മെസ്സി വരും ട്ടാ ! ഫുട്‌ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

മെസ്സി വരും ട്ടാ !

Update: 2025-06-06 18:22 GMT

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസ്സി വരും ട്ടാ ! എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും സ്റ്റേഡിയം ഒരുക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.


Full View

കേരളത്തിലേക്കു വരാന്‍ ഏകദേശം 15 ദശലക്ഷം ഡോളര്‍ (ഏകദേശം 128 കോടി രൂപ) ആണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനു നല്‍കേണ്ടി വരുക. ഇതില്‍ 9 ദശലക്ഷം ഡോളര്‍ (ഏകദേശം 77 കോടി രൂപ) അഡ്വാന്‍സായി നല്‍കണം. ഇത് അടയ്ക്കേണ്ട കാലാവധി കഴിഞ്ഞതോടെയാണ് അര്‍ജന്റീന ടീം എത്തില്ലെന്ന റിപ്പോര്‍ട്ടു വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ആണ് കരാര്‍ ആയത്. മൂന്നു മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാന്‍സ് തുക അടയ്ക്കേണ്ട കാലാവധി. കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും തുകയടയ്ക്കാന്‍ വൈകിയാല്‍ പെനല്‍റ്റി നല്‍കി പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തുമെന്നും അതിനു ശേഷം സംയുക്തമായി മത്സരം പ്രഖ്യാപിക്കുമെന്നുമാണ് ഏപ്രിലില്‍ 24ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചത്. അതിനുപിന്നാലെയാണ് കരാര്‍ ലംഘനത്തിന്റെ വിവരം പുറത്തവരുന്നത്. കരാര്‍ ലംഘനത്തിന്റെ പേരില്‍ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടിസ് അയച്ചിരുന്നു. കരാര്‍ അനുസരിച്ചുള്ള തുക മുന്‍കൂറായി നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം അനിശ്ചിതത്വത്തിലായതോടെ ഏപ്രിലില്‍ 2 തവണയായാണ് കായിക വകുപ്പ് നോട്ടിസ് നല്‍കിയത്.

അതേസമയം മെസ്സിയുടെ കേരള സന്ദര്‍ശനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. മലപ്പുറംകാരുടെ ഫുട്‌ബോള്‍ ഭ്രാന്ത് തന്നെ കാരണം. ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന പരിഹാസവും ഉണ്ട്.

ചില കമന്റുകള്‍ ഇങ്ങനെ:

നിലമ്പുര്‍ ഇലക്ഷന്‍ കഴിയുന്നത് വരെ മെസ്സി വരും പിന്നെ വരില്ല പിന്നെ പഞ്ചായത്ത് ഇലക്ഷന്‍ അടുക്കുമ്പോള്‍ വരും അത് കഴിഞ്ഞാല്‍ വരില്ല പിന്നെ നിയമസഭ ഇലക്ഷന്‍ വീണ്ടും വരും അത് കഴിഞ്ഞാല്‍ പിന്നെ വരില്ല ഇങ്ങനെ എത്ര വരവ് വരും മെസ്സി കേരളത്തില്‍

ലീഗുകാര്‍ ഇപ്പൊ സമരം തുടങ്ങും മെസ്സി ഈ സമയത്ത് എന്തിനാണ് വരുന്നത് എന്നും ചോദിച്ച് ??

മെസ്സി വരാത്തതിന് ഒരു സര്‍ക്കാരിന് എതിരെ സമരം ചെയ്ത ലോകത്തെ ആദ്യത്തെ പാര്‍ടിയാണ് താനൂര്‍ ലീഗ്

അടിപൊളി,

ഉറപ്പിച്ചോ, കാരണം ഞങ്ങള്‍ ലീഗുകാര്‍ കുടുങ്ങിയിരിക്കുകയാണ്. ആദ്യം ഞങ്ങള്‍ ധൂര്‍ത്ത് എന്ന് പറഞ്ഞു സമരം ചെയ്തു, ആ പണം എടുത്ത് ഏതെങ്കിലും പാവങ്ങള്‍ക്ക് കൊടുക്കണം എനും പറഞ്ഞു. പിന്നീട് ചില മാപ്രകല്‍ വരില്ല എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാറിന്റെ വഞ്ചനയായി ഞങ്ങള്‍ അത് ആഘോഷിച്ചു. ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി വി അബ്ദുറഹ്‌മാന്‍ പറ്റുന്ന പണി എടുത്താല്‍ മതി എന്നും പറഞ്ഞു.

Q അടുത്ത സമരപരിപാടി ഞങ്ങള്‍ ആലോചിക്കട്ടെ

Tags:    

Similar News