'വാട് ബ്രോ, ഇറ്റ്സ് വെരി റോങ്..'; നടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് കേസ്; വീട്ടിൽ പതിച്ച സമൻസ് വലിച്ചു കീറി പ്രകോപനം; അന്വേഷിക്കാനെത്തിയ പോലീസിനുനേരെ തോക്ക് ചൂണ്ടി ആക്രമണം; കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്; എൻടികെ നേതാവ് സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

Update: 2025-03-01 09:18 GMT

ചെന്നൈ: പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ നാം തമിഴർ കക്ഷി (എൻടികെ) നേതാവും നടനും സിനിമാ നിർമാതാവുമായ സീമാന്റെ സുരക്ഷാ ജീവനക്കാരൻ പിടിയിൽ. നീലങ്കരയിയിലുള്ള സീമാന്റെ വീട്ടിലാണ് സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയുമായി ബന്ധപ്പെട്ട് വലസരവക്കം പോലീസ് സ്റ്റേഷനിൽ സീമാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് പതിച്ചിരുന്നു. തുടർന്ന് സീമാന്റെ ഭാര്യയുടെ നിർദേശപ്രകാരം സഹായി സുബാകരനാണ് സമൻസ് കീറിക്കളഞ്ഞത്. ഇതറിഞ്ഞ് എത്തിയ നീലാങ്കര പോലീസും സുരക്ഷാ ജീവനക്കാരനും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തുടർന്ന് പോലീസിനുനേരെ തോക്ക് ചൂണ്ടിയ സുരക്ഷാ ജീവനക്കാരനായ അമൽ രാജ് ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തോക്ക് പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സുബാകരനും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിൽ ഇന്നലെ ഹാജരാകണമെന്ന് അറിയിച്ചിട്ടും സീമാൻ എത്താതിരുന്നതിനാലാണ് ഇന്ന് എത്തണമെന്ന് ആവശ്യപ്പെട്ട് വീടിന് മുന്നിൽ സമൻസ് പതിപ്പിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട് സീമാൻ ചെന്നൈയ്ക്ക് പുറത്താണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചത്. വഞ്ചന, ബലാംത്സംഗം, തമിഴ്നാട് സ്‌ത്രീപീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സീമാനെതിരെ കേസ് എടുത്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി സീമാൻ പീഡിപ്പിച്ചെന്നും നേതാവിന്റെ നിർദേശപ്രകാരം പലതവണ ഗർഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് 2011ലാണ് നടി വലസരവക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ 2012ൽ പരാതി പിൻവലിക്കാൻ നടി അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. പൊലീസ് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2020ൽ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2011ൽ നൽകിയ പരാതിയിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് 2023ൽ നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

എന്നാൽ പരാതി പിൻവലിക്കാൻ അനുമതി നൽകണമെന്ന് നടി പിന്നീട് കോടതിയോട് അഭ്യർത്ഥിച്ചു. പരാതി പിൻവലിച്ചതിനാൽ കേസ് റദ്ദാക്കണമെന്ന് സീമാനും ആവശ്യപ്പെട്ടു. എന്നാൽ പീഡനക്കേസ് ആയതിനാൽ പരാതി പിൻവലിച്ചാലും പൊലീസിന് അന്വേഷണം നടത്താമെന്ന് നിരീക്ഷിച്ച കോടതി മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് പോലീസിനോട് ഉത്തരവിട്ടിരിക്കുകയാണ്.

സീമാനുമായി അടുപ്പമുണ്ടായിരുന്ന നടി നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് വൽസരവാക്കം പോലീസ് സമൻസ് അയച്ചത്. പരാതി പിൻവലിക്കുന്നതായി നടി അറിയിച്ചാലും കേസ് അന്വേഷിക്കാനും തുടർനടപടിയെടുക്കാനും പോലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സീമാൻ നാലാഴ്ചത്തെ സംസ്ഥാന പര്യടനത്തിലാണെന്നും ഹാജരാകുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പോലീസിനോട് അഭ്യർഥിച്ചിരുന്നു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താൻ സ്ഥലത്തുണ്ടാവില്ലെന്നുംഅതിനുശേഷമേ പോലീസ് സ്റ്റേഷനിൽ എത്താൻ കഴിയൂ എന്നും സീമാൻ കൃഷ്ണഗിരിയിൽ വെച്ചു പറഞ്ഞു. കൃഷ്ണഗിരിയിലുള്ള തനിക്കെതിരേയുള്ള സമൻസ് എന്തിനാണ് നീലങ്കരയിലെ വീട്ടിൽ പതിച്ചതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് വിവാഹവാഗ്ദാനം നൽകിയ സീമാൻ വാക്കു പാലിക്കാതെ മറ്റൊരുവിവാഹം ചെയ്തുവെന്ന് ആരോപിച്ച് 2011-ലാണ് നടി ആദ്യം പരാതി നൽകിയത്. എന്നാൽ, പരാതിയുമായി അവർ മുന്നോട്ടുപോയില്ല. പത്ത് വർഷത്തിനു ശേഷം വൽസരവാക്കം പോലീസ് സ്‌റ്റേഷനിൽ വീണ്ടും പരാതി നൽകി. ഇതേപ്പറ്റി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയും ചെയ്തു.

എന്നാൽ, പരാതി പിൻവലിക്കുകയാണെന്ന് 2023-ൽ അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പോലീസ് സ്‌റ്റേഷനിൽ ഇക്കാര്യം എഴുതിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സീമാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

Tags:    

Similar News