മൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?
ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി
ഗസ്സ: ഗസ്സയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടതോടെ സമാധാന കരാര്‍ തകരുന്നു. ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് തെറ്റിദ്ധാരണ പരത്തുന്നുവെന്നാണ് ഇസ്രയേല്‍ ആരോപണം. രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ കൈമാറിയതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് അദ്ദേഹം സുരക്ഷാ മേധാവികളുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം ഹമാസ് 28 ബന്ദികളുടെ മൃതദേഹങ്ങളില്‍ പതിനാറാമത്തെ മൃതദേഹമെന്ന പേരില്‍ ഒരു മൃതദേഹം കൈമാറിയിരുന്നു. എന്നാല്‍, വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇത് രണ്ട് വര്‍ഷം മുന്‍പ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ഇസ്രയേല്‍ കണ്ടെത്തുകയായിരുന്നു. ഈ നടപടി നെതന്യാഹുവിനെ രോഷാകുലനാക്കി.
ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍, ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ട് മൂടിയ ശേഷം റെഡ് ക്രോസിനെ അറിയിച്ച് പുറത്തെടുക്കുന്നതായി കാണാം. മൃതദേഹങ്ങള്‍ എവിടെയാണെന്ന് അറിയില്ലെന്നും കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും വരുത്തി തീര്‍ക്കാനാണ് ഈ നാടകമെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. 'രാത്രിയില്‍ തിരിച്ചെത്തിച്ച ശരീരഭാഗങ്ങള്‍, ഏകദേശം രണ്ട് വര്‍ഷം മുന്‍പ് ഗസ്സയില്‍ നിന്ന് സൈനിക നടപടിയിലൂടെ തിരിച്ചെത്തിച്ചതും അടക്കം ചെയ്യപ്പെട്ടതുമായ ഓഫിര്‍ സര്‍ഫാത്തി എന്ന ബന്ദിയുടേതാണെന്ന് ഇന്ന് രാവിലെ നടന്ന തിരിച്ചറിയല്‍ പ്രക്രിയയില്‍ കണ്ടെത്തുകയുണ്ടായി,' നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഈ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങള്‍ കാരണം മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ദുഷ്‌കരമായെന്നും, വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചത് ഇസ്രയേലാണെന്നുമാണ് ഹമാസിന്റെ വാദം. ഗാസ സിറ്റിയിലെ തുഫാഹ് പ്രദേശത്തെ ഒരു തുരങ്കത്തില്‍ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയതെന്നും, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമയപരിധിക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പ് അത് കൈമാറുകയായിരുന്നുവെന്നുമാണ് ഹമാസ് പറയുന്നത്.
തെക്കന്‍ ഗസ്സയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ഇസ്രായേല്‍ ആരോപിച്ചതിന് പിന്നാലെയാണ് ഗസ്സയില്‍ ശക്തമായ തിരിച്ചടിക്ക് നെതന്യാഹു ഉത്തരവിട്ടത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, സുരക്ഷാ കൂടിയാലോചനകള്‍ക്ക് ശേഷം സൈന്യത്തോട് എത്രയും പെട്ടെന്ന് ഗാസ മുനമ്പില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.