ബാധ്യതകളെല്ലം ജനങ്ങളുടെ തലയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമേ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെ എസ് ഇ ബി; വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് കാട്ടി റഗുലേറ്ററി കമ്മീഷന്റെ ചുവപ്പ് കൊടി; കണക്ക് പുതുക്കി ബോര്‍ഡ് വീണ്ടും അപേക്ഷ നല്‍കിയാല്‍ സര്‍ചാര്‍ജ് ഭാരവും അടിച്ചേല്‍പ്പിക്കും
17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെ എസ് ഇ ബി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് പുറമേ 17 പൈസ കൂടി സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കടിഞ്ഞാണ്‍. ജനുവരി മുതലാണ് 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടത്. സര്‍ചാര്‍ജായി വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു.
ഇതിന്റെ പേരിലാണ് 17 പൈസ കൂടി സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടത്. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം.
വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
നിലവില്‍ മുന്‍ബാധ്യത തീര്‍ക്കാന്‍ 19 പൈസയാണ് ഉപയോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഡിസംബറില്‍ അവസാനിക്കും. ആ സാഹചര്യത്തിലാണ് ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി അനുമതി തേടിയത്. ഇപ്പോള്‍ കമ്മീഷന്‍ അത് അനുവദിച്ചില്ലെങ്കിലും മൂന്നു മാസത്തെ കണക്കു നല്‍കി കഴിയുമ്പോള്‍ വീണ്ടും സര്‍ചാര്‍ജ് ഭാരം ഉപയോക്താക്കള്‍ക്കു മേല്‍ ചുമത്തപ്പെടും എന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി യൂണിറ്റിന് ശരാശരി 16 പൈസ നിരക്ക് വര്‍ധിപ്പിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.