ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില അത്ര തൃപ്തികരമല്ല! ശരീരത്തിലൂടെ ചോര ഒലിക്കുന്നു; ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ആസ്പിരിന്‍ താന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകാന്‍ ട്രംപ്

ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില അത്ര തൃപ്തികരമല്ല!

Update: 2026-01-02 04:10 GMT

വാഷിംഗ്ടണ്‍: തന്റെ രണ്ടാം ടേമിന്റെ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകാന്‍ പോകുകയാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ആരോഗ്യനില അത്ര തൃപ്തികരമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയാണെന്നും തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ട്രംപിന്റെ ആരോഗ്യനില വഷളായിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആസ്പിരിന്‍ കഴിക്കുന്നുണ്ടെന്ന് പ്രസിഡന്റ് സമ്മതിച്ചു. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രക്തം നേര്‍ത്തതാക്കാന്‍ ആസ്പിരിന്‍ നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും തന്റെ ഹൃദയത്തിലൂടെ കട്ടിയുള്ള രക്തം ഒഴുകുന്നത് ആഗ്രഹിക്കുന്നില്ല എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നല്ലതും നേര്‍ത്തതുമായ രക്തം എന്റെ ഹൃദയത്തിലൂടെ ഒഴുകണം എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറയുന്നു. 25 വര്‍ഷമായി ട്രംപ് കഴിക്കുന്ന 325 മില്ലിഗ്രാം എന്ന വലിയ ഡോസ്, അദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പലപ്പോഴും ട്രംപിനോട് കുറഞ്ഞ അളവില്‍ ആസ്പിരിന്‍ കഴിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയായ മയോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പറയുന്നത് കുറഞ്ഞ ഡോസ് സാധാരണയായി ഏകദേശം 81 മില്ലിഗ്രാം ആണ്. ഉയര്‍ന്ന ഡോസുകള്‍ കഴിക്കുന്നത് ആമാശയം, കുടല്‍, തലച്ചോറ് എന്നിവയിലെ ആന്തരിക രക്തസ്രാവം ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളുടെ തീവ്രത ഗണ്യമായി വര്‍ദ്ധിപ്പിക്കും പ്രത്യേകിച്ച് പ്രായമായ രോഗികളില്‍.

എന്നാല്‍ ഏറ്റവും വലിയ നേട്ടം രക്തയോട്ടം ശക്തമായി നിലനിര്‍ത്തുന്നതിലൂടെ ഹൃദയാഘാതം ഒഴിവാക്കാനുള്ള സാധ്യതയാണ്. ട്രംപിന്റെ കൈയില്‍ കാണപ്പെടുന്നതും അദ്ദേഹം മേക്കപ്പിട്ട് മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നതുമായ ചതവുകള്‍ അമിതമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെ ഫലമായിട്ടാണ് ഉണ്ടാകുന്നത് എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിശദീകരിക്കുന്നത് പ്രസിഡന്റ് പതിവായി ആളുകള്‍ക്ക് ഹസ്തദാനം നല്‍കുന്നതിന്റെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത്,എന്നാണ്.

ട്രംപിന്റെ കേള്‍വിശക്തി കുറയുന്നതിനാല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉറക്കെ സംസാരിക്കേണ്ട

അവസ്ഥയാണ് ഉള്ളത്. കൂടാതെ വൈറ്റ് ഹൗസ് പരിപാടികളില്‍ പ്രസിഡന്റ് കണ്ണുകള്‍ തുറന്നിരിക്കാന്‍ പാടുപെടുന്നതായും കാണാം. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനം അവസാനിച്ചപ്പോള്‍ ജോ ബൈഡന് 82 വയസ്സായിരുന്നു പ്രായം. എന്നാല്‍ 2029 ജനുവരി വരെ ട്രംപ് സേവനമനുഷ്ഠിച്ചാല്‍ അദ്ദേഹത്തിന് പ്രായം 82 വയസും ഏഴ് മാസവും ആയിരിക്കും. നാല് വര്‍ഷത്തെ ഭരണകാലത്ത് ബൈഡന്റെ ആരോഗ്യത്തെയും മാനസിക ശേഷി കുറയുന്നതിനെയും കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബൈഡന്‍ നേരിട്ടു.

രാജ്യം നയിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്നതിനെക്കുറിച്ച് സ്വന്തം ടീമിനുള്ളില്‍ പോലും ആശങ്കകള്‍ വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദൃശ്യമായ ചതവിന് പുറമേ, വീര്‍ത്ത കണങ്കാലുകള്‍ക്ക് കംപ്രഷന്‍ സോക്സുകളും ട്രംപ് ഇടക്കാലത്ത് ധരിച്ചിരുന്നു, അത് അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തതിനാല്‍ അദ്ദേഹം അത് ധരിക്കുന്നത് നിര്‍ത്തിയെന്നും പറയപ്പെടുന്നു. പ്രസിഡന്റുമായി അടുത്ത ബന്ധമുള്ളവര്‍് രഹസ്യമായി പറയുന്നത് അദ്ദേഹം വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ്.

ട്രംപ് വളരെ കുറച്ച് മാത്രമേ ഉറങ്ങാറുള്ളൂ എന്നാണ് മറ്റൊരു വിവരം. എന്നാല്‍ ട്രംപ് ഇക്കാര്യം നിഷേധിക്കുകയാണ്. ട്രംപിന്റെ ഒരേയൊരു ശാരീരിക പ്രവര്‍ത്തനം പതിവായി ഗോള്‍ഫ് കളിക്കുക എന്നതാണ്. കൂടാതെ മക്ഡൊണാള്‍ഡ്‌സ്, ഡയറ്റ് കോക്ക് പോലുള്ള സോഡിയവും കൊഴുപ്പും കൂടുതലുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നയാളാണ് അദ്ദേഹം.

Tags:    

Similar News