'കടക്ക് പുറത്ത് പണ്ടല്ലേ സാറേ, ഇപ്പോ കേറി വാടാ മക്കളേ!' പിണറായിയെക്കൊണ്ട് 'മാസ്' ഡയലോഗ് പറയിച്ച് സുജിത്ത് ഭക്തന്‍; വീഡിയോ ലീക്കായതല്ല, മുഖത്തുനോക്കി ചോദിച്ചതെന്ന് വെളിപ്പെടുത്തല്‍; 'കാരണഭൂതന്‍' 'ജൂനിയര്‍ മാന്‍ഡ്രേക്ക് 'വിളി കേട്ടിട്ടും ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി! പുകയുന്ന വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ

പിണറായിയെക്കൊണ്ട് 'മാസ്' ഡയലോഗ് പറയിച്ച് സുജിത്ത് ഭക്തന്‍; വീഡിയോ ലീക്കായതല്ല, മുഖത്തുനോക്കി ചോദിച്ചതെന്ന് വെളിപ്പെടുത്തല്‍

Update: 2026-03-31 16:14 GMT

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുന്ന ആ വീഡിയോ ക്ലിപ്പിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രമുഖ വ്‌ലോഗര്‍ സുജിത്ത് ഭക്തന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ 'കേറി വാടാ മക്കളേ' എന്ന് പറയുന്ന ദൃശ്യങ്ങള്‍ ആരോ രഹസ്യമായി ചോര്‍ത്തിയതാണെന്ന പ്രചാരണങ്ങള്‍ക്കിടെയാണ്, സംഗതി തന്റെ ചാനലിലെ വീഡിയോയുടെ ഭാഗം തന്നെയാണെന്ന് വ്യക്തമാക്കി സുജിത്ത് രംഗത്തെത്തിയത്.

മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിച്ചത് തന്നെ!

തന്റെ പോഡ്കാസ്റ്റിന്റെ അവസാനം ഒരു റീല്‍ ചെയ്യാന്‍ വേണ്ടി മുഖ്യമന്ത്രിയെക്കൊണ്ട് താന്‍ തന്നെ ആ ഡയലോഗ് പറയിപ്പിച്ചതാണെന്ന് സുജിത്ത് വ്യക്തമാക്കുന്നു. 'കടക്ക് പുറത്ത്' എന്ന പേടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും, ഇപ്പോള്‍ ഗോഡ്ഫാദര്‍ സിനിമയിലെപ്പോലെ 'കേറി വാടാ മക്കളേ' എന്നാണ് പറയാനുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇപ്പോള്‍ വൈറലാണ്. മുഖ്യമന്ത്രി തന്നോട് അത്രയധികം കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ഇത്തരം ഒരു തമാശയ്ക്ക് അദ്ദേഹം സഹകരിച്ചതെന്ന് സുജിത്ത് വിശ്വസിക്കുന്നു.

മുഖത്ത് നോക്കി 'ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന് വിളിച്ചു!

മറ്റാര്‍ക്കും സാധിക്കാത്ത ധൈര്യം താന്‍ കാണിച്ചുവെന്നാണ് സുജിത്തിന്റെ അവകാശവാദം. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ വിളിക്കുന്ന 'ജൂനിയര്‍ മാന്‍ഡ്രേക്ക്', 'കാരണഭൂതന്‍' തുടങ്ങിയ പേരുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ ചോദിക്കാന്‍ തനിക്ക് സാധിച്ചു. ആ ഒരു ആത്മബന്ധം അഭിമുഖത്തിലുടനീളം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതൊരു പിആര്‍ വര്‍ക്ക് ആണെന്ന് ആരോപിക്കുന്നവര്‍ക്ക് സുജിത്ത് കൃത്യമായ മറുപടി നല്‍കുന്നുണ്ട്.

'എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖരുമായും ഞാന്‍ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പിണറായി വിജയന്‍ മാത്രമല്ല, വി.ഡി. സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്. എന്റെ ചാനലില്‍ ഞാന്‍ തന്നെ അപ്ലോഡ് ചെയ്ത വീഡിയോയുടെ ക്ലിപ്പാണ് ലീക്ക് ആയി എന്ന രീതിയില്‍ തെറ്റായി പ്രചരിക്കുന്നത്.'

എന്തായാലും, മുഖ്യമന്ത്രിയുടെ ഈ 'മാസ് ഡയലോഗ്' വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

സുജിത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് ഞാന്‍ എന്റെ ചാനലില്‍ തന്നെ ഇട്ട വിഡിയോയില്‍ നിന്നും ഉള്ള ഭാഗം മാത്രമാണ്. ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഞാന്‍ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ Podcast ല്‍ ഞാന്‍ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടുനോക്കുക. എന്റെ Podcast ല്‍ അദ്ദേഹം എന്നോട് അത്രയധികം Comfortable ആയതുകൊണ്ട് മാത്രമാണ് ഒരു റീല്‍ ഒക്കെ ചെയ്യാന്‍ സഹകരിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. ???? പലര്‍ക്കും സാധിക്കാത്ത ഒരു കാര്യം എന്നെകൊണ്ട് ചെയ്യാന്‍ സാധിച്ചു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. PR വര്‍ക്ക് എന്ന് പറയുന്നവരോട് ഒരു വാക്ക് : എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള ആളുകളുടെ ഒപ്പം ഞാന്‍ Podcast ചെയ്തിട്ടുണ്ട്. അതില്‍ പിണറായി വിജയന്‍ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്. ?? എന്റെ ചാനലില്‍ ഞാന്‍ ഇട്ട വീഡി

പോഡ്കാസ്റ്റിലെ പ്രസക്ത ഭാഗം ഇങ്ങനെ:

സുജിത് ഭക്തന്‍: സാര്‍ ഒരു റിക്വസ്റ്റ്. ഒരു ചെറിയൊരു ഡയലോഗ് പറയാം, ഒരു റീല്‍ എടുക്കാന്‍ വേണ്ടി. വൈറല്‍ ആകും. ഇത്രയേ ഉള്ളൂ... ഞാന്‍ പറയും എനിക്കൊരു പോഡ്കാസ്റ്റ് എടുക്കണം എന്ന് ആഗ്രഹമുണ്ട്, ഞാന്‍ അത് ചോദിച്ചു കഴിഞ്ഞാല്‍ എന്നോട് 'കടക്ക് പുറത്ത്' എന്ന് പറയുമോ എന്ന് ചോദിക്കും. എന്നിട്ട് സാര്‍ പറയുക, 'കടക്ക് പുറത്തൊക്കെ പണ്ടല്ലേ, ഇപ്പോ കേറിവാടാ മക്കളാണ്, നീ വാ നമുക്ക് ചെയ്യാം' എന്ന് പറഞ്ഞാല്‍ മതി. ഇത്രയും മതി. സിമ്പിള്‍... പറയാന്‍ പറ്റുമോ? വൈറല്‍ ആകും. ഇവിടെ ഇരുന്ന് പറഞ്ഞാല്‍ മതി.

പിണറായി വിജയന്‍: ഒറ്റയടിക്കല്ല.

സുജിത് ഭക്തന്‍: ഒറ്റയടിക്കല്ല... 'കടക്ക് പുറത്തൊക്കെ പണ്ടല്ലേ, നീ കേറി വാടാ... അല്ല ഇപ്പോ കേറി വാടാ മക്കളേ ആണ്, നമുക്ക് ചെയ്യാം' എന്ന് പറഞ്ഞാല്‍ മതി. പറയാമോ?

പിണറായി വിജയന്‍: പറയാം.

സുജിത് ഭക്തന്‍: ഓക്കെ. ശരി സാര്‍. നമസ്‌കാരം, ഞാന്‍ സുജിത് ഭക്തന്‍. എനിക്ക് 'ചാറ്റ് വിത്ത് ഭക്തന്‍' എന്ന് പറയുന്ന ഒരു പോഡ്കാസ്റ്റ് ഉണ്ട്. എനിക്ക് താങ്കളുമായിട്ട് ഒരു പോഡ്കാസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ ഒരു പേടിയുണ്ട്, 'കടക്ക് പുറത്ത്' എന്ന് പറയുമോ എന്നുള്ളതാണ് എന്റെ പേടി.

പിണറായി വിജയന്‍: ആ പേടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. എനിക്ക് പറയാനുള്ളത് 'ഗോഡ്ഫാദറി'ല്‍ ആ ഗോഡ്ഫാദര്‍ പറഞ്ഞ കാര്യമാണ്... 'കേറി വാടാ മക്കളേ...' എന്ന്!

സുജിത് ഭക്തന്‍: ഓ അടിപൊളി! താങ്ക്യൂ സോ മച്ച്.


Full View


Tags:    

Similar News