ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും; പാശ്ചാത്യ രാജ്യങ്ങളെ തോല്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സ്വലയും പാപുവ ന്യു ഗിനിയായും അഫ്ഗാനും; ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപം

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും

Update: 2025-03-25 04:59 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ നമുക്ക് തോന്നും അമേരിക്കയും ബ്രിട്ടനും ജര്‍മ്മനിയും പോലെയുള്ള വന്‍കിട രാജ്യങ്ങളാണ് അവയെന്നാണ്. എന്നാല്‍ 2025 ലെ ആഗോള സുരക്ഷാ സൂചിക പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. വെറും 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം.

സ്പെയിനിനും ഫ്രാന്‍സിനും മധ്യേയാണ് നമ്മള്‍ അധികം കേട്ടിട്ടില്ലാത്ത ഈ കൊച്ച് രാജ്യം സ്ഥിതി ചെയ്യുന്നത്. 2012 ലെ കണക്കനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 85000 മാത്രമാണ്. വളരെ പ്രകൃതി സുന്ദരമായ സമ്പല്‍ സമൃദ്ധമാണ് അന്‍ഡോറ. വിനോദ സഞ്ചാരമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. വളരെ സമാധാനപരമായി ജീവിക്കുന്ന ജനങ്ങളാണ് ഇവിടെ ഉള്ളത്. അത് കൊണ്ടേ് കൂടിയായിരിക്കും ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി അന്‍ഡോറയെ തെരഞ്ഞെടുക്കപ്പെട്ടത്.

സുരക്ഷാ സൂചികയില്‍ അന്‍ഡോറ 84.7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടു പിന്നാലെയുണ്ട് ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇയും ഖത്തറും. എണ്ണപ്പണം കൊണ്ട് അതിസമ്പന്നമായി മാറിയ ഈ രാജ്യങ്ങള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ മുന്നില്‍ തന്നെയാണ്. യു.എ.ഇ യില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികള്‍ ആരും നേരിടുന്നില്ല. മാത്രമല്ല കുറ്റകൃത്യങ്ങളും വളരെ കുറവാണ്. അന്‍ഡോറയുടെ തൊട്ടു പിന്നാലെ സൂരക്ഷാ സൂചികയില്‍ 84.5 ആണ് യു.എ.ഇയുടെ സ്ഥാനം.

തൊട്ടു പിന്നിലുള്ള ഗള്‍ഫ് രാജ്യമായ ഖത്തറിന്റെത് 84.2 ശതമാനമാണ്. ഇവര്‍ക്ക് തൊട്ടു പിന്നാലെ ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ തെയ്വാനും ഒമാനും ഉണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ എത്രയോ മുന്നിലാണെന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഗള്‍ഫിലെ മറ്റൊരു പ്രധാന രാജ്യമായ കുവൈറ്റ് ഈ പട്ടികയില്‍ മുപ്പത്തിയെട്ടാം സ്ഥാനത്താണ്. ലോകത്തെ ഏററവും ശക്തമായ രാഷ്ട്രമായ അമേരിക്ക 50.8 പോയിന്റുമായി എണ്‍പത്തി ഒമ്പതാം സ്ഥാനത്തും ബ്രിട്ടന്‍ 51.7 പോയിന്റുമായി

എണ്‍പത്തിഏഴാം സ്ഥാനത്തുമാണ്.

ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സുലയും പാപുവ ന്യു ഗിനിയായും അഫ്ഗാനിസ്ഥാനും

ആണുള്ളത്. ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന്‍ ആണെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. പാക്കിസ്ഥാന്‍ അറുപത്തിയഞ്ചാം സ്ഥാനത്തും ഇന്ത്യ അറുപത്തിയാറാം സ്ഥാനത്തുമാണ് പട്ടികയിലുളളത്. എന്നാല്‍ ഇക്കാര്യം ആഗോള സുരക്ഷാ സൂചികയുടെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

പാക്കിസ്ഥാനിലെ ജീവിതം അവിടുത്തെ ജനങ്ങള്‍ക്ക് തന്നെ ദുസഹമായി മാറിയിരിക്കുകയാണ് എന്നതാണ് സത്യം. കൂടാതെ പാക്കിസ്ഥാനിലെ പല നഗരങ്ങളിലും കൊള്ളയും അക്രമ സംഭവങ്ങളും നിത്യവും പുറത്തു വരുന്ന വാര്‍ത്തകളാണ് പിന്നെ എങ്ങനെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ സുരക്ഷിതമാകും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

Tags:    

Similar News