ഭൂമി സന്ദര്‍ശിക്കാന്‍ എത്തുന്ന അന്യഗ്രഹ ജീവികളോ? രാത്രിക്കും പുറമേ പകല്‍ സമയത്തും ടെക്‌സസിലെ ആകാശത്ത് പറക്കും തളികകള്‍! ഒച്ചയുണ്ടാക്കാതെ പ്രകാശം മാത്രം പരത്തി വന്ന യുഎഫ്ഒയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗവേഷണവുമായി വാനനിരീക്ഷകര്‍; ടെക്‌സസ് പറക്കും തളികകളുടെ ഹോട്ട് സ്‌പോട്ടും

രാത്രിക്കും പുറമേ പകല്‍ സമയത്തും ടെക്‌സസിലെ ആകാശത്ത് പറക്കും തളികകള്‍!

Update: 2025-09-30 08:40 GMT

ടെക്‌സസ്: അമേരിക്കയിലെ ടെക്സാസില്‍ കഴിഞ്ഞ ദിവസം പകല്‍ സമയത്ത് പറക്കുന്നതായി പലരും കണ്ട നിഗൂഢമായ വസ്തുവിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പറക്കും തളികകളെ കുറിച്ച് പഠനം നടത്തുന്ന ചിലരാണ് ഇത് സംബന്ധിച്ച വസ്തുതകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ മാസം 8 ന് രാത്രി 8 മണിക്ക് ശേഷം ദൃക്‌സാക്ഷികള്‍ പിരമിഡ് ആകൃതിയിലുള്ള വസ്തുവിനെ ആകാശത്ത് കണ്ടത്. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ഇത് കിഴക്കോട്ട് നീങ്ങുന്നത് കണ്ടു എന്നാണ് പറയപ്പെടുന്നത്. ദൃശ്യം കാണുന്ന സമയത്ത് ടെക്സാസില്‍ താമസിക്കുന്ന ഒരാള്‍ ഇതിന്റെ ദൃശ്യം കൃത്യമായി പകര്‍ത്തിയിരുന്നു.

ഈ വ്യക്തി ഇതിന്റെ ചിത്രം സൂം ചെയ്താണ് ക്യാമറയില്‍ പകര്‍ത്തിയത്. നാഷണല്‍ യു.എഫ്.ഒ റിപ്പോര്‍ട്ടിംഗ് സെന്ററിന് ഇയാള്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തിരുന്നു. ഇരുണ്ട നിറമുള്ള ത്രികോണാകൃതിയില്‍ കാണപ്പെട്ട ഈ വസ്തുവില്‍ നിന്ന് പ്രകാശം പുറപ്പെടുവിച്ചതായും കാണാം. ചില സമയം ഇതിന്റെ നിറം വെങ്കലമായും തോന്നിപ്പിച്ചിരുന്നു.

യു.എഫ്.ഒ റെക്കോര്‍ഡുചെയ്ത വ്യക്തി വസ്തുവിന്റെ ആകൃതി മാറിയതായി ശ്രദ്ധിച്ചെങ്കിലും, ദൃക്‌സാക്ഷിക്ക് അവരുടെ ക്യാമറ ഉപയോഗിച്ച് പിന്തുടരാന്‍ കഴിഞ്ഞ 60 സെക്കന്‍ഡില്‍ കൂടുതല്‍ സമയത്തും അത് ഒരു നേര്‍രേഖയും ത്രികോണാകൃതിയിലുള്ളതോ പിരമിഡ് രൂപത്തിലോ ആണ് കാണാന്‍ കഴിഞ്ഞത്.

1974 മുതല്‍ യുഎഫ്ഒ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പായ എന്‍.യു.എഫ്.ഒ.ആര്‍.സി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇതിന് അന്യഗ്രഹ സമ്പര്‍ക്കത്തിന് കൃത്യമായ തെളിവില്ലെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ വാദിക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ടെക്സസില്‍ മാത്രം എന്‍.യു.എഫ്.ഒ.ആര്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. മണിക്കൂറില്‍ 20 മുതല്‍ 30 മൈല്‍ വരെ വേഗതയിലാണ് പറന്നതെന്നാണ് റിപ്പോര്‍ട്ട്.

പറക്കുന്ന സമയത്ത് ഇത് ഒരു ശബ്ദവും പുറപ്പെടുവിച്ചില്ലെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഇതിന് ആറ് മുതല്‍ ഏഴ് അടി വരെ നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, ഈ വര്‍ഷം മാത്രം 20 തവണ യുഎസിന് മുകളിലൂടെ നിശബ്ദമായി കറുത്ത ത്രികോണാകൃതിയിലുള്ള വസ്തുക്കള്‍ പറന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസത്തില്‍, മറ്റൊരു ടെക്സസ് നിവാസി ഇളം പച്ച ലൈറ്റുകളുള്ള ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഒരു വലിയ കറുത്ത ത്രികോണം കണ്ടതായി അവകാശപ്പെട്ടു. ഇതിന് ഒരു ദിവസം മുമ്പ്, ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വെള്ളച്ചാട്ടത്തില്‍ 30,000 അടി ഉയരത്തില്‍ സമാനമായ ഒരു യുഎഫ്ഒ പലരും കണ്ടിരുന്നു.

യു.എഫ്.ഒകളുടെ ദൃശ്യങ്ങളുടെ കാര്യത്തില്‍ ടെക്‌സാസ് ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇപ്പോള്‍ ഇതിനെ അണ്‍ഐഡന്റിറ്റിഫൈഡ് അനോമലസ് ഫിനോമിന എന്നാണ് വിളിക്കുന്നത്.


Tags:    

Similar News