അഫ്‌ഗാനിസ്ഥാനിൽ 'ഇന്റർനെറ്റ്' പൂർണമായി നിരോധിച്ചു?; കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങൾ വരെ ചർച്ചയാക്കിയ വിഷയം; ആ വാർത്ത പൂർണമായി നിഷേധിച്ച് താലിബാൻ; അത് 'ഫൈബർ ഓപ് ടിക്' കേബിളുകളുടെ പഴക്കം കാരണമാണെന്ന് മറുപടി ; പ്രസ്താവന പുറത്തിറക്കി ഭരണകൂടം

Update: 2025-10-01 15:15 GMT

ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ താലിബാൻ സർക്കാർ തള്ളി. കാലപ്പഴക്കം ചെന്ന ഫൈബർ ഓപ് ടിക് കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതി ന്റെ ഭാഗമായാണ് നിലവിൽ സേവനങ്ങളിൽ തടസ് സം നേരിടുന്നതെന്നും, അനാവശ്യമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും താലിബാൻ വക് താവ് സബീ ഹുള്ള മുജാഹിദ് പ്രസ് താവനയിൽ അറിയിച്ചു.

കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായി നിലച്ചിരുന്നു. അനാശാസ്യം തടയുന്നതി ന്റെ ഭാഗമായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുൻസദയുടെ ഉത്തരവ് മൂലമാണ് ഇത് സംഭവിച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്റെ പ്രതികരണം.

ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും, നിലവിലെ തടസ്സങ്ങൾ കേടുവന്ന കേബിളുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, എന്ന് സേവനം പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വിദേശങ്ങളിൽ കഴിയുന്ന പല അഫ് ഗാൻ പൗരന്മാർക്കും നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധം നിലനിർത്താൻ ഇന്റർനെറ്റ് നിർണായകമാണ് . ഇന്റർനെറ്റ് സേവനം നിലച്ചതോടെ അവരിൽ ആശങ്ക വർധിച്ചിട്ടുണ്ട് . കഴിഞ്ഞ മൂന്നു ദിവസമായി ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കാത്തതി ന്റെ ആശങ്ക പങ്കുവെക്കുകയാണ് നെതർലാൻഡിൽ കഴിയുന്ന മർ ൂഫ് നബിസദ. നിലവിലെ സംഭവവികാസങ്ങൾ രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങളെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട് .

അതേസമയം, കഴിഞ്ഞ ദിവസമാണ് ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തിയെന്ന വാർത്ത പരന്നത്. നിരോധനം നിലവിൽ വന്നതോടെ അഫ്‌ഗാനിലെ വിമാനസർവീസുകൾ താറുമാറായി. മൊബൈൽ ഇന്റർനെറ്റിന് പുറമെ സാറ്റ്‌ലൈറ്റ് ടിവിയും ബാങ്കിംഗ് സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. അധാർമികമായ കാര്യങ്ങൾ തടയാനാണ് നിരോധനമെന്നായിരുന്നു വിശദീകരണം

ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ രണ്ടാഴ്ചയായി താലിബാൻ സ്വീകരിച്ചു വരികയായിരുന്നു. അഫ്‌ഗാനിസ്ഥാൻ പൂർണമായും കണക്‌‌ടിവിറ്റി ബ്ളാക്ക്‌ഔട്ടിൽ ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റിന് വേഗത കുറയുന്നതായി ആഴ്‌ചകളായി പരാതിയുയർന്നതിന് പിന്നാലെയാണ് നിരോധനം.

പത്തോളം പ്രവിശ്യകളിൽ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റും താലിബാൻ നിരോധിച്ചിരുന്നു. രാജ്യത്ത് ഇന്റർനെറ്റിന് ബദൽ സംവിധാനം താലിബാൻ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2021 ആഗസ്ത് 15-ന് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് ശേഷം ഇങ്ങോട്ട് നിരോധനങ്ങളുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല നിരോധനങ്ങളും. അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.

Tags:    

Similar News