കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന വില്‍സണ്‍സ് ഡിസീസ്; ഷാഫി യാത്രയായ അതേ ദിവസം മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും മാഞ്ഞു; നികിതാ നയ്യാറിന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് കാഴ്ച നല്‍കും; ഓര്‍മ്മയാകുന്നത് സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണ്‍

Update: 2025-01-27 05:04 GMT

കൊച്ചി: 21 വയസിനിടെ എല്ലാ പോരാട്ടങ്ങളിലും പുഞ്ചിരിയോടെ ജയിച്ചുവന്ന നികിത യാത്രയായി. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണുമായ നികിതാ നയ്യാര്‍ (21 ) വിട പറഞ്ഞത് അപ്രതീക്ഷിതമായാണ്.

നേരത്തെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാമതും മാറ്റിവച്ച കരളിനോട് പൊരുത്തപ്പെടാന്‍ നികിതയ്ക്ക് ആയില്ല. ''എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ പറ്റാവുന്ന ഓര്‍ഗന്‍സ് എല്ലാം ഡൊണേറ്റ് ചെയ്യണം''. 21 വയസിനിടെ ജീവിതത്തോട് നടത്തിയ സമരങ്ങളില്‍ എല്ലാം പുഞ്ചിരിതൂകി ജയിച്ചുവന്ന നികിത പറഞ്ഞ് അവസാനിപ്പിച്ചു. അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും ഇനി.

ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിതയ്ക്ക് വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗമായിരുന്നു. ഷാഫി വിടപറഞ്ഞദിവസമാണ് യാദൃശ്ചികമായി നികിതയുടെ വേര്‍പാടും. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുന്‍പായിരുന്നു. പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. സംസ്‌കാരം കൊച്ചിയില്‍.

രോഗത്തെത്തുടര്‍ന്ന് രണ്ട് വട്ടം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെയാണ് മരണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ഇടപ്പള്ളി നേതാജി നഗര്‍ സ്‌കൈലൈന്‍ ഓറിയോണ്‍ ടവര്‍ ഒന്നിലായിരുന്നു താമസം. അമ്മ: നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി). പിതാവ്: ചങ്ങനാശ്ശേരി സ്വദേശിയായ ഡോണി തോമസ് (യു.എസ്.എ.).

കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ഒരു അപൂര്‍വ ജനിതക വൈകല്യമാണ് വില്‍സണ്‍സ് ഡിസീസ്. ഈ അവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കുന്നു. രോഗനിര്‍ണയം വൈകുന്നതാണ് മരണ കാരണമാകുന്നത്.

Tags:    

Similar News