ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നിന്നും കണ്ടെത്തിയത് കുരുമുളക്; ചെങ്കടല്‍ തീരത്തെ കോട്ടയില്‍ നിന്നും ബുദ്ധപ്രതിമ; ഈജിപ്തിനേയും ഇന്ത്യയേയും മെഡിറ്ററേനിയന്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുരാതന വ്യാപാര ശൃംഖലയുടെ തെളിവുകള്‍ കണ്ടെത്തിതായി ഗവേഷകര്‍

ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നിന്നും കണ്ടെത്തിയത് കുരുമുളക്

Update: 2025-11-10 03:45 GMT

കൊയ്‌റോ: ഈജിപ്തിനേയും ഇന്ത്യയേയും മെഡിറ്ററേനിയന്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പുരാതന വ്യാപാര ശൃംഖലയുടെ തെളിവുകള്‍ കണ്ടെത്തിതായി ഗവേഷകര്‍. ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ കണ്ടെത്തിയ കുരുമുളക്, ഒരു ഇന്ത്യന്‍ തുറമുഖത്ത് കണ്ടെടുത്ത റോമന്‍ ഭരണികള്‍, ചെങ്കടല്‍ തീരത്തെ കോട്ടയില്‍ കണ്ടെത്തിയ ബുദ്ധന്റെ പ്രതിമ എന്നിവയെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുമായി ബന്ധപ്പെട്ട ഉയരുന്ന ചോദ്യം ആരാണ് ഈ ബന്ധം ഇല്ലാതാക്കിയത് ഇക്കാര്യങ്ങള്‍ എന്താ കൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത് എന്നാണ്.

റോമന്‍ ഭരണിക്കുള്ളില്‍ നിന്ന് ഒരു ചെറിയ കൊന്ത കണ്ടെത്തിയിരുന്നു. കൂടാതെ മമ്മി സൂക്ഷിച്ചിരുന്ന മുറിയില്‍ പഴയ കളിമണ്ണിന്റെയും കയറിന്റെയും ഗന്ധവും ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയ ഏതോ തുറമുഖം വഴിയായിരിക്കും ഇതെല്ലാം ഇവിടേക്ക് എത്തിയതായിരിക്കാം എന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ഈജിപ്തില്‍ നിന്നും ഇന്ത്യയിലേക്ക് നീളുന്ന പഴയ ഒരു ഭൂപടവും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ വാദങ്ങള്‍ക്കും കൃത്യമായ തെളിവുകള്‍ കൈശമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്.

ഇവ പലതും വളരെ വലുപ്പമുള്ള വസ്തുക്കളുമാണ്. ബെരെനിക്കെ എന്ന തുറമുഖത്ത്, ഒരു ഗേറ്റ്ഹൗസിന് സമീപം റോമന്‍ കാലഘട്ടത്തിലെ ഒരു ബുദ്ധ പ്രതിമ കണ്ടെടുത്തിരുന്നു. ഇന്ത്യയിലെ ഒരു തീരദേശ സ്ഥലമായ അരിക്കമേടില്‍ തദ്ദേശീയമായി നിര്‍മ്മിച്ച മണ്‍പാത്രങ്ങള്‍ക്കും ഗ്ലാസിനുമിടയില്‍ റോമന്‍ ഭരണികള്‍ കൂമ്പാരം കൂടി കിടക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ മമ്മിയില്‍ കണ്ടെത്തിയ കുരുമുളക് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ വ്യക്തമായ തെളിവായി മാറുന്നു.

ശരിക്കും കേരളവുമായി തന്നെ ഇതിനെ ബന്ധിപ്പിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിലെ നൈല്‍ നദിയില്‍ നിന്നും മലബാറിലേക്ക് നീളുന്ന ഒരു ശൃംഖലയായിട്ടാണ് പഠനം നടത്തുന്നവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മുസിരിസ് പാപ്പിറസ് എന്നറിയപ്പെടുന്ന ഒരു പഴയ രേഖയില്‍ ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കുരുമുളക്, ആനക്കൊമ്പ്, പട്ട് തുണിത്തരങ്ങള്‍, രത്നക്കല്ലുകള്‍ എന്നിവ വലിയ തോതില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്നിരുന്നു.

ബെരെനിക്കില്‍, പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ വസ്തുക്കളില്‍ ഇന്ത്യയില്‍ നിന്നുള്ള തേക്ക് പലകകള്‍, ഇറക്കുമതി ചെയ്ത ജാറുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അരിയുടെ അവശിഷ്ടങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ട്. അരിക്കമേടില്‍, റോമന്‍ ചുവന്ന ടേബിള്‍വെയറുകള്‍ കാണാന്‍ കഴിയും. ചെങ്കടല്‍ തുറമുഖത്തെ ഒരു മണ്‍പാത്ര ഷെഡിലെ തമിഴ്-ബ്രാഹ്‌മി ലിഖിതം ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെ സൂചിപ്പിക്കുന്നു. യൂറോപ്പിലെ പല മ്യൂസിയങ്ങളിലും ഇന്ത്യന്‍ ആനക്കൊമ്പുകളും കണ്ടെടുത്തിരുന്നു.

മുസിരിസ് പോലുള്ള ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് കപ്പലുകള്‍ ഈജിപ്തിലെ ചെങ്കടല്‍ തുറമുഖങ്ങളിലേക്ക് നിരന്തരമായി പുറപ്പെട്ടിരുന്നു എന്നും അവിടെ നിന്ന് ഒട്ടകത്തിന്റെ പുറത്താണ് ഈ സാധനങ്ങള്‍ അലക്സാണ്ട്രിയയിലേക്കും മറ്റും എത്തിച്ചിരുന്നത്.

Tags:    

Similar News