'നിങ്ങൾക്ക് ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം'; 'അല്ലെങ്കിൽ അഞ്ച് കോടി നൽകണം';'നിങ്ങളുടെ ജീവൻ ഇപ്പോൾ ഞങ്ങളുടെ കൈയ്യിലാണ്'; നടൻ സൽമാൻ ഖാന് വീണ്ടും വധഭീക്ഷണി; സന്ദേശം എത്തിയത് വാട്സാപ്പിലൂടെ; ബിഷ്‍ണോയി സംഘത്തിന്റെ നിരന്തര ഭീഷണിയിൽ പേടിച്ച് സൽമാൻ ജി..; പോലീസ് അന്വേഷണം ഊർജിതം
ഡൽഹി: നിരന്തര വധഭീഷണികളിൽ പെട്ട് ഇരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. വലിയ രീതിയിലാണ് താരം ആശങ്കയിലായിരുന്നത്. ഇപ്പോൾ താരത്തിന് എവിടെപ്പോയാലും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പോലും പോലീസും അധികൃതരും വലിയ സുരക്ഷയാണ് താരത്തിന് നൽകിയിരിക്കുന്നത്.
ഈ കഴിഞ്ഞ ഒക്ടോബര്‍ 12നാണ് സല്‍മാന്‍റെ അടുത്ത കൂട്ടുകാരനായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ലോറന്‍സ് ബിഷ്ണോയ് സംഘമാണ് ബാബ സിദ്ദിഖിയെ കൊന്നതെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തല്‍. ഏപ്രിലില്‍ സല്‍മാന്‍റെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തവും ബിഷ്ണോയ് അന്ന് ഏറ്റെടുക്കുകയും ചെയ്തു.
ബിഷ്ണോയ് സംഘത്തിൽ ഉള്ളതെന്ന് അറിയപ്പെടുന്ന ശുഭം രാമേശ്വര്‍ ലോങ്കറിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമായിരുന്നു സ്ഥിരീകരണം ഉണ്ടായത്. ദാവൂദ് ഇബ്രാഹിമുമായും സല്‍മാനുമായുള്ള ബന്ധമാണ് സിദ്ദിഖിയുടെ ജീവനെടുക്കാന്‍ കാരണമെന്നായിരുന്നു ഉള്ളടക്കത്തിൽ ഉണ്ടായിരുന്നത്.
1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സൽമാൻ ഖാനെ കൊല്ലുമെന്ന് ബിഷ്ണോയ് പ്രഖ്യാപിക്കുകയായിരുന്നു. ബിഷ്ണോയ് സമുദായം പരിപാവനമായി കാണുന്ന മൃഗത്തെയാണ് സല്‍മാന്‍ വകവരുത്തിയതെന്നും ഇതിന് പകരം ചെയ്യുമെന്നുമായിരുന്നു ലോറന്‍സ് ബിഷ്ണോയ് ഉയർത്തുന്ന വാദം.
അങ്ങനെ അന്ന് മുതൽ സൽമാൻ ഖാന് നിരന്തര ഭീഷണികൾ ആണ് നാല് വശത്ത് നിന്നും ഉയരുന്നത്. ഒക്ടോബർ 30 നും സൽമാൻ ഖാന് നേരെ വധഭീഷണി ഉണ്ടായിരിന്നു. ഇപ്പോഴിതാ താരത്തിന് വീണ്ടും വധഭീഷണി സന്ദേശം ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. മുംബൈ പോലീസിന് വാട്സാപ്പിലുടെ തിങ്കളാഴ്ച രാത്രിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ എത്തി മാപ്പ് പറയണം അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ഭീഷണി സന്ദേശത്തിൽ ഉള്ളത്.
ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാൻ നേരിടുന്ന രണ്ടാമത്തെ വധഭീഷണിയാണ് ഇത്.
പിന്നാലെ ലോറൻസ് ബിഷ്‍ണോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും സജീവമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാകുന്നുണ്ട്.
ഭീഷണി സന്ദേശത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെയും സമാന വധഭീഷണി ഉയർന്നിരുന്നു. മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ 2 കോടി രൂപയായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്. എന്തായാലും നിരന്തരമായി എത്തുന്ന ഭീഷണിയെ പോലീസ് വളരെ ഗൗരവമായിട്ടാണ് കണ്ടിരിക്കുന്നത്. കേസിൽ അന്വേഷണവും തുടരുന്നുണ്ട്.