മഴയും മഞ്ഞും തണുപ്പും വാരിവിതറി ബെര്‍ട്ട് കൊടുങ്കാറ്റ് ആഞ്ഞടിച്ചു; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു; ഹീത്രൂവില്‍ നിന്ന് മാത്രം റദ്ദാക്കിയത് 200 ല്‍ ഏറെ വിമാനങ്ങള്‍; ട്രെയിന്‍ - ബസ്സ് ഗതാഗതം താറുമാറായി; അനേകം വീടുകളില്‍; വൈദ്യുതി നിലച്ചു; ബര്‍ട്ടിന്റെ താണ്ഡവത്തില്‍ പെട്ട് ബ്രിട്ടന്
ബര്‍ട്ടിന്റെ താണ്ഡവത്തില്‍ പെട്ട് ബ്രിട്ടന്
ലണ്ടന്‍: ബെര്‍ട്ട് കൊടുങ്കാറ്റ് ബ്രിട്ടനില്‍ താണ്ഡവമാരംഭിച്ചതോടെ ആയിരക്കണക്കിന് വിമാന സര്‍വ്വീസുകളാണ് റദ്ദ് ചെയ്തത്. കനത്ത മഴയും ശക്തമായ കൊടുങ്കാറ്റും സൃഷ്ടിച്ച അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ പലതും അടച്ചു പൂട്ടേണ്ടതായും ട്രെയിനുകള്‍ പലതും റദ്ദ് ചെയ്യേണ്ടതായും വന്നു. ട്രാവല്‍ ഡാറ്റ സൈറ്റ് ആയ ഫ്ലൈറ്റ് അവയറിന്റെ കണക്കുകള്‍ പ്രകാരം ഹീത്രൂവില്‍ നിന്ന് മാത്രം 200 ല്‍ ഏറെ വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടത്. അതിനിടയില്‍, ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്ന ഗ്രെയ്റ്റര്‍ ആംഗ്ലിയ ഇന്നലെ ഉച്ചക്ക് ശേഷം 52 സര്‍വ്വീസുകളാണ് റദ്ദ് ചെയ്തത്. കടപുഴകി വീണ മരങ്ങള്‍ ഓവര്‍ഹെഡ് ഇലക്ട്രിക് വയറുകള്‍ക്ക് കേടുപാടുകല്‍ വരുത്തിയതിനാലാണിത്.
പവര്‍കട്ട് പ്രശ്നങ്ങള്‍ തീര്‍ത്തതോടെ ലണ്ടന്‍ യൂസ്റ്റണിലേക്കുള്ള പ്രവേശനവും ഇന്നലെ പരിമിതപ്പെടുത്തി. ലൈറ്റുകളെയും കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ബോര്ഡുകളെയുമായിരുന്നു വൈദ്യുതി വിതരണത്തിലെ തടസ്സം പ്രധനമായും ബാധിച്ചത്. ഏകദേശം 30 മിനിറ്റ് നേരത്തേക്കാണ് സ്റ്റേഷനിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത്. ഇതോടെ കടുത്ത തണുപ്പില്‍ വിറച്ച് നിരവധി യാത്രക്കാര്‍ക്ക് സ്റ്റേഷന് വെളിയില്‍ കാത്തു നില്‍ക്കേണ്ടതായി വന്നു. വൈകിട്ട് 6.40 ന് ശേഷം മാത്രമായിരുന്നു യാത്രക്കാരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചത്.
അതിനിടയില്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ തെക്കന്‍ വെയ്ല്‍സില്‍ ഒരു 75 കാരന് ഒഴുക്കില്‍ പെട്ട് മരണമടഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച കോണ്‍വി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ബ്രിയാന്‍ പെറി എന്ന 75 കാരനെ കാണാതായിരുന്നു. ഇന്നലെയായിരുന്നു ഇയാളുടെ മൃതദേഹം കണ്ടു കിട്ടിയത്. ഇതോടെ ബെര്‍ട്ട് കൊടുങ്കാറ്റിന്റെ നാലാമത്തെ ഇരയായി ഇയാള്‍ മാറി. നേരത്തെ, കാരും മഞ്ഞും മൂലമുണ്ടായ വിവിധ അപകടങ്ങലീല് മൂന്ന് പേരുടെ ജീവന് പൊലിഞ്ഞിരുന്നു. ഇന്നലത്തെ അതി തീവ്ര കാലാവ്സ്ഥയില് ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
ഡെവണില്‍, സിഡ് നദിയില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ടതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ തിരച്ചില്‍ നടക്കുകയാണിപ്പോള്‍. ഞായറാഴ്ച്ചയിലെ പേമാരിയും ശക്തമായ കാറ്റും കാരണം ലണ്ടനിലെ ഒന്‍പത് സൈറ്റുകളൂം അടയ്ക്കുവാന്‍ റോയല്‍ പാര്‍ക്ക്സും നിര്‍ബന്ധിതമായി. കെന്‍സിംഗ്ടണ്‍ പാര്‍ക്ക്സ്, പ്രൈം റോസ് ഹില്‍, ഹൈഡ് പാര്‍ക്ക് എന്നിവ ഉള്‍പ്പടെയാണിത്. ഹൈഡ് പാര്‍ക്കില്‍ ഇപ്പോള്‍ വിന്റര്‍ വണ്ടലാന്ഡ് ഈവന്റുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം ഈ ക്രിസ്ത്മസ് ആഘോഷ പരിപാടികള്‍ നിര്‍ത്തി വയ്ക്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പലരുടെയും യാത്രാ പരിപാടികളും റദ്ദാക്കേണ്ടി വന്നു. വെള്ളപ്പൊക്കം മൂലം പാഡിംഗ്ടണിനും കോണ്വെല്ലിനും ഇടയിലുള്ള ട്രെയിനുകള്‍ പലതും റദ്ദാക്കിയപ്പോള്‍, മറ്റ് ലൈനുകളിലും യാത്രയ്ക്ക് കാര്യമായ കാലതാമസം നേരിട്ടു. വെള്ളത്തിനടിയിലായ കാറുകളുടെയും, കടപുഴകി വീണ മരങ്ങളുടെയുമൊക്കെ ദൃശ്യങ്ങള്‍ ബെര്‍ട്ടിന്റെ താണ്ഡവ നൃത്തത്തിന്റെ ഭീകരത വെളിപ്പെടുത്താനായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 200 ല്‍ അധികം മുന്നറിയിപ്പുകളാണ് ഇംഗ്ലണ്ടിലും, വെയ്ല്‍സിലും സ്കോട്ട്ലാന്‍ഡിലുമായി നില്‍ക്കുന്നത്.