മൃതദേഹം വെട്ടിനുറുക്കിയത് ശുചിമുറിയില്‍; കഷ്ണങ്ങളാക്കി ബോഡി കൊണ്ടു പോയ കാറില്‍ നിന്നും കിട്ടിയ 42 മുടിയിഴകളില്‍ ഒന്നില്‍ പോലും റൂട്ടുകളില്ലാത്തതു കൊണ്ട് ഡിഎന്‍എ പരിശോധന പൊളിഞ്ഞു; 'മൈക്രോ കോണ്‍ഡ്രിയല്‍' ഷെബിനെ കുടുക്കി; ഷാബാ ഷെരീഫിന് 'രാജന്റെ ഗതി' വന്നില്ല; 'മൂലക്കുരു' അതിമോഹ കൊല മുടിനാരില്‍ തെളിഞ്ഞ കഥ
മഞ്ചേരി: ഷാബ ഷെരീഫ് വധക്കേസില്‍ നിര്‍ണായകമായത് മുടിയുടെ ഡി.എന്‍.എ പരിശോധനാഫലം. പ്രതികളുടെ കാറില്‍നിന്ന് കണ്ടെത്തിയ മുടിനാരിന്റെ ഡിഎന്‍എ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് നിര്‍ണായക വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ ഷാബാ ഷെരീഫിനെ ചങ്ങലക്കിട്ട് ബന്ധിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയിരിന്നു. പൊലീസിന്റെ അന്വേഷണ മികവിലൂടെ ഈ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവെച്ച പെന്‍ഡ്രൈവ്, പ്രതികളുടെ ഫോണ്‍വിവരങ്ങള്‍, തെളിവ് നശിപ്പിക്കാനായി കണ്ടെത്തിയ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം കണ്ടെത്താനായി. അന്വഷണം പൂര്‍ത്തിയാക്കി 88-ാം നാള്‍ നിലമ്പൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളില്‍ ചുമത്തിയത്. 9 പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. 3,177 പേജുകളുള്ള കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചത്. എല്ലാത്തിനും നേതൃത്വം നല്‍കിയത് മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസും.
പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി പറഞ്ഞതിന് പിന്നില്‍ കേരളാ പോലീസിന്റെ അന്വേഷണ മികവാണ്. ഒന്നാംപ്രതി ഷൈബിന്‍ അഷറഫ്, (37) അയാളുടെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ആറാം പ്രതി മുക്കട്ട നടുത്തൊടിക നിഷാദ് (32) എന്നിവരാണ് കുറ്റക്കാര്‍. കേസില്‍ 9 പേരെ വെറുതെ വിട്ടു. കേസിലെ 7-ാം പ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിരുന്നു. ഇതും നിര്‍ണ്ണായകമായി. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. മൃതദേഹമോ മുതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതിരിന്ന കേസില്‍ ഡിഎന്‍എ ഉള്‍പ്പെടെയുള ശാസ്ത്രീയ തെളിവുകളാണ് ബലമായത്. പ്രതികളില്‍ ആരോപിച്ച കൊല കുറ്റം തെളിയിക്കാനായില്ല. അപ്പോഴും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ തെളിഞ്ഞു. വീട്ടില്‍ കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിച്ചത് മൂലക്കുരു ചികില്‍സയ്ക്ക് വേണ്ടിയുള്ള ഒറ്റമൂലി അറിയാനായിരുന്നു. ആ ഉപദ്രവത്തിനിടെ മരിച്ചു. അല്ലാത്ത കൊല്ലണമെന്ന ഉദ്ദേശം മര്‍ദ്ദനത്തിനും പീഡനത്തിനും ഇല്ലെന്നാണ് കോടതി നിരീക്ഷണം. കേസില്‍ ശനിയാഴ്ച വിധി പറയും. ജീവപര്യന്തം തടവ് പ്രതികള്‍ക്ക് കിട്ടാന്‍ സാധ്യത ഏറെയാണ്.
മൃതദേഹമോ ശരീരഭാഗങ്ങളോ ലഭിക്കാത്ത കേസ് തെളിയിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ മൂന്നു പ്രതികളുടെ പങ്ക് തെളിയിക്കാന്‍ സാധിച്ചത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറില്‍ തള്ളിയതും കൃത്യം ഒന്നര വര്‍ഷങ്ങള്‍ക്കുശേഷം മാത്രം പുറത്തുവന്നതും അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടതിനാല്‍ ഡിജിറ്റല്‍ തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിന് സാധിക്കുന്ന തരത്തിലായിരുന്നില്ല. ഷാബ ഷെരീഫ് കൊല്ലപ്പെടുന്നതിന്റെ ഒന്നര മാസം മുമ്പ്, കേസില്‍ മാപ്പുസാക്ഷിയായ വയനാട് സ്വദേശി തങ്ങളകത്ത് നൗഷാദാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി. നൗഷാദ് അടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളാണ് ഈ കേസില്‍ നിര്‍ണ്ണായകമായതി. മൃതദേഹം ഇല്ലാത്ത കേസില്‍ കൊലപാതകം സ്ഥിരീകരിക്കാന്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ അന്വേഷണ സംഘം നീങ്ങി. രാജന്‍ തിരോധാക്കേസ് ഒരിക്കലും കൊലക്കേസ് ആകാത്തത് മരണം സ്ഥിരീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ്. 1977ലെ രാജന്റെ തിരോധാനം കൊലപാതകമെന്ന് എല്ലാ അര്‍ത്ഥത്തിലും ഉറച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളിയായി. കോയമ്പത്തൂര്‍ കോടതി വിധിയിലും ഇത് പ്രതിഫലിച്ചു. അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടിയ ഷാബാ ഷെരീഫ് കേസ് പോലീസിന് വെല്ലുവളിയുടേതായിരുന്നു.
ഷാബ ഷെരീഫിന്റേതെന്ന് സംശയിക്കുന്ന 42 മുടിയിഴകള്‍ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന മറ്റൊരു തെളിവ്. മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയില്‍നിന്നും കഷണങ്ങളാക്കി കൊണ്ടുപോയ ഷൈബിന്റെ കാറില്‍നിന്നുമാണ് മുടികള്‍ ലഭിച്ചത്. ആദ്യം 42 മുടികളും തൃശൂരിലെ ഫോറന്‍സിക് ലാബിലേക്ക് ഡി.എന്‍.എ പരിശോധനക്ക് അയച്ചു. എന്നാല്‍, ഇതില്‍ ഒരു മുടിയില്‍പോലും റൂട്ടുകള്‍ (താഴ്ഭാഗം) ഉണ്ടായിരുന്നില്ല. ഇതോടെ ഡിഎന്‍എ പരിശോധന വെല്ലുവിളിയായി. മറ്റ് മാര്‍ഗ്ഗങ്ങള്‍ സുജിത് ദാസും സംഘവും തേടി. റൂട്ടുകളിലാണ് ഇതിന്റെ സെല്ല് ഉണ്ടാവുക. ഈ സെല്ലിലെ ന്യൂക്ലിയസില്‍നിന്ന് വേണം ഡി.എന്‍.എ കണ്ടെത്താന്‍. റൂട്ടില്ലാത്തതിനാല്‍ ഈ പരിശോധന പ്രായോഗികമല്ലെന്ന് വ്യക്തമായി. ഇതോടെയാണ് മൈക്രോ കോണ്‍ഡ്രിയല്‍ ഡി.എന്‍.എ പരിശോധനക്ക് മുടി വിധേയമാക്കിയത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലാബിലായിരുന്നു മൈക്രോ കോണ്‍ഡ്രിയല്‍ പരിശോധന.
റൂട്ടില്ലെങ്കിലും മാതാവിന്റെ ബന്ധത്തിലൂടെയുള്ള ഡി.എന്‍.എ കണ്ടെത്താനുള്ള പരിശോധനാമാര്‍ഗമാണിത്. ഈ പരിശോധനക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വന്നു. ഈ പരിശോധനാഫലമാണ് ഷാബ ഷെരീഫിന്റെ ബന്ധുത്വത്തിലേക്ക് എത്തിച്ചതും കേസില്‍ നിര്‍ണായക തെളിവായി മാറിയതും. അതായത് ഷൈബിന്‍ അഷ്‌റഫും സംഘവും തട്ടിക്കൊണ്ടു പോയതും വീട്ടില്‍ താമസിപ്പിച്ചതും ഷാബാ ഷെരീഫിനെയാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞു. 2020 ഏപ്രില്‍ 23ന് വീട്ടില്‍ കയറി ഒരു സംഘം തന്നെ മര്‍ദിച്ചതായി ഷൈബിന്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് കൊലപാതക കേസിലേക്ക് അന്വേഷണം എത്തിച്ചത്. ഷൈബിനെ അക്രമിച്ചകേസിലെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഷൈബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത് നിലമ്പൂര്‍ പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതോടെ ഷാബാ ഷരീഫ് കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. സംഭവത്തിലുള്‍പ്പെട്ട നൗഷാദ് ഷാബാ ഷരീഫിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പൊലീസിന് കൈമാറുകയും ചെയ്തു.
മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ് നവീകരിച്ച ശുചിമുറിയില്‍നിന്ന് നീക്കംചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍നിന്നുമായി ലഭിച്ച രക്തക്കറയും പൊലീസ് ശേഖരിച്ചിരുന്നു. തെളിവ് ശേഖരിക്കാന്‍ അന്വേഷണസംഘം വീട്ടിലെത്തിയപ്പോള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശുചിമുറി രൂപമാറ്റം വരുത്തിയിരുന്നു. കുളിമുറിയുടെ ടൈല്‍സ് മാറ്റി പുതിയത് സ്ഥാപിച്ചു. വീട്ടിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിലും മാറ്റം വരുത്തി. ഇത് തെളിവ് ശേഖരിക്കാന്‍ തടസ്സമായി. ശാസ്ത്രീയ തെളിവെടുപ്പ് സംഘം ശുചിമുറിയില്‍നിന്ന് മലിനജലം പുറത്തേക്ക് പോകുന്ന പൈപ്പ് മുറിച്ചെടുത്താണ് തെളിവ് ശേഖരിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ഓഗസ്തിലാണ് കേസിനാസ്പദമായ കൃത്യം നടക്കുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു.
എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ഷാബാസ് കൂട്ടാക്കിയില്ല. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ചങ്ങലയില്‍ ബന്ധിച്ച് പുറംലോകമറിയാതെ പീഡിപ്പിച്ചു. കൊടിയ മര്‍ദനത്തിനൊടുവില്‍ 2020 ഒക്ടോബറിലാണ് ഷാബാസ് കൊല്ലപ്പെടുന്നത്. തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി. കാറില്‍ കയറ്റി ചാലിയാര്‍ പുഴയി എടവണ്ണ ഭാ?ഗത്തെ പാലത്തിന് സമീപത്തായി എറിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതും കോടതി അംഗീകരിച്ചു.