വെളളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയി; ശ്വാസ തടസ്സം ഒന്നും ഉണ്ടായില്ല; ശനിയാഴ്ച രാവിലെ കോഫി കുടിക്കുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്തു; നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Update: 2025-03-01 16:43 GMT

വത്തിക്കാന്‍ സിറ്റി:ഡബിള്‍ ന്യൂമോണിയയോട് മല്ലിടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് വത്തിക്കാന്‍ സുപ്രധാന അറിയിപ്പ് പുറത്തുവിട്ടു.

പോപ് ഫ്രാന്‍സിസ് രാവിലെ കോഫി കഴിച്ചെന്നും പ്രഭാത പത്രങ്ങള്‍ വായിച്ചെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായ മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ ശുഭസൂചകമാണിത്. ഛര്‍ദ്ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെളളിയാഴ്ച ഉണ്ടായ ഛര്‍ദ്ദി മൊത്തത്തിലുള്ള ആരോഗ്യനിലയെ എത്രമാത്രം ബാധിച്ചെന്ന് അറിയാന്‍ ഒന്നോ, രണ്ടോ ദിവസം കൂടി എടുത്തേക്കും. മാര്‍പ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ചുരുക്കം. 88 കാരനായ മാര്‍പ്പാപ്പയ്ക്ക് രാത്രി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല. രാത്രി വളരെ ശാന്തമായി കടന്നുപോയി. പോപ് വിശ്രമിക്കുകയാണ്. ശനിയാഴ്ച രാവിലെ കോഫി കുടിച്ചതോടെ വെന്റിലേഷന്‍ മാസ്‌കിന്റെ സഹായത്താലല്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. സ്വന്തമായി ആഹാരം കഴിക്കാനും സാധിക്കുന്നു.

പോപ് സ്വബോധത്തോടെ സക്രിയമായി തുടരുന്നുവെന്നും ആരോഗ്യനില വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളോട് സഹകരിക്കുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഓക്‌സിജന്‍ നില നല്ല രീതിയില്‍ തുടരുന്നു. ശ്വസന സഹായത്തിനായി മാസ്‌ക് തുടരുന്നുമുണ്ട്.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വൃക്കകള്‍ക്കുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു, രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്‌സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി നല്‍കുന്നതും തുടരുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്നാണ് ഛര്‍ദി വന്നത്. ഇതോടെ ആരോഗ്യ നില വീണ്ടും വഷളാകുകയായിരുന്നു.


Tags:    

Similar News