ദശലക്ഷം പ്രകാശ വർഷങ്ങൾ കടന്ന് അവർ ഇതാ..എത്തുന്നു?; ലോകത്തെ ഒന്നടങ്കം കീഴ്‌പ്പെടുത്താൻ കേൾപ്പുള്ളവർ; ചൊവ്വയും സൂര്യനെയും അതിവേഗം കടന്ന് ഭൂമി ലക്ഷ്യമാക്കി യാത്ര; നൂറ്റാണ്ടുകൾക്ക് മുന്നേ പിരമിഡിൽ കൊത്തിവെച്ചിരുന്ന അതേ നിഗുഢ വസ്തുവിന്റെ ആകൃതിയും; ഇന്റെർസ്റ്റെല്ലാറിനെ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ച് ശാസ്ത്രജ്ഞർ; '3I/അറ്റ്ലസ്' അന്യഗ്രഹ പേടകമോ?

Update: 2025-10-31 13:59 GMT

മാഡ്രിഡ്: സൂര്യനിലേക്ക് കൂറ്റൻ വാതക, ധൂളീജെറ്റ് പുറന്തള്ളുന്ന അന്താരാഷ്ട്ര വാൽനക്ഷത്രമായ '3I/അറ്റ്ലസി'ന്റെ പുതിയ ചിത്രങ്ങൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു. ജൂൺ അവസാനം കണ്ടെത്തിയ ഈ വാൽനക്ഷത്രം സൗരയൂഥത്തിന് പുറത്തുള്ള ഏതെങ്കിലും നക്ഷത്ര വ്യവസ്ഥയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ സൗരയൂഥം കടന്നുപോകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര വസ്തുവാണ് 3I/ATLAS. 5 മുതൽ 11 കിലോമീറ്റർ വരെ വ്യാസമുള്ള ഇത്, ഇതുവരെ കണ്ടെത്തിയതിൽ വെച്ചേറ്റവും വലുതും പഴക്കമേറിയതുമായ അന്താരാഷ്ട്ര വസ്തുവാണ്. അതി നിഗുഢമായ ഈ വസ്തു വളരെവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം പല രീതിയിലാണ് ഇതിന്റെ തിയറിസും പോകുന്നത്.

ദശലക്ഷം പ്രകാശ വർഷങ്ങൾ കടന്ന് അവർ ഇതാ..എത്തുന്നുവെന്നും ലോകത്തെ ഒന്നടങ്കം കീഴ്‌പ്പെടുത്താൻ കേൾപ്പുള്ള അന്യഗ്രഹ ജീവികളാണ് അതിൽ ഉള്ളതെന്നും ചിലർ പറയുന്നു, ചൊവ്വയും സൂര്യനെയും അതിവേഗം കടന്നാണ് ഇതിന്റെ യാത്ര. നൂറ്റാണ്ടുകൾക്ക് മുന്നേ പിരമിഡിൽ കൊത്തിവെച്ചിരുന്ന അതേ നിഗുഢ വസ്തുവിന്റെ ആകൃതിയാണ് 3I/അറ്റ്ലസ് എന്നതും ഒരുപ്രത്യകതയാണ് . ഇപ്പോൾ ആ ഇന്റെർസ്റ്റെല്ലാറിനെ വളരെ സൂക്ഷ്‌മമായിട്ടാണ് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. 3I/അറ്റ്ലസ് വെറുമൊരു ഉൽക്കയോ അല്ലെങ്കിൽ അന്യഗ്രഹ പേടകമോ എന്ന കാര്യത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.

കാനറി ദ്വീപുകളിലെ ടെയ്ഡെ നിരീക്ഷണാലയത്തിലെ ടു-മീറ്റർ ട്വിൻ ടെലസ്കോപ്പ് (TTT) ഓഗസ്റ്റ് 2-ന് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 159 എക്സ്പോഷറുകൾ സംയോജിപ്പിച്ചുള്ള ചിത്രത്തിൽ, വാൽനക്ഷത്രത്തിന്റെ കാമ്പും അതിനു ചുറ്റുമുള്ള പ്രകാശവലയവും കാണാം. ഈ പ്രകാശവലയത്തിൽ കാണുന്ന ഒരു പ്രത്യേക ഭാഗം, വാൽനക്ഷത്രത്തിൽ നിന്ന് സൂര്യനിലേക്ക് അതിവേഗത്തിൽ പുറന്തള്ളുന്ന വാതക, ധൂളീജെറ്റ് ആണെന്ന് ഗവേഷകർ പറയുന്നു. ഈ പ്രതിഭാസം വാൽനക്ഷത്രങ്ങളിൽ സാധാരണയായി കാണാറുണ്ടെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.

3I/ATLAS ഒരുതരം ബഹിരാകാശ പേടകമാണെന്ന ചിലരുടെ അവകാശവാദങ്ങൾ നിലവിലുണ്ടെങ്കിലും, ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇത് സ്വാഭാവികമായ പ്രതിഭാസമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പുതിയ ചിത്രങ്ങൾ വാൽനക്ഷത്രത്തിന്റെ സ്വാഭാവിക ഉത്ഭവത്തെ കൂടുതൽ സാധൂകരിക്കുന്നു. ഈ കണ്ടെത്തൽ, സൗരയൂഥത്തിന് പുറത്തുള്ള വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വിപുലീകരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന അതിഥി വാൽനക്ഷത്രമായ 3I/ATLAS, നാളെയും മറ്റന്നാളുമായി ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുന്നു. ഇത് ജ്യോതിശാസ്ത്രജ്ഞരിൽ വലിയ ആവേശമാണ് നിറച്ചിരിക്കുന്നത്. 2025 ജൂലൈയിൽ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ആണ് ഈ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തുന്നത്. ഇതിനാലാണ് ഇതിന് 3I/ATLAS എന്ന് പേര് ലഭിച്ചത്.

3I/ATLAS, സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകൃത അന്താരാഷ്‌ട്ര വസ്തുവാണ്. 2017ൽ കണ്ടെത്തിയ 1I/'Oumuamua, 2019ൽ കണ്ടെത്തിയ 2I/Borisov എന്നിവയാണ് ഇതിന് മുമ്പ് സൗരയൂഥത്തിലെത്തിയ അന്താരാഷ്‌ട്ര വസ്തുക്കൾ. സൗരയൂഥം എന്നതിനേക്കാൾ വളരെ ദൂരെനിന്നുള്ള വിവിധ നക്ഷത്രസമൂഹങ്ങളിൽ നിന്ന് കോടിക്കണക്കിന് മൈലുകൾ സഞ്ചരിച്ചാണ് ഇവയെത്തുന്നത്. 3I/ATLAS ന്റെ ഭ്രമണപഥം അതിവേഗതയുള്ളതും അസാധാരണവുമാണ്. ഇതിനാൽ സൂര്യന്റെ ഗുരുത്വാകർഷണത്തെ അതിജീവിച്ച് സൗരയൂഥം വിട്ട് വീണ്ടും അന്താരാഷ്‌ട്ര ബഹിരാകാശത്തേക്ക് യാത്ര തുടരും.

മറ്റ് നക്ഷത്രസമൂഹങ്ങളിലെ വസ്തുക്കളെ നേരിട്ട് പഠിക്കാൻ ലഭിക്കുന്ന അപൂർവ അവസരമാണ് ഇത്തരം വാൽനക്ഷത്രങ്ങൾ നൽകുന്നത്. "വിശ്വത്തിലെ കാലസഞ്ചാരികൾ" എന്ന് വിശേഷിപ്പിക്കാവുന്ന ഇവയെക്കുറിച്ചുള്ള പഠനം ജ്യോതിശാസ്ത്രത്തിൽ പുതിയ സാധ്യതകൾ തുറന്നുതരുന്നു. 3I/ATLAS കണ്ടെത്തിയ സമയത്ത് മണിക്കൂറിൽ 130,000 മൈൽ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.

സൂര്യനോട് അടുക്കുന്തോറും ഇതിന്റെ വേഗത വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാസയുടെ ഹബിൾ ടെലസ്കോപ്പ്, 2025 ജൂലൈ 21ന് 277 ദശലക്ഷം മൈൽ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളിൽ, വാൽനക്ഷത്രത്തിന്റെ ഉറച്ച മഞ്ഞുപാളികൾക്ക് ചുറ്റും കണ്ണീർതുള്ളിയുടെ ആകൃതിയിലുള്ള പൊടിപടലങ്ങൾ കാണാം. സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന 3I/ATLAS, ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് വിലപ്പെട്ട വിവരങ്ങൾ നൽകും.

Tags:    

Similar News