എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ സംശയം.

ഫ്രീ ഫലസ്തീന്‍ തീവ്രവാദം

കെന്റക്കിയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ് നടത്തി രണ്ടുപേരെ കൊന്നത്, 'ഫ്രീ ഫലസ്തീന്‍' റാഡിക്കല്‍ ഇടതുപക്ഷക്കാരനായ ഗൈ ഇ ഹൗസ് എന്നയാളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. ഫലസ്തീന്‍ പ്രതീകമായ കഫിയ ചുറ്റി എത്തിയ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിവച്ചയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി പ്രതിയെക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. ചാനല്‍ 2 നൗ കോം എന്ന വാര്‍ത്താ വെബ്‌സൈറ്റ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടത്തിയ തിരിച്ചലിലാണ്, പ്രതിയുടെ ഇടതുപക്ഷ തീവ്രവാദമുഖം വെളിപ്പെട്ടത്. കെന്റക്കി പള്ളിയില്‍ വെടിവച്ചയാള്‍ ഫ്രീ പലസ്തീന്‍ റാഡിക്കല്‍ ഇടതുപക്ഷക്കാരനായ ഗൈ ഇ ഹൗസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് എക്സ് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിയുടെ പ്രൊഫൈല്‍ നോക്കിയാല്‍ രാഷ്ട്രീയ ബന്ധം സ്ഥിരീകരിക്കാന്‍ കഴിയും.

എന്താണ് 'ഫ്രീ പലസ്തീന്‍' എന്ന തീവ്രവാദ സംഘടനയുടെ ലക്ഷ്യം എന്നതും ഇതോടെ ചര്‍ച്ചയാവുകയാണ്.ഫലസ്തീന്‍ ഇരവാദ തീവ്രവാദം മറയായി ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനുള്ള പരിപാടിയാണ് നടക്കുന്നത് എന്നും, പലരും അറിയാതെ അതിനെ പിന്തുണക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം ലണ്ടനില്‍ നടന്ന ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രതിഷേധത്തിനിടയില്‍ കാശ്മീരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ഇന്ത്യയും ഭയക്കേണ്ട കാര്യമാണ്.

ലോകവ്യാപക കാമ്പയിന്‍

'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യങ്ങള്‍ മുഴക്കി വിവിധ രാജ്യങ്ങളില്‍ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയും സൈനിക സഹായവും നല്‍കുന്ന അമേരിക്കയില്‍ അടക്കം ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ചിക്കാഗോയിലും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലും നൂറുകണക്കിന് ആളുകളാണ് ഫലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തത്. മധ്യപൂര്‍വേഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഫലസ്തീനികള്‍ ഉള്ള രാജ്യമാണ് ചിലി.കറുത്തവര്‍ഗക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്ന അനീതിയോട് താരതമ്യപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. '

ബംഗ്ലാദേശ് മുതല്‍ ലാസ് വെഗാസ് വരെയും ബ്രസീല്‍ മുതല്‍ റോം വരെയും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. റോം, ബാഴ്‌സലോണ, ബ്രസീലിയ, ബ്യൂണസ് അയേഴ്‌സ്, വാന്‍കൂവര്‍, മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രകടനക്കാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. അയര്‍ലാന്‍ഡ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ അരങ്ങേറാറുണ്ട്. പലയിടത്തും ഇത് സംഘര്‍ഷത്തിനും കലാശിക്കാറുണ്ട്.

Tags:    

Similar News