മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി;കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരംമഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത; ഇനി ഏഴു ദിവസം തോരാമഴ; നാളെ മുതല്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകും

Update: 2025-06-11 11:43 GMT

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴക്കാലം. സംസ്ഥാനം അതീവ ജാഗ്രതിയിലേക്ക് വീണ്ടും കടക്കും. ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തോരാമഴ എത്തുന്നത്. അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച മുതല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടതും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ മണിക്കൂറില്‍ വേഗ കാറ്റുവീശാനും സാധ്യതയുണ്ട്. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട്

ബുധന്‍: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട്.

വ്യാഴം: കണ്ണൂര്‍, കാസര്‍കോട്.

വെള്ളി: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ശനി: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് (ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം)

ഞായര്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് (ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത)

യെല്ലോ അലര്‍ട്ട്

ബുധന്‍: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

വ്യാഴം: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം.

ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

Tags:    

Similar News