കുഞ്ഞുങ്ങള്‍ പാനിക്കാകാതിരിക്കാന്‍ ചുറ്റുമുള്ള കാഴ്ചകളെ കുറിച്ച് സംസാരിച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മംഗലാപുരത്ത് നിന്നും മൂന്നാര്‍ സൗന്ദര്യം കാണാനെത്തിയ സഫ്വാനേയും കുടുബത്തേയും രക്ഷിച്ചത് അതിസാഹസികതയില്‍; ഇനാര ഡൈനിലെ ഹരിപ്രിയയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കി; ആനച്ചാലില്‍ റിയല്‍ ഹീറോകള്‍ ഇവര്‍

Update: 2025-11-28 13:59 GMT

ഇടുക്കി: സമാനതകളില്ലാത്ത ദൗത്യമാണ് ഫയര്‍ഫോഴ്‌സ് ആനച്ചാലില്‍ നടത്തിയത്. പാനിക്ക് ആവാതിരിക്കാന്‍ കുഞ്ഞുങ്ങളോട് കാണുന്ന കാഴ്ചകളെ കുറിച്ച് സംസാരിച്ചാണ് താഴെയിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്‌കൈ ഡൈനിങ്ങിലെ രക്ഷപ്പെടല്‍ സാഹസികതയുടെ കരുത്തിലായിരുന്നു. രണ്ട് മണിക്കൂറോളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടന്നിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കുട്ടികളുള്‍പ്പടെയുള്ള അഞ്ചുപേരെയും താഴെയിറക്കിയിരുന്നു.

സബ് കളക്ടരുടെ ഓഫീസില്‍ നിന്ന് വിവരം ലഭിച്ച പ്രകാരമാണ് ഇങ്ങോട്ടേക്ക് എത്തിയത്. രണ്ടരയോടെയാണ് വിവരം അറിഞ്ഞത്. സുരക്ഷിതമായാണ് അവര്‍ മുകളില്‍ ഉണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഓഫീസ് സ്റ്റാഫ് കുടുംബത്തെ ടെന്‍ഷനാക്കാതെ ഇടപെട്ടു' - ഫോഴ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാന്‍, ഭാര്യ തൗഫീന, മക്കള്‍ ഇവാന്‍ , ഇനാര ഡൈനിലെ ജീവനക്കാരിയായ ഹരിപ്രിയ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്.

അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാ?ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ ഈയടുത്തായി തുടങ്ങിയ പദ്ധതിയാണ്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും.

എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റിയില്ല. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കവും നടന്നിരുന്നു. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകട സാധ്യത കുറവായിരുന്നെങ്കിലും കുട്ടി ഉള്‍പ്പടെ സംഘടത്തിലുണ്ടായതാണ് ആശങ്കയുണര്‍ത്തി. ഇവിടെയാണ് ഫയര്‍ഫോഴ്‌സ് സാഹസിക ഇടപെടലുമായി രക്ഷകരായത്.

Tags:    

Similar News