സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ തോളെല്ല് ഒടിച്ചിട്ടുണ്ട്; കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ല; എന്നോട് ചെയ്തത് കണക്കിലെടുക്കുമ്പോള്‍, ബിഷ്ണോയി എത്രയോ നല്ലവനാണ്; സല്ലുവിനെതിരെ വെളിപ്പെടുത്തലുമായി മുന്‍കാമുകി സോമി അലി

സല്ലുവിനെതിരെ വെളിപ്പെടുത്തലുമായി മുന്‍കാമുകി സോമി അലി

Update: 2024-11-02 10:02 GMT

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജീവല്‍ഭയത്തിലാണ് ഇപ്പോള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. കാരണം ലോറന്‍സ് ബിഷ്‌ണോയി സംഘം അദ്ദേഹത്തിന് പിന്നാലെയുണ്ട്. ഇതോടെ സുരക്ഷ അടക്കം കൂട്ടി കൊണ്ടാണ് സല്‍മാന്റെ സഞ്ചാരം. ഇപ്പോഴിതാ സല്‍മാന്‍ ഖാന് പുതിയ തലവേദനയായി പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കയാണ്. മുന്‍ കാമുകി സോമി അലി വെളിപ്പെടുത്തിയത് സല്‍മാന്റെ പരുഷമായ പെരുമാറ്റത്തെ കുറിച്ചാണ്.

1990കളില്‍ സല്‍മാനുമായി ബന്ധത്തിലായിരുന്ന കാലത്തെക്കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ സോമി അലി വെളിപ്പെടുത്തുന്നത്. അക്കാലത്ത് ബോളിവുഡിലെ പല സ്വപ്‌ന സുന്ദരികളുടെയും പ്രണയ നായകനായിരുന്നു സല്‍മാന്‍. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സോമി അലി 90കളില്‍ ബോളിവുഡില്‍ സജീവമായിരുന്നു. ഏകദേശം എട്ട് വര്‍ഷം സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഐശ്വര്യ റായിയുമായി ബന്ധം തുടങ്ങിയതോടെ 1999-ല്‍ നടി ഇന്ത്യ വിടുകയായിരുന്നു.

സല്‍മാന്‍ തന്റെ കാമുകിമാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് വെളിപ്പെടുത്തുകയാമാണ് സോമി. ഇതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. സല്‍മാന്‍ തന്നോട് പെരുമാറിയ അത്ര മോശമായ രീതിയില്‍ മറ്റാരോടും പെരുമാറിയിട്ടില്ലെന്ന് സോമി പറയുന്നു. സംഗീത ബിജിലാനിയും കത്രീന കൈഫുമൊന്നും ഞാന്‍ നേരിട്ട അത്ര പീഡനങ്ങള്‍ സല്‍മാനില്‍നിന്ന് സഹിച്ചിട്ടില്ല. ഐശ്വര്യയും കുറേ പീഡനം അനുഭവിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളെല്ലിന് പൊട്ടലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.- സോമി വെളിപ്പെടുത്തി.

്അതേസമയം കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ലെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. സല്‍മാന്‍ എന്നോട് ചെയ്തത് കണക്കിലെടുക്കുമ്പോള്‍, ലോറന്‍സ് ബിഷ്ണോയി എത്രയോ നല്ലവനാണ്. ഒരിക്കല്‍ സല്‍മാന്‍ എന്നെ മര്‍ദിക്കുമ്പോള്‍ തല്ലരുതെന്ന് പറഞ്ഞ് വീട്ടുകാര്‍ വാതിലില്‍ മുട്ടി. നടി തബു ഒരിക്കല്‍ എന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്. എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. വളരെക്കാലം ഞാന്‍ കിടപ്പിലായിരുന്നു -സോമി അലി വിവരിച്ചു.

അധോലോക തലവന്‍മാരെക്കുറിച്ചോ അവരുടെ സിനിമാ മേഖലയിലുള്ള ബന്ധത്തെക്കുറിച്ചോ സല്‍മാനുമായി ബന്ധമുള്ള കാലത്ത് എന്തെങ്കിലും ചര്‍ച്ചക്ക് സാക്ഷിയായിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഒന്നിലധികം സംഭാഷണങ്ങള്‍ കേട്ടിട്ടുണ്ടെന്നും പക്ഷേ ആരും ദാവൂദ് ഇബ്രീഹീമിന്റെയോ ഛോട്ടാ ഷക്കീലിന്റെയോ പേരെടുത്ത് ആരും സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നുമായിരുന്നു മറുപടി.

സല്‍മാനൊപ്പം അദ്ദേഹത്തിന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ ബെഡ്‌റൂമിലെ ലാന്‍ഡ്ലൈനില്‍ ഒരു ഫോണ്‍ വന്നു, സോമി അലിയെ ഞങ്ങള്‍ തട്ടിക്കൊണ്ടുപോകുമെന്ന് സല്‍മാനോട് പറയൂ എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഇക്കാര്യം പറഞ്ഞപ്പോള്‍ സല്‍മാന്‍ പരിഭ്രാന്തനായി. ഇത് ഞാന്‍ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ, എങ്ങനെ കൈകാര്യം ചെയ്തു എന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും സോമി പറയുന്നു.

സല്‍മാനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പുസ്തകം എഴുതുകയാണെന്നും അതില്‍ എല്ലാം വിശദമായി വിവരിക്കുമെന്നും സോമി അലി അറിയിച്ചു. ഗാര്‍ഹിക പീഡനത്തിനും മനുഷ്യക്കടത്തിനും ഇരയായവരെ സഹായിക്കുന്നതിനായി നോ മോര്‍ ടിയര്‍ എന്ന എന്‍.ജി.ഒ നടത്തുകയാണ് നടി ഇപ്പോള്‍.

Tags:    

Similar News