570 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് നല്‍കാം; ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണമെന്ന് നിതിനും ചേതനും; 2017 അല്‍ബേനിയന്‍ പാസ്‌പോര്‍ട്ടുമായി കടന്നവര്‍ക്ക് ഇന്ത്യയില്‍ തിരിച്ചെത്തണം; ഡിസംബര്‍ 17ന് അകം തുക കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി; വിജയ് മല്യ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷയാകുമോ ഈ കേസ്!

Update: 2025-11-25 04:09 GMT

ന്യൂഡല്‍ഹി: 1.6 ബില്യണ്‍ ഡോളറിന്റെ ബാങ്ക് തട്ടിപ്പില്‍ കോടീശ്വരന്മാരായ നിതിന്‍, ചേതന്‍ സന്ദേശര എന്നിവര്‍ കുടിശ്ശികയുടെ മൂന്നിലൊന്ന് അടച്ചാല്‍ അവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാമെന്ന് സുപ്രീം കോടതി. ഇത് മറ്റ് കുറ്റവാളികളെ സമാനമായ ഒത്തുതീര്‍പ്പുകള്‍ തേടാന്‍ പ്രേരിപ്പിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന്, ഫാര്‍മസ്യൂട്ടിക്കല്‍സ് മുതല്‍ ഊര്‍ജ്ജ മേഖല വരെ നീളുന്ന വന്‍ വ്യവസായ ശൃംഖലയാണ് ഇവര്‍ക്കുള്ളത്.

2017 ല്‍ അല്‍ബേനിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് ഇവര്‍ പലായനം ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്നാണ് വാദിക്കുന്നത്. 570 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് നല്‍കാന്‍ ഇവര്‍ സമ്മതിക്കുന്നതായി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വ്യക്തമാക്കി. അടുത്ത മാസം പതിനേഴിനകം ഇവര്‍ ഈ തുക കെട്ടിവെയ്ക്കണം. എല്ലാ വിധ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് റോഹത്ഗി കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരായ എല്ലാ നടപടികളും റദ്ദാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

അതേ സമയം ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ റോഹത്തഗി തയ്യാറായില്ല. 2018-ലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ അനുവദിക്കുന്ന നിയമപ്രകാരം ഒളിച്ചോടിയ 14 സാമ്പത്തിക കുറ്റവാളികളില്‍ ഈ സഹോദരന്മാരും ഉള്‍പ്പെടുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സ്ഥാപകന്‍ വിജയ് മല്യ, വജ്ര വ്യവസായി നീരവ് മോദി എന്നിവരാണ് ഈ വിഭാഗത്തിലെ മറ്റുള്ളവര്‍. ഇരുവരും ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഫെഡറല്‍ വരുമാനത്തിന്റെ 2.5 ശതമാനം സംഭാവന ചെയ്യുന്ന നൈജീരിയയിലെ സ്റ്റെര്‍ലിംഗ് ഓയില്‍ എക്സ്പ്ലോറേഷന്‍ ആന്‍ഡ് എനര്‍ജി പ്രൊഡക്ഷന്‍ സന്ദേസര കുടുംബത്തിന്റെ ഉടമസ്ഥതയിലാണെന്ന് കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ആഡംബര പാര്‍ട്ടികള്‍ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ഇവര്‍ ബാങ്കുകളെ 1.6 ബില്യണ്‍ ഡോളര്‍ വഞ്ചിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. ഈ വിധി മറ്റ് സാമ്പത്തിക കുറ്റവാളികള്‍ക്ക് സമാനമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴി തുറന്നേക്കാമെന്നും, ഇത് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് അവരുടെ മുഴുവന്‍ തുകയും തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുപ്രീം കോടതി അഭിഭാഷകനായ ദേബപ്രിയോ മൗലിക് പറഞ്ഞു.

'വിചാരണ നേരിടുന്നതിന് പകരമായി പിഴകള്‍ ഒരു ബദലായി കണക്കാക്കുന്ന വിദേശ രാജ്യങ്ങള്‍ സ്വീകരിക്കുന്ന സമീപനത്തിന് ഇത് വളരെ സമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Similar News