'പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ ഉണ്ടായിരുന്നു; സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ അയക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല; അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല'; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എതിരെ വിവാദ പരാമര്‍ശവുമായി നടി ഖുഷി മുഖര്‍ജി

Update: 2025-12-30 11:35 GMT

മുംബൈ: പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും തന്റെ പിന്നാലെ കൂടിയിരുന്നതായും, പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തനിക്ക് ഒരുപാട് മെസ്സേജുകള്‍ അയച്ചിരുന്നതായും ബോളിവുഡ് നടി ഖുഷി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് ഖുഷി സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ചു പ്രതികരിച്ചത്. ഇപ്പോള്‍ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യം നേരിട്ടപ്പോഴായിരുന്നു നടിയുടെ മറുപടി.

''ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാര്‍ യാദവ് ഒരുപാടു മെസേജുകള്‍ അയക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വലിയ സംസാരമില്ല. ആരുമായും പേര് ചേര്‍ത്ത് പറയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല. അതിനാല്‍ തന്നെ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല'' ഖുഷി വ്യക്തമാക്കി. അതേസമയം ഖുഷിയുടെ അവകാശവാദത്തോട് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിട്ടില്ല.

അതേസമയം, വൈകുണ്ഠ ഏകാദശി പ്രമാണിച്ച് സൂര്യകുമാര്‍ യാദവും ഭാര്യ ദേവിഷ ഷെട്ടിയും അടുത്തിടെ ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് സൂര്യകുമാര്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 3-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലും സൂര്യകുമാര്‍ തന്നെയാകും ഇന്ത്യയെ നയിക്കുക. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കമായാണ് ഈ പരമ്പരയെ കണക്കാക്കുന്നത്.

ട്വന്റി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിനെ സൂര്യയാണു നയിക്കുന്നത്. അതേസമയം ലോകകപ്പിലെ ടീമിന്റെ പ്രകടനം മോശമായാല്‍ സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സൂര്യയ്ക്കു സാധിച്ചിരുന്നില്ല. 5,12,5,12 എന്നിങ്ങനെയായിരുന്നു നാലു മത്സരങ്ങളില്‍നിന്ന് താരത്തിന്റെ സ്‌കോറുകള്‍. ട്വന്റി20യില്‍ ഈ വര്‍ഷം ഒരു അര്‍ധ സെഞ്ചറി പോലും താരം രാജ്യാന്തര ക്രിക്കറ്റില്‍ നേടിയിട്ടില്ല. 2024 ഒക്ടോബറില്‍ ബംഗ്ലദേശിനെതിരെയായിരുന്നു സൂര്യകുമാര്‍ അവസാനമായി അര്‍ധ സെഞ്ചറി (75) റണ്‍സ് അടിച്ചത്.

Tags:    

Similar News