'ട്രെയിൻ എത്തിയത് അതിവേഗത്തിൽ';'സിഗ്നൽ വന്നത് പാളത്തിൻ്റെ നടുവിൽ വെച്ച്'; 'ഓടാൻ കൂടി സാധിച്ചില്ല';'ബാക്കിയുള്ളവർ സേഫ്റ്റി പോയിൻ്റിൻ കയറി നിന്നു'; ദുരന്തത്തിന്റെ നടുക്കം പറഞ്ഞ് രക്ഷപ്പെട്ട ശക്തിവേല്‍; കണ്ണീരോർമയായി ഷൊർണൂർ ട്രെയിൻ അപകടം...!
പാലക്കാട്: ഇന്നലെ വൈകിട്ടാണ് കേരളത്തെ തന്നെ നടുക്കി ട്രെയിൻ അപകടം ഉണ്ടായത്. പാലക്കാട് ഷൊർണൂരിലാണ് ട്രെയിൻ അപകടം നടന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി ട്രാക്കിൽ എത്തിയ നാല് തൊഴിലാളികളെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായി തൊഴിലാളികൾ ട്രെയിൻ അപകടത്തിൽ മരിക്കുന്നത്.
തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുന്നത്. സംഘത്തിൽ പത്ത് പേരാണ് ശുചീകരണ പ്രവർത്തനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നപ്പോൾ ബാക്കി ആറ് പേരും ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതിൽ കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സ് സംഘം പുഴയിൽ പരിശോധന തുടങ്ങി. സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തി വരുകയാണ്.
ഇപ്പോഴിതാ ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ശക്തിവേൽ എന്നയാൾ. അദ്ദേഹത്തിന്റെ വാക്കുകൾ, 'ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേല്‍ വ്യക്തമാക്കി. പാളത്തിൻ്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്നൽ വന്നത്.
അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തി കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് നാല് പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിൻ്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിൻ്റിൻ കയറി നിന്നുവെന്നും ശക്തിവേല്‍ വെളിപ്പെടുത്തുന്നു.
അതേസമയം, ദുരന്തത്തിൽ തമിഴ്നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണനെയാണ് കാണാതായത്. ട്രെയിൻ തട്ടി ഭാരതപ്പുഴയിൽ വീണെന്ന് സംശയിക്കുന്ന ലക്ഷ്മണനായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
പക്ഷെ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസ് എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. സംഭവത്തിൽ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇതിനിടെ, അപകടത്തിൽ പ്രതിഷേധിച്ച് റെയിൽവേയ്ക്കെതിരെ റെയിൽവേ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ രംഗത്ത് എത്തുകയും ചെയ്തു. റെയിൽവേയ്ക്ക് സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ആരോപണം ഉയർത്തുന്നു. ശുചീകരണതൊഴിലാളികൾക്കൊപ്പം സൂപ്പർവൈസർമാർ ഇല്ലാത്ത കാര്യം സത്യമാണ്.
മുൻപരിചയം ഇല്ലാത്ത തൊഴിലാളികളെ ട്രാക്കിൽ ഒറ്റയ്ക്കു വിടുകയും. തൊഴിലാളികളുടെ സുരക്ഷയും അധികൃതർ ശ്രദ്ധിച്ചില്ല. റെയിൽവേയ്ക്കെതിരെയും കേസ് എടുക്കണമെന്നും റെയിൽവേ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർജി പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചു.