വരുന്ന വര്‍ഷം ബ്രിട്ടന്‍ ഇല്ലാതാവുമോ? നൊസ്റ്റാര്‍ഡമാസും ബാബ വാങ്കയും ഒരേപോലെ പ്രവചിച്ചത് ശരിയാവുമോ? സുനാമി അടക്കം പലതും കൃത്യമായി പ്രവചിക്കപ്പെട്ടതുകൊണ്ട് ആശങ്കയോടെ 2025 - നെ വരവേല്‍ക്കാന്‍ ബ്രിട്ടന്‍
വരുന്ന വര്‍ഷം ബ്രിട്ടന്‍ ഇല്ലാതാവുമോ?
ലണ്ടന്‍: ബ്രിട്ടനെ കാത്തിരിക്കുന്നത് ഒരു ദുരന്ത കാലമോ? ഭാവിയെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടത്തിയ നോസ്റ്റര്‍ഡാമസിന്റെയും ബാബാ വാംഗയുടെയും പ്രവചനങ്ങള്‍ വിശ്വസിക്കാമെങ്കില്‍, ബ്രിട്ടനെ കാത്തിരിക്കുന്നത് സര്‍വ്വനാശമാണ്. വരും വര്‍ഷത്തില്‍ ഉഗ്രയുദ്ധങ്ങളും പ്ലേഗും ബ്രിട്ടനെ തകര്‍ക്കും എന്നാണ് പ്രവചനങ്ങളില്‍ പറയുന്നത്. നെപ്പോളിയന്റെ ഉദയവും, രണ്ട് ലോക മഹായുദ്ധങ്ങളുമൊക്കെ തന്റെ ലെ പ്രൊഫെറ്റീസ് എന്ന ഗ്രന്ഥത്തിലൂടെ പ്രവചിച്ച, പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിഷിയും സന്യാസിയുമായിരുന്നു മിഷേല്‍ ഡി നോസ്റ്റര്‍ഡെയിം എന്ന നൊസ്റ്റര്‍ഡാമസ്.
ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെ പ്രൊഫിറ്റീസില്‍ നോസ്റ്റര്‍ഡാമസ് എഴുതിയത്, ' അകത്തും പുറത്തും ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ട് അംഗങ്ങള്‍ വിച്ഛേദിക്കപ്പെടുന്നതായി ഇംഗ്ലണ്ട് കാണും' എന്നാണ്.മാത്രമല്ല, 'ഭൂതകാലത്തില്‍ നിന്നുള്ള ഒരു മഹാമാരിയുമെത്തും, ആകാശത്തിനു കീഴില്‍ ഇത്രയും ഭീകരനായ ഒരു ശത്രു മറ്റൊന്നില്ല' എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍, വ്യവസ്ഥാപിത പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം കുറഞ്ഞുവരുമെന്നും ഈ ഫ്രഞ്ച് സന്യാസി എഴുതിയിട്ടുണ്ട്. പുതിയ ലോക ശക്തികള്‍ ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറയുന്നു.
സമാനമായ രീതിയില്‍, 9/11 ആക്രമണവും ഡയാന രാജകുമാരിയുടെ മരണവും കൃത്യമായി പ്രവചിച്ച, ബള്‍ഗേറിയന്‍ അന്ധ പ്രവാചക ബാബാ വാംഗയും 2025 ലേക്ക് പ്രവചിക്കുന്നത് ദുരന്തങ്ങളാണ്. 1911 ല്‍ ജനിച്ച വാംഗേലിയ പാന്‍ഡേവ ഗുഷ്ടെറോവ എന്ന ബാബാ വാംഗ 1996 ല്‍ മരണമടയുന്നതിന് മുന്‍പായി എഴുതി വെച്ചിരിക്കുന്നത് 2025 ല്‍ ലോകം ഭൂകമ്പങ്ങളുടെ വലിയൊരു ശ്രേണിക്ക് തന്നെ സാക്ഷ്യം വഹിക്കും എന്നാണ്. കൂടാതെ, ഒരു മഹാ യുദ്ധത്തില്‍ യൂറോപ്പ് കടുത്ത ദുരിതത്തിലാഴുമെന്നും അവര്‍ എഴുതി വെച്ചിട്ടുണ്ട്. റഷ്യ യുദ്ധത്തെ അതിജീവിക്കും എന്ന് മാത്രമല്ല, ലോകത്തില്‍ തന്റെ അപ്രമാദിത്തം ഉറപ്പിക്കുകയും ചെയ്യും എന്നും അവര്‍ പറയുന്നു.
അതേസമയം, 2024 ല്‍ നിന്നും നീളുന്ന ഒരു യുദ്ധം 2025 ല്‍ അവസാനിക്കുമെന്ന് നോസ്റ്റര്‍ഡാമസ് പ്രവചിക്കുന്നു. ഒരുപക്ഷെ യുക്രെയിന്‍ യുദ്ധമാകാം അത്. ദീര്‍ഘകാല യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി, പുതിയ സൈനികരെ ലഭിക്കുന്നതിന് തടസ്സമാവുകയും അതുവഴി യുദ്ധം നിലയ്ക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വന്‍ ശക്തികള്‍ ക്ഷയിക്കുമെന്നും, യൂറോപ്പിന്റെ സ്വാധീനം മങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്.
2025 ല്‍ യൂറോപ്യന്‍ ശക്തികള്‍ ഇംഗ്ലണ്ടുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമെന്നും പുതിയ ശത്രുക്കളെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ പ്ലേഗ് പടരുമെന്നും, ഇത് വൈദ്യശാസ്ത്രത്തില്‍ പല പുതിയ തുടക്കങ്ങള്‍ക്കും കാരണമാകുമെന്നും നോസ്റ്റര്‍ഡാമസ് പറയുന്നുണ്ട്. എന്നാല്‍, ഏറ്റവും ആശങ്കപ്പെടുത്തുന്ന പൃവചനം, അടുത്ത വര്‍ഷം ആകാശത്തു നിന്നും തീഗോളങ്ങള്‍ ഭൂമിയെ ചുട്ടെരിക്കും എന്നതാണ്. 'ആകാശങ്ങളില്‍ നിന്നും അഗ്‌നിഗോളങ്ങള്‍ വര്‍ഷിക്കപ്പെടും, ദുര്‍വിധിയുടെ സൂചനയെന്നോണം. ശസ്ത്രവും വിധിയും പ്രപഞ്ച നൃത്തമാടും, ഭൂമിയുടെ വിധി, ഒരു രണ്ടാമൂഴം' എന്നാണ് നാലുവരി ശ്ലോക രൂപേണ നോസ്റ്റര്‍ഡാമസ് എഴുതിയിരിക്കുന്നത്.
ആമസോണ്‍ കാടുകള്‍ സ്ഥിതി ചെയ്യുന്ന ബ്രസീലില്‍ കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ മറ്റുചില പ്രവചനങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ വിഢിത്തം എന്ന് തോന്നിപ്പിക്കുന്നവയാണ്. അത്തരത്തില്‍ ഒന്നാണ് 'അജ്ഞാതനായ ഒരു നേതാവ് ' സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന് വരുമെന്നും ഒരു ജല സാമ്രാജ്യം സൃഷ്ടിക്കുമെന്നുമുള്ള പ്രവചനം. 2025 ല്‍ പുടിന്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും റഷ്യയുടെ അധികാര കേന്ദ്രത്തില്‍ എത്തുമെന്നാണ് ബാബ വാംഗ പ്രവചിക്കുന്നത്. 2030 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്.
സര്‍വ്വനാശകാരിയായ ഒരു യുദ്ധം യൂറോപ്പിലെ ജനസംഖ്യ കാര്യമായി കുറയ്ക്കുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്. സുഷുപ്തിയിലാണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതങ്ങളില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടാകുന്നത് ഉള്‍പ്പറ്റെ പല പ്രകൃതി ദുരന്തങ്ങളും അടുത്ത വര്‍ഷം യൂറോപ്പിനെ തേടിയെത്തും എന്നും അവര്‍ പറയുന്നു. അവര്‍ ഏടുത്തു പറഞ്ഞിരിക്കുന്ന ഒന്ന് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ ഭൂകമ്പം ഉണ്ടാകുമെന്നാണ്. വൈദ്യശാസ്ത്ര രംഗത്ത് വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നും പല പുതിയ കണ്ടുപിടുത്തങ്ങളും ഉണ്ടാകുമെന്നും, നോസ്റ്റര്‍ഡമസിനെ പോലെ ബാബ വാംഗയും പ്രവചിച്ചിട്ടുണ്ട്. 5079 വരെയുള്ള പ്രവചനങ്ങളാണ് ബാബ വാംഗ നടത്തിയിട്ടുള്ളത്. അതിന് ശേഷം ലോകം അവസാനിക്കും എന്നാണ് അവര്‍ പറയുന്നത്.