യൂറോപ്പിലുടനീളം ഹമാസ് ഭീകര ശൃംഖല വളര്‍ത്തുന്നു; രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നു; സിവിലയന്‍മാര്‍ക്ക് നേരെ ആക്രമണത്തിന് നീക്കം; വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചു; ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തെന്ന് മൊസാദ്
ജറുസലം: യൂറോപ്പില്‍ ഹമാസിന്റെ വന്‍ ഭീകര ശൃംഖല പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രയേല്‍ ചാരസംഘടന മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടന്‍ സിവിലയന്‍മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാകത്തില്‍ സജ്ജമായിരുന്നു ശൃംഖലയെന്നും മൊസാദ് പറയുന്നു. ഭീകരാക്രമണത്തിനായി ചെറുസംഘങ്ങളെ സ്ഥാപിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നതായി മൊസാദ് വ്യക്തമാക്കി. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങള്‍ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. രഹസ്യ സെല്ലുകള്‍ വഴി ഹമാസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മുന്നറിയിപ്പ് നല്‍കുന്നത്.
ഇസ്രയേല്‍ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു. ജര്‍മനി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച അന്വേഷണം ആരംഭിച്ചതെന്നും മൊസാദ് അറിയിച്ചു.യൂറോപ്പിലെ സുരക്ഷാ സേവനങ്ങളുമായുള്ള സഹകരണത്തിലൂടെ സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിത ആക്രമണങ്ങള്‍ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
യൂറോപ്പിലെ വിവിധ രഹസ്യാന്വേഷണ, നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് മൊസാദ് ഈ നീക്കം നടത്തിയത്. ജര്‍മ്മനി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നു.സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി സംഭരിച്ചിരുന്ന സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. പിസ്റ്റളുകളും സ്ഫോടകവസ്തുക്കളും ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരമാണ് പിടികൂടിയത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങള്‍ ഹമാസ് ഓപ്പറേറ്റീവായ മുഹമ്മദ് നയീമിന്റേതാണെന്ന് മൊസാദ് അറിയിച്ചു.ഗാസയിലെ ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ള ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം.
ഇതിന്റെ അന്വേഷണത്തിലാണ് ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടന്നത്. ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹമാസിന് ധനസമാഹരണം നടത്താനോ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ സഹായിക്കുന്നുവെന്ന് സംശയിക്കുന്ന ജീവകാരുണ്യ, മത സ്ഥാപനങ്ങളെ ജര്‍മനി നിരീക്ഷണ വലയത്തിലാക്കി. ദീര്‍ഘകാലമായി തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഹമാസുമായി ബന്ധമുള്ള വ്യക്തികളേപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നവംബറില്‍ ഹമാസ് ഭീകരനായ ബുര്‍ഹാന്‍ അല്‍-ഖത്തീബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുമ്പ് തുര്‍ക്കിയില്‍ ഹമാസുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നുവെന്നാണ് വിവരം.
സെപ്റ്റംബറില്‍ മുഹമ്മദ് നയീം പിതാവുമായി ഖത്തറില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്പിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് നേതൃത്വം അനുമതി നല്‍കിയെന്നാണ് മൊസാദ് ആരോപിക്കുന്നത്. ഭീകരാക്രമണങ്ങള്‍ ഖത്തറില്‍ വെച്ചാണ് ആസൂത്രണം ചെയ്തതെന്നും, ഹമാസിന്റെ ലോജിസ്റ്റിക് കേന്ദ്രമായി കണക്കാക്കുന്ന തുര്‍ക്കിയില്‍ നിന്നും സഹായം ലഭിച്ചിരിക്കാമെന്നും മൊസാദ് അഭിപ്രായപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം, ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെ പോലെ, യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഹമാസ് ശക്തമാക്കിയതായി മൊസാദ് പറയുന്നു. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ധിച്ചതായും മൊസാദ് വ്യക്തമായി.
യൂറോപ്യന്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ നേരിട്ടുള്ള സുരക്ഷാ ഇടപെടലുകള്‍ക്കപ്പുറം അവരുടെ നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും ജര്‍മ്മനി ഹമാസിന് ഫണ്ട് സ്വരൂപിക്കുന്നതിനോ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനോ സഹായിക്കുന്നതായി സംശയിക്കപ്പെടുന്ന ചാരിറ്റികളെയും മതസ്ഥാപനങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ടെന്നും മൊസാദ് വ്യക്തമാക്കി. ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം, ഇറാനും അതിന്റെ പ്രോക്‌സികളും ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഹമാസ് വിദേശ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയെന്ന് മൊസാദ് ഊന്നിപ്പറഞ്ഞു.
സ്ലീപ്പര്‍ സെല്ലുകള്‍ സജീവം
കഴിഞ്ഞ സെപ്റ്റംബറില്‍ വിയന്നയില്‍ വെച്ചാണ് അന്വേഷകര്‍ ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായതെന്ന് മൊസാദ് പറയുന്നു. ഓസ്ട്രിയയുടെ ഡിഎസ്എന്‍ സുരക്ഷാ സേവനം കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തി. ആയുധശേഖരത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബാസെം നയിമിന്റെ മകനും, ഗാസയിലെ മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് മുഹമ്മദ് നയീം. വിദേശത്തുള്ള ഹമാസ് നേതൃത്വം ഈ ശ്രമങ്ങള്‍ക്ക് രഹസ്യമായി സൗകര്യമൊരുക്കുകയാണെന്ന് മൊസാദ് ആരോപിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഖത്തറിലെ സംഘടനയുടെ നേതൃത്വത്തിന്റെ പങ്കാളിത്തം ഇതാദ്യമായല്ല വെളിപ്പെടുന്നതെന്നും മൊസാദ് പറഞ്ഞു. സെപ്റ്റംബറില്‍ ഖത്തറില്‍ വെച്ച് മുഹമ്മദ് നയിമും പിതാവും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയും ഏജന്‍സി ചൂണ്ടിക്കാട്ടി. ഹമാസിന്റെ ആസ്ഥാനമായി വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തികളിലും അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നവംബറില്‍ ബുര്‍ഹാന്‍ അല്‍-ഖാതിബിനെ ജര്‍മ്മന്‍ അധികൃതര്‍ അടുത്തിടെ അറസ്റ്റ് ചെയ്തുവെന്നും മൊസാദ് പറയുന്നു.
ഇസ്രയേലി ജൂത സമൂഹത്തെ ലകഷ്യംവച്ചുള്ള ഗൂഢാലോചനകളാണ് നിലവില്‍ തകര്‍ത്തതായി രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്ട്രിയയിലെ ഡിഎസ്എന്‍ സുരക്ഷാ സംഘം ഹമാസ് ഗ്രൂപ്പിന്റേതെന്ന് കരുതുന്ന കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ളയാളാണ് ബസ്സം നായിം. അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രതിച്ഛായ സംരക്ഷിക്കാനായി ഹമാസ് നേതാക്കള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം തുര്‍ക്കിയില്‍ നിന്നുള്ള ഹമാസ് അനുകൂലികളേയും സംഘടന രഹസ്യമായി നിരീക്ഷിച്ചു വരികയാണ്.
