പ്രപഞ്ച രഹസ്യം തേടിയ ഹോക്കിംഗ് എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങിയോ? ബിക്കിനി സുന്ദരിമാര്‍ക്കൊപ്പം ചിരിച്ചുള്ള പുതിയ ചിത്രം പുറത്ത്; ഹോക്കിംഗിനായി സ്വന്തം ദ്വീപിന് ചുറ്റുമുളള കടലില്‍ ഒരു അന്തര്‍വാഹിനി യാത്രയും എപ്സ്റ്റീന്‍ ഒരുക്കി; എപ്സ്റ്റീന്‍ ഫയലുകള്‍ ശാസ്ത്രലോകത്തെയും ഞെട്ടിക്കുമ്പോള്‍

പ്രപഞ്ച രഹസ്യം തേടിയ ഹോക്കിംഗ് എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങിയോ?

Update: 2026-02-25 07:39 GMT

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ലോകം ഞെട്ടുകയാണ്. നിരവധി പ്രമുഖ വ്യക്തികളാണ് ഇയാള്‍ ഒരുക്കിയ പെണ്‍കെണിയില്‍ വീണുപോയിരിക്കുന്നത്. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ എപ്സ്റ്റീന്റെ ചങ്ങാതിമാരെ കുറിച്ചുള്ള പല കാര്യങ്ങളും ഇനിയും പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്തു വന്ന ഫയലുകളില്‍ ഭൗതികശാസ്ത്രജ്ഞനായ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ് ബിക്കിനി ധരിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇരിക്കുന്ന ചിത്രമാണ് ലഭിച്ചിരിക്കുന്നത്.'

സുന്ദരിമാര്‍ക്കിടയില്‍ അദ്ദേഹം അത്യാഹ്ലാദത്തോടെ ചിരിക്കുന്നതും കാണാം. ഇവര്‍ സണ്‍ബാത്ത് നടത്തുന്നതായിട്ടാണ് പറയപ്പെടുന്നത്. സുന്ദരിമാരുടെ കൈകളില്‍ പഴച്ചാറുകള്‍ നിറഞ്ഞ ഗ്ലാസുകളും ഉണ്ട്. ഈ ചിത്രം എപ്പോള്‍ അല്ലെങ്കില്‍ എവിടെയാണ് എടുത്തതെന്ന് വ്യക്തമല്ല. യുഎസ് വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീനിന്റെ ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപില്‍ വെച്ചായിരിക്കും ഇത് എടുത്തതെന്നാണ് കരുതുന്നത്. 2015 ലാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നത്.

ഹോക്കിംഗിനായി സ്വന്തം ദ്വീപിന് ചുറ്റുമുളള കടലില്‍ ഒരു അന്തര്‍വാഹിനി യാത്രയും എപ്സ്റ്റീന്‍ ഒരുക്കിയിരുന്നു. മുമ്പ് ഒരിക്കലും വെള്ളത്തിനടിയില്‍ പോയിട്ടില്ലാത്ത ഹോക്കിംഗിനായി എപ്സ്‌റ്റൈന്‍ അന്തര്‍വാഹിനിയില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിരുന്നു. ലിറ്റില്‍ സെന്റ് ജെയിംസിന് സമീപമുള്ള സെന്റ് തോമസ് ദ്വീപിലെ റിറ്റ്സ്-കാള്‍ട്ടണ്‍ എന്ന വമ്പന്‍ ഹോട്ടലിലാണ് രു സെമിനാറിനായി ഇവര്‍ ഒത്തുകൂടിയത്.

അതിഥികള്‍ക്ക് 'കണ്ടുമുട്ടാനും ചര്‍ച്ച ചെയ്യാനും കടല്‍ത്തീരത്ത് വിശ്രമിക്കാനും പരിപാടിക്ക് ധനസഹായം നല്‍കിയ ശാസ്ത്ര മനുഷ്യസ്‌നേഹിയായ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് യാത്ര നടത്തി എന്നാണ് ഇത്് സംബന്ധിച്ച രേഖകളില്‍ പരാമര്‍ശമുള്ളത്.

ചടങ്ങില്‍ പങ്കെടുത്ത പല പ്രമുഖ ശാസ്ത്രജ്ഞന്‍മാരും എപ്സ്റ്റീനെ ചുറ്റിപ്പറ്റിയിരുന്നതായും പറയപ്പെടുന്നു. ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രതിവര്‍ഷം 20 മില്യണ്‍ ഡോളര്‍ വരെ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ അറസ്റ്റിനുശേഷം നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും എപ്സ്റ്റീനില്‍ നിന്ന് അകലുകയായിരുന്നു. ജനിതക എഞ്ചിനീയറിംഗ്, കൃത്രിമബുദ്ധി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ മനുഷ്യവര്‍ഗത്തെ മനഃപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമായ 'ട്രാന്‍സ്ഹ്യൂമാനിസ'ത്തില്‍ എപ്സ്റ്റീന്‍ ഉറച്ചുനിന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യവംശത്തെ ജനിതകമായി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും അഭിപ്രായ പ്രകടനം നടത്താറുണ്ടായിരുന്നു.

തന്റെ ജീനുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്നത്ര സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കണമെന്ന് അദ്ദേഹം ആളുകളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 211 ല്‍ എപ്സ്റ്റീന്‍ ഹോക്കിംഗിനൊപ്പം ഒരു പുരുഷ ഗേ ക്ലബ് സന്ദര്‍ശിച്ചതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് തെളിവില്ലാത്ത മറ്റൊരു സൂചനയും ലഭിച്ചതായി ഫയലുകള്‍ പറയുന്നു. എപ്‌സ്റ്റൈന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ടിന് കീഴില്‍ 3.5 ദശലക്ഷത്തിലധികം രേഖകള്‍ ഡിഒജെ പുറത്തുവിട്ടിരുന്നു.

Tags:    

Similar News