മഞ്ജുഷേ, ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ; തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ..ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം...നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി: എടാ പോടാ വിളിച്ചവര്‍ ഇനി 'കൈ' കുടക്കീഴില്‍
പോരടിച്ച സന്ദീപും ചാമക്കാലയും ഇനി ഒരുകുടക്കീഴില്‍
തിരുവന്തപുരം: പായ മടക്കിക്കോളിന്‍...സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചു. സിപിഎമ്മിന് നിരാശ. അതെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് രണ്ടുനാള്‍ അവശേഷിക്കെ, കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വന്നതോടെ ട്രോളന്മാര്‍ക്ക് ചാകരയായി. സന്ദീപ് ബിജെപിയുടെ സ്റ്റാര്‍ ടിവി പ്രതിനിധിയായിരിക്കെ, കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, ജ്യോതി കുമാര്‍ ചാമക്കാലയുമായി മാതൃഭൂമി ന്യൂസ് പ്രൈ ടൈം ചര്‍ച്ചയില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭമാണ് പലരും കുത്തിപ്പൊക്കുന്നത്. വൈറലായ ചാനല്‍ വീഡിയോ തന്നെ കുത്തിപ്പൊക്കിയാണ് പരിഹാസം.
ചാനല്‍ സംവാദത്തിനിടെ ജ്യോതികുമാര്‍ ചാമക്കാല പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്നതാണ് തര്‍ക്കത്തിന് തീ കൊളുത്തിയത്. അവതാരകനായ മഞ്ജുഷിനോട് ജ്യോതികുമാറിനെ നിയന്തിക്കണമെന്ന് സന്ദീപ് ആവശ്യപ്പെടുന്നതാണ് സന്ദര്‍ഭം.
സംഭാഷണം ഇങ്ങനെ
സന്ദീപ്: മഞ്ജുഷേ, ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ...
ജ്യോതികുമാര്‍: തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ..ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം...നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി.
സന്ദീപ്: നീ സംസാരിക്ക് മര്യാദയ്ക്ക്,
ജ്യോതികുമാര്‍: ഞാനല്ല...എന്റെ ഊഴം കിട്ടുമ്പോഴാണ് ഞാന്‍ സംസാരിക്കുന്നത്.
അല്ലല്ല....നിങ്ങള്‍ തമ്മിലുളള ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേണ്ട...എന്ന് അവതാരകന്‍ പറഞ്ഞത് കേള്‍ക്കാതെ വാഗ്വാദം തുടരുന്നു..
മര്യാദയ്ക്ക് സംസാരിക്ക്...
ഇവനാരാ...
നീയാരാ
ഇവനാരെടാ..
നീയാരെടെ
ഇവനാരാ...ചാനലില്‍ കയറിയിരുന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഫ്രോഡെന്ന് വിളിക്കാന്‍
നിങ്ങളാ നിയന്ത്രിക്കേണ്ടെത് മഞ്ജുഷേ
അല്ലല്ല സന്ദീപ് ആദ്യം നിങ്ങള്‍ മിണ്ടാതിരിക്കുക എന്ന് അവതാരകന്‍
'ഒരു എതിരാളി കുറഞ്ഞുപോയെന്ന് വിഷമമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ചാനലുകളില്‍ ഏറ്റവും വൈറലായിട്ടുള്ള സംഭവമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്', ചാമക്കാല സന്ദീപിന്റെ വരവിനോട് പ്രതികരിച്ചു.