അവധിക്കാല ആഘോഷങ്ങളിൽ മുഴുങ്ങിയ ആ കുഞ്ഞുമനസ്സ്; സ്വന്തം വീട്ടിൽ മറ്റു കുട്ടികളോടൊപ്പം ഓടി കളിക്കവെ തേടിയെത്തിയ ദുരന്തം; മുറ്റത്ത് നിൽക്കവേ ചക്ക തലയിൽ വീണത് വലിയ ശബ്ദത്തിൽ; നിലവിളി കേട്ടെത്തിയ വീട്ടുകാർ കണ്ടത് ദയനീയ കാഴ്ച; കണ്ണീരോടെ ഉറ്റവർ; വേദനയായി കുഞ്ഞ് ആയിഷയുടെ മടക്കം!

Update: 2025-05-03 12:08 GMT

മലപ്പുറം: ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരി മരിച്ചത് ഉറ്റവർക്ക് വലിയ വേദനയായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവധിക്കാല ആഘോഷങ്ങളിൽ മുഴുങ്ങിയ ആ കുഞ്ഞുമനസ്സ് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇത്തരമൊരു അപകടം. സ്വന്തം വീട്ടിൽ മറ്റു കുട്ടികളോടൊപ്പം ഓടി കളിക്കവെയാണ് വലിയ ശബ്ദത്തിൽ ചക്ക തലയിൽ വന്ന് പതിച്ചത്.

ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതോടെ കോട്ടക്കൽ അകെ സങ്കട കടലായി മാറുകയായിരുന്നു.

മലപ്പുറം കോട്ടക്കലിലാണ് ദാരുണ സംഭവം നടന്നത്. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. പൊടുന്നനെ ചക്ക തലയിൽ വീഴുകയായിരുന്നു. ഉടനെ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മറ്റൊരു സംഭവത്തിൽ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് മരിച്ചിരിന്നു. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് ദാരുണമായി മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ കുട്ടിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരട്ട കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്.കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്.

Tags:    

Similar News