രാഹുല്‍ മാങ്കൂട്ടത്തിലിനെ പേടിച്ച് സിപിഎം; സ്ഥാനാര്‍ഥി ആയതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പോലീസ്; രാഹുല്‍ ഇളവു തേടിയത് തിങ്കളാഴ്ച്ചകളില്‍ 10 മുതല്‍ 12 വരെ പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന ആവശ്യം; ശ്രമം സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ പേടിച്ച് സിപിഎം

Update: 2024-10-23 10:46 GMT

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണരംഗം മുറുകുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി എത്തിയതോടെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമുള്ളത്. എന്നാല്‍, പി സരിനെ കളത്തിലിറക്കി സിപിഎം മത്സരം മുറുക്കാനുള്ള ശ്രമത്തിലുമാണ്. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും കൂടിയായതോടെ ത്രികോണ മത്സരമാണ് ഇവിടെ. അതുകൊണ്ട് തന്നെ തീപാറുന്ന പോരാട്ടം തന്നെ പാലക്കാട്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനിടെയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്ിപിഎം വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാകുന്നത്.

പിണറായി സര്‍ക്കാറിനിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ നായകനായിരുന്നു രാഹുല്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ തിരുവനന്തപുരം നഗരത്തില്‍ നിരവധി കേസുകളുമുണ്ട്. ഏതൊരു രാഷ്ട്രീയക്കാരനും ഉണ്ടാകുന്ന സ്വാഭാവിക കേസുകളാണിത്. എന്നാല്‍, ഇതിന്റെ പേരിലും രാഷ്ട്രീയം കളിക്കുകയാണ് സിപിഎമ്മും സര്‍ക്കാറും. പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ ഏറ്റവും ഒടുവില്‍ ജാമ്യത്തില്‍ ഇറങ്ങിയത്.


Full View

ഈ കേസില്‍ കോടതി ചില ജാമ്യ വ്യവസ്ഥകളും മുന്നോട്ടുവെച്ചിരുന്നു. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ 12 മണി വരെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഹാജറാകണമെന്നാണ് ജാമ്യവ്യവസ്ഥ. എന്നാല്‍, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി ആയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. സ്ഥാനാര്‍ഥി ആയതു കൊണ്ട് തന്നെ തനിക്ക് പ്രചരണ രംഗത്ത് തുടരേണ്ടതു കൊണ്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവു വേണമെന്നാണ് രാഹുല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജി.

ഈ ഹര്‍ജിയില്‍ ഉടക്കുമായി രംഗത്തുവന്നിരിക്കയാണ് പോലീസ്. രാഹുലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്നാണ് പോലീസിന്റെ വാദം. തലസ്ഥാനത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാണ് രാഹുലെന്നും അതുകൊണ്ട് തന്നെ ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് മ്യൂസിയം പോലീസ് കോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പു സാഹചര്യം മുന്‍നിര്‍ത്തിയുള്ള ഹര്‍ജിയാണ് രാഹുലിന്റേതെന്ന് മനസ്സിലാക്കിയിട്ടും സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും താല്‍പ്പര്യത്തിന് അനുസരിച്ചാണ് ഇളവ് പാടില്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്.

ജയിലില്‍ കിടന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രംകോടതി ഇടപെട്ട് പോലും തെരഞ്ഞെുപ്പ് പ്രചരണം നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നിട്ട് പോലും രാഹുലിനെതിരെ പോലീസ് ഈ കേസില്‍ കരുനീക്കം നടത്തുകയാണ്. രാഹുലിനെ പരമാവധി സമയം മണ്ഡലത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്. ഇത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് കോണ്‍ഗ്രസും വിമര്‍ശിക്കുന്നു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് രാഹുല്‍ ജയിലില്‍ ആയത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഈ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കോടതി വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Tags:    

Similar News