സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു; സിപിഎമ്മുകാരനായ നഗരസഭ ചെയര്‍മാനെയും എസ്ഡിപിഐയെയും ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നിവര്‍ അടക്കം ഏഴുപേരെ പ്രതിയാക്കി കേസ്

സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു

Update: 2025-05-07 09:15 GMT

പത്തനംതിട്ട: സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. പത്തനംതിട്ട നഗരസഭാ ചെയര്‍മാനും കൗണ്‍സിലറും അടക്കം ഏഴു പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ സിപിഐയില്‍ ചേര്‍ന്ന കൊടുന്തറ സ്വദേശി റോബിന്‍ വിളവിനാലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വീടിനടുത്ത കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന റോബിനെ മങ്കിക്യാപ് ധരിച്ച് ഹിറോ ഹോണ്ട പാഷന്‍ ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചത്. തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോള്‍ പന്തികേട് തോന്നിയ റോബിന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ചെന്ന സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ ആ വെട്ട് താടിക്കാണ് കൊണ്ടത്.

നീ സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നായിരുന്നു അക്രമികള്‍ ചോദിച്ചതെന്ന് റോബിന്‍ പറയുന്നു. റോബിന്റെ് മൊഴിപ്രകാരം നഗരസഭ ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സിപിഎം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍, കണ്ടാലറിയാവുന്ന മൂന്നു പേര്‍ എന്നിവരെ പ്രതികളാക്കി പോലീസ് എഫ്്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിട്ടയിട്ടുണ്ട്. റോബിന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞയിടെ മന്ത്രി വീണാ ജോര്‍ജിനെതിരേ എസ്ഡിപിഐ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. ഇതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനാണെന്ന് റോബിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിന്‍ പറഞ്ഞു. നഗരസഭയിലെ എസ്ഡിപിഐ ബാന്ധവമാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണം. എസ്ഡിപിഐ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നത്. ഇടതു മുന്നണിയില്‍ തന്നെ തുടരണം എന്നതിനാലാണ് സിപിഐയില്‍ ചേര്‍ന്നത്. ഇവിടെ നിന്നും എസ്ഡിപിഐ ബാ്ന്ധവത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ മറ്റൊരു സിപിഎം കൗണ്‍സിലര്‍ ആയ വി.ആര്‍. ജോണ്‍സനും എസ്ഡിപിഐ ബാ്ന്ധവത്തിനെതിരേ നേരത്തേ രംഗത്തു വന്നിരുന്നു. ഫേസ്ബുക്കില്‍ പരസ്യ പ്രസ്താവനയും നടത്തി. ഇതേ തുടര്‍ന്ന് ജോണ്‍സനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജോണ്‍സനും റോബിന്‍ വിളവിനാലും മന്ത്രി വീണാ ജോര്‍ജിന്റെ അടുത്ത അനുയായികളാണ്.s

Tags:    

Similar News