പയ്യന്നൂര്‍ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍; വിമതനെ ജയിപ്പിച്ച ബ്രാഞ്ച് സെക്രട്ടറി പുറത്ത്; 'കുട' ചൂടി വൈശാഖ് ഞെട്ടിച്ചപ്പോള്‍ കട്ടക്കലിപ്പില്‍ ഏരിയ നേതൃത്വം; നിയമസഭ തിരഞ്ഞെടുപ്പില്‍ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാരയാകുമോ കാരയിലെ കലാപം?
പയ്യന്നൂര്‍ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍
കണ്ണൂര്‍: വിഭാഗീയത അതിരൂക്ഷമായ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ വി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിനുവേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ അട്ടിമറി വിജയത്തിലൂടെ വൈശാഖ് കുട ചിഹ്നത്തില്‍ വിമതനായി മത്സരിച്ച് പാര്‍ട്ടിയെ ഞെട്ടിച്ചു.
വൈശാഖിന്റെ വിജയത്തിന് കാരണം ലോക്കല്‍ കമ്മിറ്റിയുടെ വീഴ്ച്ചയെന്നാണ് സിപിഎം ഏരിയാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പയ്യന്നൂരിലെ വിമതനീക്കങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോയെന്നആശങ്കയിലാണ് സിപിഎം. സിറ്റിങ് എം.എല്‍.എ ടി ഐ മധുസൂദനന്‍ തന്നെ ഇവിടെ മത്സരിക്കുമെന്നാണ് സൂചന. മധുസൂദനനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ഇടഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഗണ്യമായ വോട്ടുകള്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ ചോരാന്‍ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ഏരിയാ നേതൃത്വം. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്.
ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി വൈശാഖ് പാര്‍ട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങള്‍ വൈശാഖ് ഉന്നയിച്ചിരുന്നു.
ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പാര്‍ട്ടി ഒന്‍പതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചതും വിജയിച്ചതും. ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിന് വാര്‍ഡ് മത്സരിക്കാന്‍ വിട്ടുകൊടുത്തതാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിനൊപ്പം വൈശാഖിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടിയായപ്പോള്‍ വന്‍ അട്ടിമറി തന്നെ നടന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലില്ലാത്തതാണ്.
ഇതിനിടെ കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പയ്യന്നൂരില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. വൈശാഖിനെ പിന്തുണച്ച് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അച്ചടക്കനടപടി സ്വീകരിച്ചത്. ഇക്കാര്യം ലോക്കലിലെ ബ്രാഞ്ചുകളിലേക്ക് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ വിമതനായി മത്സരിച്ചു വൈശാഖ് ജയിച്ചത് ചര്‍ച്ച ചെയ്യുന്നതിനാണ്
പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തത് പാര്‍ട്ടിയുമായി ഉടക്കിനില്‍ക്കുന്ന മുഴുവന്‍ പ്രവര്‍ത്ത കരെയും അനുനയിപ്പിച്ച് കൊ ണ്ടുവരണമെന്നാണ് യോഗ തീരുമാനം.
24 പാര്‍ട്ടി ബ്രാഞ്ചുകളാണ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ളത്. പയ്യന്നൂര്‍ കാരയില്‍ കാര നോര്‍ത്ത്, കാര സൗത്ത്, കാര വെസ്റ്റ് എന്നിങ്ങനെ മൂന്ന് ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വൈശാഖ് പാര്‍ട്ടി തീരുമാനിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയതിനെ തുടര്‍ന്ന് വൈശാഖിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
നിലവില്‍ കാര സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.പി. സതീശന്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. കാര ബ്രാഞ്ചുകളിലെ 24 പാര്‍ട്ടി അംഗങ്ങളും കുടുംബവും അനുഭാവികളും ഇപ്പോഴും പാര്‍ട്ടിയോട് ഉടക്കിനില്‍ക്കുന്ന സ്ഥിതിയാണ്. കാരയിലെ ഡിവൈഎഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതു ചോദ്യം ചെയ്ത വൈശാഖിനെ ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ വൈസ് പ്ര സിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നവര്‍ക്കെതിരേയും വൈശാഖിനെ പുറത്താക്കിയവര്‍ക്കെതിരേയും നടപടി ഉണ്ടാകണമെന്നാണ് കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇടപെടല്‍ നടത്തിവരുന്നത്. എന്നാല്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു പക്ഷം പിടിക്കുകയും നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ടി.ഐ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഒരു വിഭാഗം തയ്യാറെടുക്കുന്നുണ്ട്.
പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരാന്‍ ആര്‍.എം.പി ശ്രമിക്കുന്നുണ്ട്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയാല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിര്‍ത്തിയാല്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് അതു കൊണ്ടു ഇടതുപക്ഷമുഖമുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്.
ഇതിനിടെ കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പയ്യന്നൂരില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. വൈശാഖിനെ പിന്തുണച്ച് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അച്ചടക്കനടപടി സ്വീകരിച്ചത്. ഇക്കാര്യം ലോക്കലിലെ ബ്രാഞ്ചുകളിലേക്ക് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ വിമതനായി മത്സരിച്ചു വൈശാഖ് ജയിച്ചത് ചര്‍ച്ച ചെയ്യുന്നതിനാണ്
പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തത് പാര്‍ട്ടിയുമായി ഉടക്കിനില്‍ക്കുന്ന മുഴുവന്‍ പ്രവര്‍ത്ത കരെയും അനുനയിപ്പിച്ച് കൊ ണ്ടുവരണമെന്നാണ് യോഗ തീരുമാനം.
24പാര്‍ട്ടി ബ്രാഞ്ചുകളാണ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ളത്. പയ്യന്നൂര്‍ കാരയില്‍ കാര നോര്‍ത്ത്, കാര സൗത്ത്, കാര വെസ്റ്റ് എന്നിങ്ങനെ മൂന്ന് ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വൈശാഖ് പാര്‍ട്ടി തീരുമാനിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയതിനെ തുടര്‍ന്ന് വൈശാഖിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
നിലവില്‍ കാര സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.പി. സതീശന്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. കാര ബ്രാഞ്ചുകളിലെ 24 പാര്‍ട്ടി അംഗങ്ങ ളും കുടുംബവും അനുഭാവികളും ഇപ്പോഴും പാര്‍ട്ടിയോട് ഉടക്കിനില്‍ക്കുന്ന സ്ഥിതിയാണ്. കാരയിലെ ഡിവൈഎഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതു ചോദ്യം ചെയ്ത വൈശാഖിനെ ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ വൈസ് പ്ര സിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തിക്കാന്‍ ആക്രമിക്കാന്‍ വന്നവര്‍ക്കെ തിരേയും വൈശാഖിനെ പുറത്താക്കിയവര്‍ക്കെതിരേയും നടപടി ഉണ്ടാകണമെന്നാണ് കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.
ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇടപെടല്‍ നടത്തിവരുന്നത്. എന്നാല്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു പക്ഷം പിടിക്കുകയും നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ടി.ഐ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഒരു വിഭാഗം തയ്യാറെടുക്കുന്നുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരാന്‍ ആര്‍.എം.പി ശ്രമിക്കുന്നുണ്ട്.
